ഇനി 2000 രൂപയുടെ പുതിയ കറന്‍സി നോട്ടുകളും

ന്യൂഡല്‍ഹി: ഏറ്റവും വലിയ തുകയുടെ നോട്ടുകള്‍ ആയിരം രൂപയുടെ നോട്ടുകളല്ല. 2000 രൂപയുടെ കറന്‍സി നോട്ട് പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു.

വ്യാജനോട്ടുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഒരുങ്ങുന്നത്.

നിലവില്‍ 10 രൂപ മുതല്‍ 1000 രൂപവരെ 6 തരം നോട്ടുകളാണ് ഉള്ളത്. 2000 രൂപയുടെ നോട്ടിന്റെ ആദ്യ ബാച്ച് മൈസൂരിലെ കേന്ദ്രത്തില്‍ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളുണ്ട്. റിസര്‍വ് ബാങ്ക് ഇക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഏതെല്ലാം നോട്ടുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതും ഡിസൈന്‍ തീരുമാനിക്കുന്നതുമെല്ലാം റിസര്‍വ്് ബാങ്കാണ്.1938ല്‍ റിസര്‍വ് ബാങ്ക് 10,000 രൂപ മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാലിത് പിന്നീട് പിന്‍വലിച്ചു.

Related posts

Leave a Comment