ബാങ്കിനെതിരെ പരാതി കൊടുക്കേണ്ടത് എങ്ങനെ ?

banking-issues-complaints

പംക്തി : ബാങ്കിംഗ്   ആന്‍ഡ്‌  പേര്‍സണല്‍ ഫിനാന്‍സ്

ബാങ്കുമായി ബന്ധപ്പെട്ടു  നമുക്ക്  ,ഏതൊരു സാധാരണക്കാരനും  ഉണ്ടാവാകാവുന്ന    പ്രശ്നങ്ങളാണ്   താഴെ  പറയുന്ന കാര്യങ്ങള്‍ . അവ എങ്ങനെ പരിഹരിയ്ക്കാം എന്ന് നോക്കാം .

#ചെക്ക്‌, ഡ്രാഫ്റ്റ്‌, ബില്‍ എന്നിവ മാറ്റി പണം നല്കാതിരിക്കാലോ കാലതാമസം വരുത്തലോ.
#ചെറിയ തുകയ്ക്കുള്ള കറന്‍സി നോട്ടുകള്‍ സ്വീകരിക്കാതിരിക്കല്‍
#ഡ്രാഫ്റ്റ്‌, ചെക്ക്‌, പേ ഓര്‍ഡര്‍ എന്നിവ ഇഷ്യൂ ചെയ്യാതിരിക്കലോ വൈകിപ്പിക്കലോ
#മുന്‍കൂട്ടി അറിയിക്കാതെ രഹസ്യമായി ചാര്‍ജുകള്‍ അക്കൗണ്ട്‌ ല്‍ നിന്നും കട്ട്‌ ചെയ്യല്‍.
#വിദേശ ഇന്ത്യക്കാര്‍ ബാങ്ക് മുഖേന അയക്കുന്ന പണം ക്രെഡിറ്റ്‌ ചെയ്യാതിരിക്കല്‍
#പുതിയ അക്കൗണ്ട്‌ തുടങ്ങാന്‍ വൈമനസ്യം കാണിക്കല്‍
#ATM/Debit/Credit കാര്‍ഡ്‌ കള്‍ ഉപയോഗിക്കുമ്പോള്‍ ഉള്ള പ്രശ്നങ്ങള്‍
#ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് സംവിധാനത്തിലുള്ള പ്രശ്നങ്ങള്‍
#ആവശ്യപ്പെടാതെ ചാര്‍ജ് ഉള്ള സര്‍വീസ്കള്‍ അടിച്ചേല്‍പ്പിച്ചു ചാര്‍ജ് ഈടാക്കല്‍.
#ലോണുകള്‍ ഡിപോസിററ്കള്‍ എന്നിവയുടെ പലിശയിലുള്ള പ്രശ്നങ്ങള്‍.

ഇത് പോലെ എത്രയോ പ്രശ്നങ്ങള്‍ സാധാരണ ബാങ്കില്‍ നിന്നും നിത്യേന നമുക്ക് ഉണ്ടാവുന്നുണ്ട്. ഉദാഹരണത്തിന് നമ്മള്‍ കാഷ് കൌണ്ടര്‍ല്‍ ക്യൂ നില്‍ക്കുമ്പോള്‍ പെട്ടെന്ന് കൌണ്ടര്‍ ക്ലാര്‍ക്ക് ക്ലിയറന്‍സ് ഉണ്ട് എന്ന് പറഞ്ഞു എഴുന്നേറ്റു പോവുകയും നമ്മളോട് അടുത്തുള്ള കൌണ്ടര്‍ല്‍ നില്‍ക്കാന്‍ പറയുകയും ചെയ്യുന്ന അവസ്ഥ മിക്ക ആളുകളും അനുഭവിചിട്ടുണ്ടാവും. നാം മനസ്സില്‍ ചീത്ത വിളിച്ചു പരാതിപ്പെടാതെ അടുത്ത ക്യൂ വില്‍ പോയി നില്‍ക്കുന്നു. അത് പോലെ ബാങ്കിംഗ് സമയത്ത് ജീവനക്കാര്‍ ഇല്ലാതിരിക്കുക. ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ റിസര്‍വ് ബാങ്ക് നിയമിച്ചിട്ടുള്ള ആളാണ്‌ ബാങ്കിംഗ് ഒമ്ബുട്സ്മാന്‍.

റിസേര്‍വ് ബാങ്ക് ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇറക്കിയിരിക്കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി സംഭവിക്കുന്ന ഏത് കാര്യത്തിനെ സംബന്ധിച്ചും ഒമ്ബുട്സ്മാന്‍ പരാതികള്‍ സ്വീകരിക്കും.

* എവിടെയാണ് ഒമ്ബുട്സ്മാന്‍ ഉള്ളത് ?

ഇന്ത്യയില്‍ 15 സ്ഥലങ്ങളില്‍ ( കൂടുതലും തലസ്ഥാനങ്ങളില്‍ ) ആണ് ഇപ്പോള്‍ ഒമ്ബുട്സ്മാന്‍ ഉള്ളത്. കേരളത്തില്‍ തിരുവനന്തപുരം ആണ് ഒമ്ബുട്സ്മാന്റെ ആസ്ഥാനം.

* ഏതെല്ലാം ബാങ്കുകളാണ് ഇതിന്റെ അധികാര പരിധിയില്‍ ഉള്ളത്?

എല്ലാ ഷെഡ്‌യൂള്‍ഡ ബാങ്കുകളും, റൂറല്‍ ബാങ്കുകളും, ഷെഡ്‌യൂള്‍ഡ കോഒപെരെടീവ് ബാങ്കുകളും ഇതിന്റെ പരിധിയില്‍ വരും ( ഏകദേശം എല്ലാ സര്‍ക്കാര്‍ സ്വകാര്യ ബാങ്കുകളും ഉള്‍പ്പെടും ).

* പരാതി ആദ്യം തന്നെ ഒമ്ബുട്സ്മാന് കൊടുക്കാമോ?

ആദ്യമായി പ്രശ്നത്തിനുള്ള പരാതി അതതു ബാങ്കില്‍ തന്നെയാണ് കൊടുക്കേണ്ടത്. ഒരു മാസത്തിനു ശേഷവും പരാതിയില്‍ ഒരു നടപടിയും എടുക്കാതിരിക്കുകയോ തൃപ്തികരമായ നടപടി എടുക്കാതിരിക്കുകയോ ചെയ്താല്‍ ആണ് ഒമ്ബുട്സ്മാന് പരാതി നല്‍കേണ്ടത്.

* എങ്ങനെയാണ് പരാതി നല്‍കേണ്ടത്?

നേരിട്ടോ പ്രതിനിധി മുഖേനയോ (വക്കീല്‍ പറ്റില്ല ) അധികാര പരിധിയിലുള്ള ഒമ്ബുട്സ്മാന് പരാതി നല്‍കാം. വെള്ള കടലാസില്‍ എഴുതിയോ, ഇ-മെയില്‍ ആയോ, ഒമ്ബുട്സ്മാന്റെ വെബ്‌ സൈറ്റില്‍ നിന്നോ പരാതി നല്‍കാവുന്നതാണ്. വേണമെങ്കില്‍ എല്ലാ ബാങ്ക് ബ്രാഞ്ച് കളിലും ലഭ്യമായ ഒമ്ബുട്സ്മാന്‍ പരാതി ഫോം ഉപയോഗിക്കാവുന്നതാണ്.ഓണ്‍ലൈന്‍ ആയി പരാതി നല്‍കാനുള്ള ലിങ്ക് : https://secweb.rbi.org.in/BO/precompltindex.htm . തിരുവനന്തപുരം ഒമ്ബുട്സ്മന്റെ ഇ-മെയില്‍ വിലാസം : bothiruvananthapuram@rbi.org.in . മേല്‍വിലാസം ഈ ലിങ്കില്‍ ലഭ്യമാണ് : http://rbi.org.in/commo…/English/Scripts/AgainstBankABO.aspx .
പരാതി നല്‍കുന്നതിനു പ്രത്യേക ചാര്‍ജ് ഒന്നും ഇല്ല. വിദേശ ഇന്ത്യ ക്കാര്‍ക്കും അവരുടെ നാട്ടിലെ ബാങ്ക് അക്കൗണ്ട്‌ സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരാതി നല്‍കാവുന്നതാണ്.

* എങ്ങനെയാണ് ഒമ്ബുട്സ്മാന്‍ പ്രശ്ന പരിഹാരം ഉണ്ടാക്കുന്നത്‌?

രണ്ടു പാര്‍ട്ടികള്‍ക്കും സ്വീകാര്യമായ ഒരു ഒതുതീര്‍പ്പിനാണ് ആദ്യമായി ശ്രമിക്കുക. ഇതിനു സാധിച്ചില്ലെങ്കില്‍ ഇരു കൂട്ടരുടെയും വാദം കേട്ട് ഒരു അവാര്‍ഡ്‌ (വിധി) പ്രഖ്യാപിക്കും.

* അവാര്‍ഡ് എങ്ങിനെ നടപ്പിലാക്കും?

അവാര്‍ഡ് സ്വീകാര്യമാണെങ്കില്‍ 30 ദിവസത്തിനകം പരാതിക്കാരന്‍ ബാങ്കിനെ രേഖാമൂലം വിവരം അറിയിച്ചാല്‍ അവാര്‍ഡ് നടപ്പിലാക്കും. സ്വീകാര്യം അല്ലെങ്കില്‍ 45 ദിവസത്തിനകം റിസേര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണ്. കൂടാതെ കണ്‍സ്യൂമര്‍ ഫോറം, കോടതി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നിയമപരമായ പരിഹാരം നേടാനും ശ്രമിക്കാവുന്നതാണ്. ബാങ്കിനും ചെയര്‍മാന്റെ അനുവാദത്തോടെ അവാര്‍ഡിന് എതിരെ അപ്പീല്‍ നല്‍കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.bcsbi.org.in/
http://rbi.org.in/commonman/English/Scripts/AgainstBank.aspx

Related posts

Leave a Comment