ഇ-വാല്ലെറ്റ് എന്നാല്‍ എന്ത് ,പ്രയോജനങ്ങള്‍ ,എങ്ങനെ ഉപയോഗിക്കാം

ഇ- വാലറ്റ്  എന്നാല്‍ എന്ത് ?

.ലളിതമായി പറഞ്ഞാല്‍  സ്മാർട്ട് ഫോണിലൂടെ പണം കൈമാറുന്ന ഓൺലൈൻ സംവിധാനം.

പണം കൈമാറ്റത്തിന്  വേണ്ടെതെന്തെല്ലാം ?

വേണ്ടത് സ്മാര്‍ട്ട്‌ ഫോണും ഇന്റര്‍നെറ്റ്‌ കണക്ഷനും പിന്നെ ഒരല്‍പം  അറിവും .

 ഇന്ത്യയില്‍ നിലവില്‍   ഏതെല്ലാം കമ്പനികൾ ഇ-വാല്ലെറ്റ് സേവനംനല്‍കുന്നുണ്ട്  ?

പേറ്റിഎം. മൊബിക്വിക്ക്, പേയുമണി, ഓക്സിജൻ, ഫ്രീചാർജ്, എം.പൈസ, ചില്ലർ, എസ്.ബി.ഐ ബഡ്ഡി, സിട്രസ്പേ, സിറ്റി മാസ്ർപാസ്, പോകറ്റ്സ്, ലൈം, എയർടെൽമണി, ഐഡിയ ഇ-വാലറ്റ്, ജിയോമണി

ഇ- വാലറ്റ് ന്‍റെ പ്രയോജനങ്ങള്‍  എന്തെല്ലാം  ?

ബാങ്കില്‍ പോകാതെ,  കറന്‍സിയില്ലാതെ  ഏതു സമയത്തും  എത്ര ചെറിയ തുകയും ആർക്കും തൽക്ഷണം കൈമാറാം.

ഇങ്ങനെ  ഉപയോഗിക്കാം. ?

ആദ്യം ചെയ്യേണ്ടത്  ബന്ധ പെട്ട കമ്പനിയുടെ  അപ്ളിക്കേഷന്‍ സ്മാര്‍ട്ട്‌ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക എന്നതാണ് .

1. ഗൂഗിൾ പ്ലേ സ്റ്റോറിൽ  നിന്ന് ആപ്ലിക്കേഷൻ ഡൌണ്‍ലോഡ്‌  ചെയ്തു ഇൻസ്റ്റാൾ ചെയ്യണം.

2.മൊബൈൽ നമ്പർ അല്ലെങ്കിൽ ഇ-മെയിൽ വിലാസം നൽകി രജിസ്റ്റർ ചെയ്യുക. പാസ് വേഡും നൽകണം.

3. ലോഗിൻ ചെയ്ത് ഇന്റർനെറ്റ് ബാങ്കിങ് അല്ലെങ്കിൽ ഡെബിറ്റ്, ക്രഡിറ്റ് കാർഡുപയോഗിച്ച് പണം ഇ വാലറ്റിലേയ്ക്ക് മാറ്റാം.

ഇടപാട് എങ്ങനെ?

വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും ഒരേ ഇ-വാലറ്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. ആപ്ലിക്കേഷൻ തുറന്ന് എത്ര തുകയാണ് നൽകേണ്ടതെന്ന് രേഖപ്പെടുത്തി പണം കൈമാറാം. ഉദാഹരണത്തിന് രാവിലെ പാൽ വാങ്ങുന്ന കടയുടെ ഉടമയുടെ ഫോണിൽ ഇ-വാലറ്റ് ആപ്ലിക്കേഷനുണ്ടെങ്കിൽ നേരിട്ട് പണം നൽകുന്നതിനുപകരം നമ്മുടെ മൊബൈലിൽനിന്ന് 20 രൂപ അയച്ചുകൊടുത്താൽ മതി.

എന്തെല്ലാം ഇടപാടുകൾ?

മൊബൈൽ, ഡിടിച്ച്, റീച്ചാർജിങ്, പലവ്യഞ്ജനം വാങ്ങുന്നത് അടക്കമുള്ള ഷോപ്പിങ്, ടാക്സി, ഓട്ടോ, വാടക, ഹോട്ടൽ ബുക്കിങ്, സിനിമ, ബസ്, ട്രെയിൻ, വിമാന ടിക്കറ്റ് ബുക്കിങ്, ഹോട്ടൽ ബിൽ തുടങ്ങിയവ.

Related posts

Leave a Comment