സ്വര്‍ണ വില 320 രൂപ കുറഞ്ഞു

gold
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുത്തനെ ഇടിവ്. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 
2750 രൂപയാണ് ഗ്രാമിന്.

നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480 രേഖപ്പെടുത്തിയത്. 
15 ദിവസംകൊണ്ട് 1,480 രൂപയാണ് സ്വര്‍ണത്തിന് നഷ്ടമായത്.

500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായതാണ്
 സ്വര്‍ണവിലയെ ബാധിച്ചത്.

Related posts

Leave a Comment