പണം ലാഭിയ്ക്കാന്‍ ഇലക്ട്രിക് സൈക്കിളുമായി ഹീറോ ബൈസിക്കിള്‍സ്

electric-cycles-from-hero

ലുധിയാന : ലോകത്തെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മാതാക്കളായ ഇന്ത്യയുടെ സ്വന്തം ഹീറോ ബൈസിക്കിള്‍സ് പുതിയ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ചു. ബ്ലൂ ടൂത്ത്, ജി.പി.എസ്. ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ ആകര്‍ഷകമാക്കുന്ന സൈക്കിളിന് കരുത്തുപകരുന്നത് പിറകിലെ വീലില്‍ ഘടിപ്പിച്ചിരിക്കുന്ന 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ്.

ലെക്ട്രോ എന്ന പേരിലുള്ള പുതിയ സൈക്കിളിന്റെ വിവിധ നിരകള്‍ക്ക് 40,000 രൂപ മുതല്‍ 80,000 രൂപ വരെയാണ് വില. ഹീറോയുടെ യൂറോപ്പിലെ ഇലക്ട്രിക് സൈക്കിള്‍ ബ്രാന്‍ഡാണ് ലെക്ട്രോ. ജനുവരിയിലായിരിക്കും ഇന്ത്യയില്‍ ഔദ്യോഗികമായി ലെക്ട്രോ എത്തുക.

വിവിധ ബോഡി സ്‌റ്റൈലിലാണ് ലെക്ട്രോയുടെ വരവ്. കുട്ടികള്‍ക്കായി ചെറു ചക്രങ്ങളുള്ള മോഡലുണ്ടാകും. മുതിര്‍ന്നവര്‍ക്കായി വലിയ ചക്രങ്ങളുള്ള മോഡലും ഒപ്പം ഇപ്പോഴത്തെ അര്‍ബന്‍ തരംഗമായ ഫ്‌ലാറ്റ് വീല്‍ മോഡലും. 48 വോള്‍ട്ട്, 36 വോള്‍ട്ട് ആണ് ബാറ്ററി പായ്ക്ക്.

ഒറ്റച്ചാര്‍ജില്‍ 50 കിലോമീറ്ററിലധികം യാത്രയാണ് ലെക്ട്രോ വാഗ്ദാനം ചെയ്യുന്നത്. പെഡല്‍ പിറകിലേക്ക് കറക്കിയാലും ബാറ്ററി ചെറുതായി ചാര്‍ജാകും. സി.എം. വി.ആര്‍. ലൈസന്‍സിങ്ങിന് ഉതകുന്നവിധം മണിക്കൂറില്‍ 25 കിലോമീറ്ററിന് തൊട്ടുമുകളിലായി വേഗം നിയന്ത്രിച്ചിട്ടുണ്ട്.

Related posts

Leave a Comment