സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയിലേയ്ക്ക് ഇനി ലെനോവോയുടെ ഫാബ് 2 പ്ലസ് മോഡലും

lenovo-phab-2-plus-phone

ലെനോവോ പുതിയൊരു സ്മാര്‍ട്‌ഫോണ്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണിപ്പോള്‍. ഫാബ് 2 പ്ലസ് ( Lenovo Phab 2 Plus ) എന്നാണിതിന്റെ പേര്. സ്മാര്‍ട്‌ഫോണിന്റെയും ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും പ്രയോജനം സമ്മാനിക്കുന്ന ‘ഫാബ്‌ലറ്റ്’ നിരയില്‍ പെടുന്ന ഫോണാണിത്. കഴിഞ്ഞ വര്‍ഷം കമ്പനിയിറക്കിയ ഫാബ് 2 എന്ന ഫോണിന്റെ പിന്‍ഗാമിയാണ് ഫാബ് 2 പ്ലസ്. 14,999 രൂപയാണ് വില.

1080X1920 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഫോണിനുള്ളത്. പിക്‌സല്‍ സാന്ദ്രത 344 പിപിഐ. പോറലേല്‍ക്കാത്ത ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്‌ക്രീനിനുണ്ട്.

മുന്‍വശത്ത് സ്‌ക്രീനിന് താഴെയായി വോള്യം, പവര്‍ ബട്ടനുകളും മോണോ സ്പീക്കറും മൈക്രോ-യുഎസ്ബി പോര്‍ട്ടും സജ്ജീകരിച്ചിരിക്കുന്നു. സ്‌ക്രീനിന് മുകള്‍വശത്തായി ഹെഡ്‌ഫോണ്‍ സോക്കറ്റ്, പുറകില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഡ്യുവല്‍ ക്യാമറയും. ഫോണിന് ഭാരമിത്തിരി കൂടുതലാണ്, 218 ഗ്രാം. ഭാരക്കൂടുതല്‍ കൊണ്ടും വീതിയേറിയ സ്‌ക്രീന്‍ കാരണവും ഈ ഫോണ്‍ കൊണ്ടുനടക്കലും പോക്കറ്റില്‍ സൂക്ഷിക്കലും അത്ര അനായാസമല്ല.

Related posts

Leave a Comment