SBI ക്രെഡിറ്റ് കാര്‍ഡുകള്‍ കിട്ടാന്‍ ഇനി വളരെ എളുപ്പം.

മുംബൈ: വരുമാന വിവരങ്ങൾ വെളിപ്പെടുത്താതെതന്നെ  SBI ക്രെഡിറ്റ് കാർഡുകൾ നൽകുന്നു. ഏതെങ്കിലും ബാങ്കിൽ 25,000 രൂപയുടെ സ്ഥിര നിക്ഷേപമുള്ളവർക്ക് കാർഡ് അനുവദിക്കും. വായ്പ കുടിശിക തിരിച്ചടവ് ചരിത്രവും പരിശോധിക്കില്ല. കാർഡ് ഉപയോഗിക്കുന്നതിന് പ്രത്യേക നിരക്കുകളും ഈടാക്കില്ല. രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും എസ്ബിഐ ക്രെഡിറ്റ്കാർഡ് നൽകും. കച്ചവടക്കാർക്കായി അഞ്ച് ലക്ഷം സൈ്വപിങ് മെഷീനുകൾ വിതരണം ചെയ്യാനും ബാങ്കിന് പദ്ധതിയുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ക്രെഡിറ്റ്കാർഡുകൾ വിതരണം ചെയ്തിട്ടുള്ളത് എച്ച്ഡിഎഫ്സി ബാങ്കാണ്. 79.6 ലക്ഷം കാർഡുകൾ. എസ്ബിഐയുടെയും ഐസിഐസിഐ ബാങ്കിന്റെയും 39.3 ലക്ഷംവീതം കാർഡുകളാണ് വിപണിയിലുള്ളത്. ആക്സിസ് ബാങ്ക് 27.5 ലക്ഷവും സിറ്റിബാങ്ക് 24.2 ലക്ഷവും ക്രഡിറ്റ് കാർഡുകളാണ് ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ളത്.

Related posts

Leave a Comment