HDFC ബാങ്ക് ജീവനക്കാര്‍ ഈ മാസം 25 മുതല്‍ പണിമുടക്കുന്നു

ബാങ്ക് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സംരക്ഷിക്കുക, കരാര്‍, പുറംകരാര്‍ ജീവനക്കാരെ മുഴുവന്‍ സ്ഥിരപ്പെടുത്തുക, എന്നീ  ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്  ഈ മാസം 25 മുതല്‍ ജീവനക്കാര്‍ പണിമുടക്കിനൊരുങ്ങുന്നത്.

• മുഴുവന്‍ ലോര്‍ഡ്‌ ‌ കൃഷ്ണ ബാങ്ക് ജീവനക്കാര്‍ക്കും ഇരിപ്പിടവും ജോലിയും നല്‍കുക. അവരെ ഏതാനും ശാഖകളില്‍ കുത്തിനിറയ്ക്കുന്ന നടപടി അവസാനിപ്പിക്കുക.
• ക്ലസ്റ്റര്‍ മേധാവികള്‍ അന്തസ്സോടെ പെരുമാറുക, കീഴ് ജീവനക്കാരുടെ മേലുള്ള അസഭ്യവര്‍ഷം അവസാനിപ്പിക്കുക.
• 21000 രൂപയില്‍ താഴെ ശമ്പളം പറ്റുന്ന ജീവനക്കാര്‍ക്ക് ബോണസും മറ്റുള്ളവര്‍ക്ക് എക്സ്ഗ്രേഷ്യയും വിതരണം ചെയ്യുക.
• മുഴുവന്‍ കരാര്‍, പുറം കരാര്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുക. അവര്‍ക്ക് മാന്യമായ സേവന വേതന വ്യവസ്ഥകള്‍ തയ്യാറാക്കുക.
• വിരമിച്ച മുന്‍ എല്‍.കെ.ബി ജീവനക്കാരുടെ അമിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം വെട്ടിക്കുറയ്ക്കുക.
• മുന്‍ എല്‍.കെ.ബി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥയ്ക്ക് മേലുള്ള കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കുക.
• ജീവനക്കാരുടെ സേവന വ്യവസ്ഥകളില്‍ കാലാകാലം പരിഷ്ക്കരണം ഉറപ്പുവരുത്തുക.
• സി.ഡി.സി ജീവനക്കാരുടെ അടിമ തുല്ല്യമായ സേവന വേതന വ്യവസ്ഥകള്‍ക്ക് അറുതിവരുത്തുക.
• HDFC ബാങ്കിനുവേണ്ടി ജോലിചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിച്ച് സുതാര്യത ഉറപ്പുവരുത്തുക.

ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് HDFC ബാങ്ക് സ്റ്റാഫ് യൂണിയനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 25ന് പണിമുടക്കിലേര്‍പ്പെടുന്നത്.

Related posts

Leave a Comment