സംസ്ഥാന ബജറ്റ് മാര്‍ച്ച് 3ന്

തിരുവനന്തപുരം:സംസ്ഥാന ബജറ്റ് മാര്‍ച്ച് 3ന്. പിണറായി സര്‍ക്കാറിന്റെ ആദ്യ സംബൂര്‍ണ  ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റിനുമാണ് മാര്‍ച്ച് 3ന് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇത്തവണത്തെ പ്രധാന സവിശേഷത നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കിയായിരിയ്ക്കും ബജറ്റ് അവതരിപ്പിയ്ക്കാന്‍ പോകുന്നത് എന്നതാണ് .സംസ്ഥാന ബജറ്റിനു പിന്നാലെ ഉല്‍പന്ന- സേവന നികുതി (ജിഎസ്ടി) രാജ്യമാകെ നടപ്പാക്കുന്നതിനാലാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒഴിവാക്കുന്നത്. ജിഎസ്ടി വഴി നികുതിയായും മറ്റും എത്ര തുക അടുത്ത സാമ്പത്തിക വര്‍ഷം സംസ്ഥാന ഖജനാവില്‍ എത്തുമെന്നു വ്യക്തതയില്ലാത്തതില്‍ ബജറ്റിലെ പ്രഖ്യാപനങ്ങളിലും ഈ ആശയക്കുഴപ്പം നിഴലിക്കുമെന്നാണു സൂചന. എന്നാല്‍, വ്യാപാരികള്‍ക്ക് ഈ സംസ്ഥാന ബജറ്റില്‍ വന്‍ ഇളവുകളുണ്ടാകുമെന്നു സൂചനയുണ്ട്. വന്‍ വിറ്റുവരവുണ്ടായിട്ടും അനുമാന നികുതി മാത്രം അടച്ചതായി കണ്ടെത്തിയവര്‍ക്കുമേല്‍ ചുമത്തിയ നികുതിയില്‍ കാര്യമായ ഇളവുണ്ടാകും. ജിഎസ്ടിയിലേക്കു പോകുന്നതിനു മുന്‍പ് പഴയ…

Read More

3310 മോഡല്‍ വീണ്ടും ഇറക്കി നോക്കിയ മൊബൈല്‍ വിപണിയില്‍ തിരിച്ചു വരവിനൊരുങ്ങുന്നു

ബീജിംഗ് : ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയിലെ  താരരാജാവായിരുന്ന നോക്കിയ  വീണ്ടും വിപണിയിലെയ്ക്ക്  ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു .  ഇതിന്‍റെ  ഭാഗമായി  കമ്പനി  കഴിഞ്ഞ ദിവസം  പഴയ ക്ലാസ്സിക്‌ 3310 മോഡല്‍ വിപണിയില്‍ പുതുക്കി ഇറക്കി .ഏകദേശം 3300 രൂപയാണ്  ബേസിക് മോഡലിന്  ഇന്ത്യയില്‍  വില ഇട്ടിരിയ്ക്കുന്നത് . ഫോണിന്റെ പ്രധാന സവിശേഷതകള്‍ : The smartphone comes with a 5.5-inch full HD display, Snapdragon 430 chipset, 4GB RAM and 64GB storage. There is a 16MP primary camera and an 8MP front camera. The handset is backed by a 3000mAh battery.

Read More

പി.എഫ്. പണം ഇനി മുതല്‍ എളുപ്പത്തില്‍ പിന്‍വലിക്കാം

ന്യൂഡൽഹി: തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് പണം പിൻവലിക്കുന്നതിനുള്ള നടപടികൾ എളുപ്പമാക്കി. ഇനിമുതൽ ഒട്ടേറെ അപേക്ഷാഫോറങ്ങൾ സമർപ്പിക്കേണ്ട. അപേക്ഷകളോടൊപ്പം പലവിധത്തിലുള്ള സാക്ഷ്യപത്രങ്ങളും നൽകേണ്ട. സമഗ്രമായ ഒറ്റ അപേക്ഷാഫോറം മാത്രമേ ഉണ്ടാവൂ. ആധാർ നമ്പർ രേഖപ്പെടുത്തിയ അപേക്ഷാഫോമാണെങ്കിൽ അത് തൊഴിലുടമ സാക്ഷ്യപ്പെടുത്തേണ്ട. ആധാർ ഇല്ലാത്തത് സാക്ഷ്യപ്പെടുത്തണം. ഫോം നമ്പർ 19, 10 സി, 31, 19(യു.എ.എൻ), 10 സി(യു.എ.എൻ), 31(യു.എ.എൻ) എന്നിവയ്ക്ക് പകരമാണ് സമഗ്രമായ ഒറ്റ അപേക്ഷ. ഭവന വായ്പ, വീടുവെക്കാൻ ഭൂമി വാങ്ങൽ, ഭവനനിർമാണം, മോടിപിടിപ്പിക്കൽ, ഭവനവായ്പയുടെ തിരിച്ചടവ് തുടങ്ങിയവയ്ക്ക് പണം പിൻവലിക്കുമ്പോൾ ഇനി ‘പുതിയ സാക്ഷ്യപത്രം’ നൽകേണ്ട. ‘യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും’ ഒഴിവാക്കി. ഭാഗികമായ ഇത്തരം പണം പിൻവലിക്കലിന് ഒരുരേഖയും ആവശ്യമില്ല. ഫാക്ടറി അടയ്ക്കുകയാണെങ്കിൽ അഡ്വാൻസ് ആവശ്യപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷകൾക്കും രേഖകൾ സമർപ്പിക്കേണ്ട. വിവാഹത്തിനുള്ള അഡ്വാൻസ്, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് എന്നിവയ്ക്ക് അപേക്ഷിക്കുമ്പോൾ വിവാഹക്ഷണക്കത്തോ മറ്റു…

Read More

ബാങ്ക്‌ പണിമുടക്ക്‌ നാളെ: ഇടപാട്‌ നടക്കില്ലെന്ന്‌ അറിയിപ്പ്‌

ന്യൂഡൽഹി: മോഡി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ബാങ്കിങ്‌ നയങ്ങൾക്കെതിരെ ബാങ്ക്‌ ജീവനക്കാരുടെ വിവിധ സംഘടനകൾ നാളെ രാജ്യവ്യാപകമായി പണിമുടക്കും. എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ, ബിഇഎഫ്‌ഐ, ഐഎൻബിഇഎഫ്‌, ഐഎൻബിഒസി, എൻഒബിഡബ്ല്യു, എൻഒബിഒ തുടങ്ങിയ ബാങ്ക്‌ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘടനകളുടെ ആഭിമുഖ്യത്തിലാണ്‌ പ്രതിഷേധം നടക്കുന്നത്‌. പണിമുടക്കിന്റെ ഭാഗമായി ഇടപാടുകൾ നടക്കില്ലെന്ന്‌ എസ്ബിടി, എസ്ബിഐ, ബാങ്ക്‌ ഓഫ്‌ ഇന്ത്യ ഉൾപ്പടെയുള്ള പൊതുമേഖലാ ബാങ്കുകൾ അക്കൗണ്ട്‌ ഉടമകൾക്ക്‌ നിർദ്ദേശം നൽകിയിട്ടുണ്ട്‌.

Read More

ഓഹരി വിപണിയില്‍ വന്ന നഷ്ടം എങ്ങനെ മറികടക്കാം?

ഓഹരി നിക്ഷേപം ഏറ്റവും കൂടുതല്‍ നഷ്ടസാധ്യതയുള്ളതാണെന്ന് അറിയാമല്ലോ? പക്ഷേ ശരിയായ നിക്ഷേപ തന്ത്രം കൊണ്ട് അത് വളരെയെളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളൂ. വില കുറഞ്ഞു നില്‍ക്കുമ്പോള്‍ മാത്രം വാങ്ങുക എന്നതാണ് അതിനുള്ള മാര്‍ഗം. പക്ഷേ എപ്പോഴാണ് വില കുറയുകയെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാനാകില്ല. മാത്രമല്ല വില കുറയുന്നത് എല്ലാവരും വില്‍ക്കുമ്പോഴാണ്. അപ്പോള്‍ വാങ്ങണമെന്ന് ആഗ്രഹിച്ചാലും സാധാരണക്കാര്‍ക്ക് അത് ഒരിക്കലും സാധ്യമാകില്ല. ഉദാഹരണത്തിന് 2008 ജനവരിയിലെ വിലയേക്കാള്‍ 50 % വരെ കുറവില്‍ മികച്ച ഓഹരികളെല്ലാം ലഭ്യമായിരുന്ന സമയമുണ്ടായിരുന്നു. അന്ന് എത്രപേര്‍ ആ അവസരം ഉപയോഗിച്ചു? വിപണി സെന്റിമെന്റ്‌സ് മറികടക്കാന്‍ എളുപ്പമല്ലെന്നതാണ് വാസ്തവം.എന്നാല്‍ ഈ സെന്റിമെന്‍സിനെ മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് എസ്‌ഐപി. എസ്‌ഐപിയില്‍ ചേര്‍ന്നാല്‍ എല്ലാ മാസവും നിശ്ചിത വിലയ്ക്ക് ആ പദ്ധതിയുടെ യൂണിറ്റുകള്‍ നിങ്ങള്‍ക്കു വേണ്ടി വാങ്ങിയിരിക്കും. ഫണ്ടിന്റെ വില കൂടുതലാണെങ്കില്‍ കുറച്ചെണ്ണം മാത്രമേ വാങ്ങാന്‍ കഴിയൂ. മറിച്ച്…

Read More

മൂന്നു ലക്ഷത്തിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ പണം ഉപയോഗിച്ചാൽ 100% പിഴ

ന്യൂഡൽഹി: മൂന്നുലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ പണം ഉപയോഗിച്ചാൽ 100 ശതമാനം പിഴചുമത്തുമെന്ന്‌ കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ്‌ ആദിയ. ഏപ്രിൽ ഒന്നു മുതൽ പുതിയ തീരുമാനം നിലവിൽ വരും. പണത്തിന്റെ ക്രയവിക്രയം കുറയ്ക്കുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഉറവിടം തടയുന്നതിനുവേണ്ടിയാണ്‌ നടപടി. വാർത്താ ഏജൻസിയായ പിടിഐക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ റവന്യൂ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്‌. മൂന്നു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക്‌ വിലക്കേർപ്പെടുത്തുന്ന കാര്യം ബജറ്റിൽ നിർദേശിച്ചിരുന്നു. പണം സ്വീകരിക്കുന്ന ആളാണ്‌ പിഴ നൽകേണ്ടത്‌. ‘നാലു ലക്ഷം രൂപയുടെ ഇടപാട്‌ നേരിട്ട്‌ പണത്തിലൂടെ നടത്തുകയാണെങ്കിൽ നാലു ലക്ഷം രൂപ പിഴ നൽകണം. ഇനി നിങ്ങൾ 50 ലക്ഷം രൂപയുടെ ഇടപാടാണ്‌ പണത്തിലൂടെ നടത്തുന്നതെങ്കിൽ പിഴ നൽകേണ്ടത്‌ 50 ലക്ഷം രൂപയാണ്‌’ ആദിയ വ്യക്തമാക്കി. മൂന്നു ലക്ഷത്തിനു മുകളിലുള്ള ഒരു കച്ചവടം നടന്നാൽ ഇത്രയും തുക പണമായി വാങ്ങിയാൽ കച്ചവടക്കാരൻ…

Read More

വീണ്ടും മൊബൈൽ ബാങ്കിംഗ് തട്ടിപ്പ് ,ഡൂപ്ലിക്കേറ്റ്‌ സിം നിര്‍മ്മിച്ച്‌ 75 ലക്ഷം രൂപ തട്ടിയെടുത്തു

അഹമ്മദാബാദ്‌: കറൻസി രഹിത സമ്പദ്ഘടനയിലേക്കുള്ള മാറ്റത്തിനായി ഡിജിറ്റൽ ബാങ്കിങ്ങിലേക്കും മൊബെയിൽ അധിഷ്ടിത പണമിടപാടുകളിലേക്കും നീങ്ങുന്ന സാഹചര്യത്തിൽ പണം തട്ടിപ്പും വ്യാപകമാകുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ ബിസിനസുകാരനായ ദിലീപ്‌ അഗർവാളിന്റെ മൊബെയിൽ സിമ്മിന്‌ ഡ്യൂപ്ലിക്കേറ്റ്‌ തരപ്പെടുത്തി സൈബർ മോഷ്ടാക്കൾ ദിലിപ് അഗര്‍വാളിന്‍റെ  ഒറിയന്റല്‍ ബാങ്ക്  അക്കൌണ്ടില്‍ നിന്നും തട്ടിയെടുത്തത്‌ ബാങ്ക്‌ അക്കൗണ്ടിൽ ഉണ്ടായിരുന്ന 75 ലക്ഷം രൂപ.  ഡ്യൂപ്ലിക്കേറ്റ്‌ സിം എടുത്ത ശേഷം OTP നമ്പര്‍  ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്നാണ്  ബാങ്കിന്റെ പ്രാദിമിക  അന്വേഷണത്തില്‍ മനസ്സിലായത് . കഴിഞ്ഞ വെള്ളിയാഴ്ച  ഉപയോഗിച്ച് കൊണ്ടിരുന്ന മൊബെയിൽ ഫോണിന്റെ നെറ്റ്‌വർക്ക്‌ പൊടുന്നനെ നഷ്ടമായപ്പോൾ ദിലീപ്‌ മൊബെയിൽ കമ്പനിയുമായി ബന്ധപ്പെട്ടു. എന്നാൽ ഡ്യൂപ്ലിക്കേറ്റ്‌ സിമ്മിന്‌ അപേക്ഷിച്ചരുന്നല്ലോ എന്ന മറുപടിയാണ്‌ ലഭിച്ചത്‌. ഉടനെ അക്കൗണ്ടുള്ള ബാങ്കിലെത്തി പരിശോധിച്ചപ്പോഴാണ്‌ 75 ലക്ഷം രൂപ ഓൺലൈൻ വഴി ഇടപാട്‌ നടത്തിയതായി കണ്ടെത്തിയത്‌.ബാങ്കിനും പോലീസിലും പരാതി നല്‍കി കാത്തിരിയ്ക്കുകയാണ്…

Read More

പുത്തന്‍ 1000 രൂപ നോട്ട് ഉടന്‍

മുംബൈ :നോട്ടു പിൻവലിക്കലിന്റെ ഭാഗമായി മൂല്യം നഷ്ടപ്പെട്ട പഴയ 1000 രൂപ നോട്ടിന് പകരം പുതിയ നോട്ട് ഉടൻ പുറത്തിറങ്ങും. പുതിയ നോട്ടുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങും എന്നാണ് ആർബിഐ വൃത്തങ്ങൾ പറയുന്നത്. പുതിയ ആയിരം രൂപ നോട്ടുകളുടേത് എന്ന രീതിയിൽ ചില ചിത്രങ്ങൾ ഇതിനോടകം പ്രചരിച്ചിരുന്നു. പുതിയ നോട്ടുകൾ 500, 2000 രൂപ നോട്ടുകളുടെ അളവിൽ അതെ രൂപമികവോടെ തന്നെയായിരിക്കും പുറത്തിറക്കുക. നവംബർ എട്ടിനാണ് കള്ളപ്പണം പുറത്താക്കുന്നതിന്റെ ഭാഗമായി 500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചത്. പകരം 500, 2000 രൂപാ നോട്ടുകൾ പുറത്തിറക്കിയിരുന്നു.എന്നാൽ ഇതുകൊണ്ട് കറൻസി ക്ഷാമം അവസാനിച്ചില്ല. പുതിയ 1000 രൂപാ നോട്ട് കൂടി പ്രാബല്യത്തിൽ വരുന്നതോടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

വണ്ടർലാ ഹോളിഡേയ്സിന്‍റെ അറ്റാദായം 52.25 കോടിയിൽ നിന്നും 29.63 കൂടിയായി കുറഞ്ഞു

ബാംഗ്ലൂർ ആസ്ഥാനമായ അമ്യൂസ്‌മെന്റ് പാർക്ക് വണ്ടർലാ ഹോളിഡേയ്സിന് 2016-17 ലെ ലെ ആദ്യ ഒൻപതു മാസക്കാലയളവിൽ 214.17 കോടിയുടെ മൊത്തവരുമാനം. കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ നേടിയത് 176 .55 കോടിയാണ്. എന്നാൽ സ്ഥാപനത്തിന്റെ അറ്റാദായം 52.25 കോടിയിൽ നിന്നും 29.63 കൂടിയായി കുറഞ്ഞു. ഹൈദരാബാദിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച പുതിയ പാർക്കിന്റെ നിർമ്മാണച്ചെലവുകൾ നിമിത്തമാണ് അറ്റാദായം കുറഞ്ഞത്. എന്നാൽ അതേസമയം, സന്ദർശകരുടെ എണ്ണത്തിൽ 17 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി സ്ഥാപനത്തിന്റെ ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു

Read More

ഒപ്പോയുടെ എ 57 വിപണിയില്‍

കൊച്ചി :  ഒപ്പോയുടെ എ57 വിപണിയിൽ.  സെല്‍ഫി പ്രേമികളെയാണ് ഈ ഫോണ്‍ പ്രധാനമായും ലക്ഷ്യംകണ്ടു വയ്ക്കുന്നത് .16 മെഗാപിക്‌സല്‍ മുന്‍ കാമറയാണ് ഈ ഫോണിന്‍റെ ഏറ്റവും പ്രധാനപെട്ട സവിശേഷത. 16000 രൂപയാണ് ഫോണിന്റെ വില . മറ്റു സവിശേഷതകള്‍ . ഫോണിന്‍റെ റാം ശേഷി മൂന്ന് ജിബിയാണ്. മുന്‍ ക്യാമറയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെങ്കിലും പിന്‍ക്യാമറയ്ക്ക് 13 എംപിയാണുള്ളത്. 16 എംപി , 13 എംപി കാമറകൾക്ക് പിന്നാലെ എഫ്/2.0 അപ്പര്‍ച്ചാറാണുള്ളത്. എല്‍ഇഡി ഫ്‌ളാഷും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യൂവല്‍ സിം സംവിധാനമുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 6.0 മാര്‍ഷമല്ലോ വെര്‍ഷനാണ്. 5.2 ഇഞ്ചാണ് ഫോണിന്റെ വലിപ്പം. 2.5ഡി കര്‍വ്ഡ് ഗ്ലാസും ഇതിനുണ്ട്. റോസ് ഗോള്‍ഡ്, ഗോള്‍ഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഐ ഫോണുകളില്‍ പതിവായി കാണാറുള്ള വിരലടയാളം സ്‌കാന്‍ചെയ്യാനും ഓപ്പോയിൽ സാധിക്കും. ഇതിനു പുറമെ 32 ജിബി…

Read More