അക്കൌണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ നാളെ മുതല്‍ എസ്.ബി.ഐയില്‍ പിഴ

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പിഴ ഈടാക്കുന്നു. അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം ഏപ്രില്‍ ഒന്നു മുതല്‍ ഇത് നടപ്പില്‍വരും. മെട്രോ നഗരങ്ങളില്‍ 5,000 രൂപ, അല്ലാത്ത നഗരങ്ങളില്‍ 3,000, ചെറുപട്ടണങ്ങളില്‍ 2,000, ഗ്രാമങ്ങളില്‍ 1,000 രൂപ എന്നിങ്ങനെയാണ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വേണ്ടത്. മിനിമം ബാലന്‍സ് തുകയില്‍നിന്ന് കുറയുന്ന സംഖ്യക്ക് ആനുപാതികമായാണ് പിഴ. മിനിമം ബാലന്‍സിന്‍െറ 75 ശതമാനം കുറവാണെങ്കില്‍ 100 രൂപ പിഴയടക്കണം. 75നും 50നുമിടക്ക് ശതമാനം കുറവാണെങ്കില്‍ 75 രൂപയും 50 ശതമാനത്തില്‍ കുറവാണെങ്കില്‍ 50 രൂപയും പിഴയടക്കണം. പിഴക്കൊപ്പം സേവനനികുതിയും ഈടാക്കും. പുതിയ ഇടപാടുകാരെ ആകര്‍ഷിക്കുന്നതിനായി 2012ലാണ് മിനിമം ബാലന്‍സ് നിലനിര്‍ത്താത്തവരില്‍നിന്നുള്ള പിഴ ഈടാക്കല്‍ എസ്.ബി.ഐ നിര്‍ത്തിവെച്ചിരുന്നത്. സൗജന്യ എ.ടി.എം ഇടപാടുകള്‍ക്കും എസ്.ബി.ഐ ഏപ്രില്‍ ഒന്നു മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം എ.ടി.എമ്മുകളില്‍നിന്ന് അഞ്ചില്‍ കൂടുതല്‍…

Read More

ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കില്ല

മുംബൈ :ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കില്ല. സര്‍ക്കാറുമായി ബന്ധപ്പെട്ട നികുതികള്‍ സ്വീകരിക്കുന്ന എല്ലാ ബാങ്ക് ശാഖകളും മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ ഒന്നുവരെ അവധി ദിവസങ്ങളിലടക്കം തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക വര്‍ഷാരംഭമായ ഏപ്രില്‍ ഒന്നിന് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. ക്ലോസിംഗ് നടപടികളെ ബാധിക്കുമെന്നതിനാലാണ് ബാങ്കുകള്‍ തുറക്കേണ്ടതില്ലെന്ന് അറിയിച്ചത്. എസ്ബിടി-എസ്ബിഐ ലയനം പ്രാബല്യത്തില്‍ വരുന്നതും ഏപ്രില്‍ ഒന്നിനാണ്. ഈ സാഹചര്യത്തില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് വലിയ ആശയക്കുഴപ്പത്തിനിടയാക്കുമെന്ന കാരണത്താലാണ് ആര്‍ബിഐ ഉത്തരവില്‍ മാറ്റം വരുത്തിയത്.

Read More

വമ്പിച്ച വാഹന ആദായ വില്‍പ്പന!,ബൈക്കിനു 20,000 രൂപ ,സ്കൂട്ടറിനു 15,000 വരെ വിലക്കുറവ്

കൊച്ചി : രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ ബിഎസ് 3 വാഹനങ്ങൾ നിരോധിക്കാനുള്ള അന്തിമ തീരുമാനം വന്നതോടെ സ്റ്റോക്ക് വിറ്റഴിക്കാൻ വാഹന നിർമാതാക്കൾ വൻതോതിൽ വിലക്കിഴിവ് പ്രഖ്യാപിക്കുന്നു. ഹീറോ മോട്ടോർകോർപ്, ഹോണ്ട, സ്കൂട്ടർ ഇന്ത്യ തുടങ്ങിയ ഇരുചക്ര വാഹന നിർമാതാക്കളാണ് 20,000 രൂപവരെ വിലക്കിഴിവുമായി രംഗത്തുള്ളത്. 6.71 ലക്ഷം ബിഎസ് 3 ഇരുചക്രവാഹനങ്ങളാണ് വിവിധ പ്ലാന്റുകളിൽ കെട്ടിക്കിടക്കുന്നത്. ഇരുചക്ര വാഹന വിപണിയിൽ മുൻനിരയിലുള്ള ഹീറോ മോട്ടോർകോർപ് 20,000 രൂപവരെയാണ് വിലക്കിഴിവ് നൽകുന്നത്. സ്കൂട്ടറുകൾക്ക് 15,000 രൂപയും പ്രീമിയം ബൈക്കുകൾക്ക് 7,500 രൂപയും എൻട്രി ലെവൽ ബൈക്കുകൾക്ക് 10000 രൂപയുമാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഹോണ്ടയും സ്കൂട്ടർ ഇന്ത്യയും ബിഎസ് 3 വാഹനങ്ങൾക്ക് നൽകുന്നത് പരമാവധി 10,000 രൂപവരെ വിലക്കിഴിവാണ്. ഇരുചക്രവാഹന വിപണിയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വിലക്കിഴിവുമായാണ് വാഹന നിർമാതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ബി എസ് 3 & ബി എസ്…

Read More

മ്യൂച്ചല്‍ ഫണ്ട്സ് ശരിയാണ് .മ്യൂച്ചല്‍ ഫണ്ട്സ്നെ പറ്റി അറിയേണ്ടതെല്ലാം

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ? മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ. ചില ഉദാഹരണങ്ങള്‍… സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്‌കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം…

Read More

വെറും 50 രൂപയ്ക്ക് ATM സേവിങ്ങ്സ് ബാങ്ക് സേവനങ്ങളുമായി പോസ്റ്റ്‌ ഓഫിസ് ബാങ്ക്

ഇനി കഴുത്തറുപ്പന്‍  ബാങ്കിംഗ്  ചാര്‍ജുകളെ പേടിക്കേണ്ട .ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി   രാജ്യത്തെ പോസ്റ്റ് ഓഫീസുകളും  മികച്ച  ബാങ്കുകളായി മാറുന്നു .നേരത്തേ തന്നെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപെട്ടും സേവിങ്‌സ് അക്കൗണ്ട് സൗകര്യമുണ്ടെങ്കിലും ഇപ്പോള്‍ ബാങ്കിങ് മേഖല പരിഷ്‌കരിച്ചതിന്  അനുസരിച്ച് എടിഎംമ്മും  കോര്‍ ബാങ്കിംഗ്  സവ്കാര്യമുള്‍പ്പടെ ഉള്‍പ്പെടുത്തി   രാജ്യത്തെ പോസ്റ്റ് ഓഫീസുകളും  മികച്ച  ബാങ്കുകളായി മാറുകയാണ് . ചെക്ക് സൗകര്യം ആവശ്യമില്ലെങ്കിൽ വെറും അമ്പതു രൂപയും രണ്ടു ഫോട്ടോയും ആധാർ അഥവാ തിരിച്ചറിയിൽ കാർഡും നൽകി ഏതു പോസ്‌റ്റോഫീസിലും അക്കൗണ്ട് തുടങ്ങാനാകും. ഈ അക്കൗണ്ടിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പോസ്‌റ്റോഫീസ് എടിഎമ്മുകളിൽ നിന്ന് മാത്രമല്ല, ഏതു ബാങ്കിന്റെ ഏതു ബാങ്കിന്റെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കാം. എത്രതവണ പണം പിൻവലിച്ചാലും സർവീസ് ചാർജ് ഈടാക്കില്ലെന്നതാണ് മറ്റൊരു പ്രധാന ആകർഷണം. ഒരു രൂപ പോലും സർവീസ് ചാർജ് ഇല്ലാത്ത…

Read More

പുതിയ ഐഫോണ്‍6 വന്‍ വിലക്കുറവില്‍ വില്‍ക്കുന്നു

ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! ഇന്ത്യ, ചൈന തുടങ്ങിയ ചില ഏഷ്യന്‍ വിപണികള്‍ക്കായി പുതിയതായി ഇറക്കിയ ഐഫോണ്‍ 6, 32GB മോഡല്‍ ഇപ്പോള്‍ എക്‌സ്‌ചെയ്ഞ്ച് ഓഫറിൽ 20,449 രൂപയ്ക്കു വരെ വാങ്ങാം. എക്‌സ്‌ചെയ്ഞ്ച് ഇല്ലാത്ത വില 28,999 രൂപയാണ്. ഇത് പ്രാരംഭ ഓഫറാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. അതു കൊണ്ട് എത്ര ദിവസത്തേക്കു ലഭ്യമാണ് എന്നറിയില്ല. ഓഫര്‍ കഴിഞ്ഞാല്‍ വില 30,7000 ആയിരിക്കും. ഐഫോണ്‍ 6, 16GB യുടെ ആമസോണിലെ വില 30,399 രൂപയാണ്. 2014ല്‍ ഇറക്കിയ ഈ മോഡല്‍ പുതിയതയി ഇറക്കുന്നന്നതെങ്ങിനെ? 2014ല്‍ 16GB, 64GB, 128GB ശേഷിയുള്ള മോഡലുകളാണ് ഇറക്കിയത്. പഴയ മോഡലുകള്‍ വിറ്റു തീര്‍ക്കാനുള്ള ശ്രമം എന്ന ആരോപണം ഒഴിവാക്കാന്‍ തന്നെയാകണം പുതിയ സംഭരണ ശേഷിയോടു കൂടിയ മോഡല്‍ ഇറക്കിയിരിക്കുന്നത്. ഈ മോഡല്‍ കമ്പനിയുടെ ഔദ്യോഗിക വില്‍പ്പനക്കാരിലൂടെ ഇപ്പോള്‍ ലഭ്യമല്ല. നിലവില്‍ ആമസോണില്‍…

Read More

കേരളാ ബജറ്റ് 2017 പ്രധാന സവിശേഷതകള്‍ പ്രക്യാപനങ്ങള്‍ ഇവയൊക്കെ

കെ ഫോൺ’ ശൃംഖല വഴി ഭവനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് . സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ സൗജന്യ ഇന്റർനെറ്റ്,ആരോഗ്യ സുരക്ഷ,വിദ്യാഭ്യാസഗുണനിലവാരമുയർത്താന്‍ പദ്ധതികള്‍ തിരുവനന്തപുരം :സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകി ധനമന്ത്രി ഐസക്കിന്റെ ക്ഷേമ ബജറ്റ്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ നിക്ഷേപം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പശ്ചാത്തലമേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 25,000 കോടിരൂപയുടെ പദ്ധതികളാണ് മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവർഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. പ്രധാന പദ്ധതികൾക്കെല്ലാം കിഫ്ബിയെയാണ് (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ധനമന്ത്രി ആശ്രയിച്ചിരിക്കുന്നത്. ഇതിൽ 5,628 കോടിരൂപയുടെ റോഡുകളും 2,557 കോടിയുടെ പാലങ്ങളും ഉൾപ്പെടുന്നു. വർഷങ്ങളായി പരിഗണനയിലുള്ള തീരദേശ ഹൈവേയ്ക്കും മലയോര ഹൈവേയ്ക്കും 10,000 കോടി നീക്കിവച്ചിട്ടുണ്ട്. കിഫ്ബിയിലേക്കുള്ള മൂലധന നിക്ഷേപം വർധിപ്പിക്കുന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. ക്ഷേമ പെൻഷനുകൾ…

Read More

സര്‍ക്കാര്‍ പുറത്തുവിട്ട ജിഡിപി വളർച്ചാ കണക്കുകൾ സംശയാസ്പദം

നോട്ട്‌ നിരോധനം, വൻതൊഴിൽ നഷ്ടം, ഉൽപാദന തകർച്ച എന്നിവ കണക്കിലെടുക്കാത്ത കണക്കുകൾ തെറ്റിദ്ധാരണാജനകം ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ മുന്നാം ത്രൈമാസ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സ്ഥിതിവിവര കാര്യാലയം (സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ്‌ ഓഫീസ്‌ – സിഎസ്‌ഒ) പുറത്തുവിട്ട മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) സംബന്ധിച്ച കണക്കുകൾ സംശയാസ്പദവും തെറ്റിദ്ധാരണാജനകവുമാണെന്ന ആശങ്ക ബലപ്പെടുന്നു. നോട്ട്‌ അസാധൂകരണവും അതുമൂലമുണ്ടായ വൻതൊഴിൽ നഷ്ടം, ഉൽപാദന തകർച്ച എന്നിവ കണക്കിലെടുക്കാതെയാണ്‌ സിഎസ്‌ഒ ജിഡിപി വളർച്ചയുടെ അരുണാഭമായ ചിത്രങ്ങളും അവകാശവാദങ്ങളും പുറത്തുവിട്ടിരിക്കുന്നതെന്നാണ്‌ സ്വതന്ത്ര നിരീക്ഷകർ വിലയിരുത്തുന്നത്‌. നോട്ട്‌ അസാധൂകരണത്തിനുശേഷം ജിഡിപി സംബന്ധിച്ച ആദ്യ കണക്കുകളാണ്‌ സിഎസ്‌ഒ ചൊവ്വാഴ്ച പുറത്തുവിട്ടത്‌. നോട്ട്‌ അസാധൂകരണം ഹ്രസ്വകാലത്തേക്കെങ്കിലും ജിഡിപി വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ്‌ എല്ലാ പഠനങ്ങളും സൂചിപ്പിച്ചിരിക്കുന്നത്‌. എന്നാൽ ഏഴ്‌ ശതമാനം ജിഡിപി വളർച്ച കൈവരിച്ചുവെന്ന സിഎസ്‌ഒ പഠനം അവിശ്വസനീയമാംവിധം അദ്ഭുതകരമാണ്‌. ഉൽപാദന മേഖലയിലും കാർഷികരംഗത്തും കൈവരിച്ച നേട്ടമാണ്‌…

Read More

വീണ്ടും ന്യൂ ജനറേഷന്‍ ബാങ്കുകളുടെ കൊള്ള

ന്യൂഡൽഹി: ഒരു മാസത്തെ സൗജന്യ കറൻസി ഇടപാടുകൾ 4 തവണയാക്കി ചുരുക്കാൻ രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെ തീരുമാനം. അതിനാൽ ബുധനാഴ്ച്‌ മുതൽ അധിക ഇടപാടുകൾക്ക്‌ സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കി തുടങ്ങി. 4 ഇടപാടുകൾ വരെ സൗജന്യമായി തരുന്ന ബാങ്കുകൾ അതിനു ശേഷമുള്ള ഇടപാടുകൾക്ക്‌, ആയിരത്തിന് 5 രൂപ അല്ലെങ്കിൽ 150 രൂപ (ഏതാണോ കൂടുതൽ) വരെയാണ് ഈടാക്കുക. ഐ.സി.ഐ.സി ബാങ്ക്‌, എച്ച്‌.ഡി.എഫ്‌.സി, ആക്സിസ്‌ തുടങ്ങിയ ബാങ്കുകളാണ് ഡിജിറ്റൽ ഇടപാട്‌ പ്രോത്സാഹിപ്പിക്കുക എന്ന കാരണം പറഞ്ഞ്‌ ഇടപാടുകാരെ കൊള്ളയടിക്കുന്നത്‌. സേവിംഗ്സ്‌ – ശമ്പള അക്കൗണ്ടുകളിലെ നിക്ഷേപം പിൻവലിക്കൽ എന്നിവയ്ക്കെല്ലാം ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ബാങ്കുകൾ അറിയിച്ചു.

Read More