SBT ചെക്ക് ബുക്കുകളുടെ കാലാവധി ഇന്നത്തോടെ അവസാനിക്കുന്നു

കൊച്ചി: പഴയ എസ് .ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി  ഇന്നത്തോടെ  അവസാനിക്കുന്നു.എസ്ബിടി, എസ്ബിഐയുമായി ലയിച്ച് എസ് ബി ഐ മാത്രമായതിനാലാണ് ഇത്തരത്തിലൊരു നടപടി ബാങ്ക് സ്വീകരിച്ചിരിക്കുന്നത്‌.  ഐഎഫ്എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. ശാഖയില്‍ അന്വേഷിച്ച് പുതിയ കോഡാണു പണം അയയ്‌ക്കേണ്ടവര്‍ ഉപയോഗിക്കേണ്ടത്  .

Read More

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടാന്‍ ഒരുങ്ങുന്നു

മുംബൈ : ഇന്ത്യന്‍  ഓഹരി  വിപണികളിലെ  വ്യപാര സമയം  കുട്ടാന്‍  ശുപാര്‍ശ . രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെ കൂട്ടാനാണ് സാധ്യത. നിലവില്‍ 3.30വരെയാണ് ഓഹരി ഇടപാടുകള്‍ നടത്താന്‍ കഴിയുക. വൈകീട്ട് 5.30 അല്ലെങ്കില്‍ 7.30വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാനാണ് സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ ഉദ്ദേശിക്കുന്നത്. സമയം വര്‍ധിപ്പിച്ചാല്‍ അത്  വിപണിയിലേക്ക്  കുടുതല്‍ ആളുകളെ ആകര്‍ഷിയ്ക്കാന്‍ കഴിയുമെന്നാണ്   പ്രതീക്ഷിക്കപ്പെടുന്നത് . റ്റു ജോലിയ്ക്ക്  പോകുന്ന  വര്‍ക്ക്   ജോലി കഴിഞ്ഞ് വന്നു   ട്രേഡ് ചെയ്യാന്‍  ഉപകാരപ്രദമായിരിയ്ക്കുമെന്നാണ് വിലയിരുത്തല്‍ . ട്രേഡിങ് സമയം വര്‍ധിപ്പിക്കാന്‍ 2009ല്‍ സെബി നീക്കം നടത്തിയെങ്കിലും പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്നകാരണം പറഞ്ഞ് ബ്രോക്കറേജ് ഹൗസുകള്‍ അതിന് തടയിടുകയായിരുന്നു. മെട്രോപൊളിറ്റന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ വൈകീട്ട് അഞ്ച് വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലായില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടുകയായിരുന്നു.

Read More

ഡിജിറ്റൽ കറന്‍സി ആശങ്കയുണര്‍ത്തുന്നുവോ ?

നമ്മുടെ ബാങ്കിങ് മുഴുവൻ ഡിജിറ്റൽ ആകുന്നതും അവിടെ ബാങ്കുകൾക്ക് പകരം പേ ടിഎം പോലെയുള്ള ആളുകളും വരുന്നതിനു കാറ്റാസ്ട്രാഫിക് ആയ ദുരന്ത ഫലങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.എയർടെൽ ആധാർ കാർഡ് ദുരുപയോഗം ചെയ്തു ഒരാളുടെ അനുമതിയോ അക്കൗണ്ട് തുറക്കുമ്പോൾ പാലിക്കേണ്ട ഒന്നും നടത്താതെ അവരുടെ പയ്മെന്റ്റ് ബാങ്കിൽ അക്കൗണ്ട് തുറന്നു ട്രാൻസാക്ഷൻ നടത്തുകയാണ്. ഇത് ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ ലെംഖനം എന്നത് ചൈൽഡ്‌സ് പ്ലേയ് മാത്രം. വരാനിരിക്കുന്ന ദുരന്തം ഞാൻ പറയാം. പേപ്പർ കറൻസിയിൽ കള്ളനോട്ടടി വളരെ റിസ്കുള്ളതും പിടിക്കപെടാൻ സാധ്യത കൂടുതലും ഉള്ള പരിപാടിയാണ്. ഇപ്പോൾ ഡിജിറ്റലായതോടെ ഇക്കൂട്ടർക്ക് ഡിജിറ്റൽ കള്ളപ്പണം അടിക്കാം. ഒരു ബാങ്കിന്റെ അസെറ്റും ലയബിലിറ്റിയും എപ്പോളും സ്‌ക്വയർ ആവണം എന്നാണല്ലോ? അത് കൊണ്ട് കൂടിയാണ് റിപ്പോർട്ടിങ് ഫ്രൈഡേ ,കോൾ മാണി മാർക്കറ്റ്,കറൻസി ചെസ്ററ് എന്നിവ ഒക്കെ. പക്ഷെ ഡിജിറ്റൽ…

Read More

സെന്‍സെക്‌സ് 122 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഏഴ് വ്യാപാരദിനങ്ങളിലെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ സൂചികകളിൽ തിളക്കം. സെൻസെക്സ് 122.67 പോയന്റ് നേട്ടത്തിൽ 31282.48ലും നിഫ്റ്റി 33.20 പോയന്റ് ഉയർന്ന് 9768.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1541 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 977 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഹിൻഡാൽകോ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ഐടിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, സൺ ഫാർമ, എസ്ബിഐ, ഒഎൻജിസി തുടങ്ങിയവ നേട്ടത്തിലും ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ടിസിഎസ്, വേദാന്ത, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Read More

സ്വര്‍ണവില ഈവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍

മുംബൈ: രാജ്യത്ത് സ്വർണവില കുതിക്കുന്നു. ഈ വർഷത്തെ ഉയർന്ന നിരക്കായ 30,600(10 ഗ്രാമിന്) നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പവന് 22,320 രൂപ കേരളത്തിൽ സ്വർണവില പവന് (എട്ട് ഗ്രാം)22,320 രൂപയാണ്. ഗ്രാമിന് 2790 രൂപയും. സെപ്റ്റംബർ രണ്ടിനാണ് 22,200 രൂപയിൽനിന്ന് 120 രൂപകൂടി 22320 രൂപയായത്. വരുംദിവസങ്ങളിലും വിലയിൽ വർധനവുണ്ടാകാനാണ് സാധ്യത. ഈ വർഷം തുടക്കത്തിൽ 28,000 രൂപയായിരുന്നു വില. രാജ്യത്തെ ജ്വല്ലറികൾ സ്വർണം കാര്യമായി വാങ്ങിയതാണ് വിലവർധനയ്ക്കുള്ള ഒരു കാരണം. വെള്ളിവിലയിലും വർധനവുണ്ട്. കിലോഗ്രാമിന് 200 രൂപ വർധിച്ച് 41,700 രൂപയായി. വ്യവസായ ആവശ്യത്തിനും കോയിൻ നിർമാണത്തിനും ഡിമാൻഡ് കൂടിയതാണ് വെള്ളിവിലയെ സ്വാധീനിച്ചത്. ആഗോള വിപണിയിലെ വിലവർധനയാണ് രാജ്യത്തെ സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണിത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.

Read More