സെന്‍സെക്‌സ് 122 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഏഴ് വ്യാപാരദിനങ്ങളിലെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ സൂചികകളിൽ തിളക്കം. സെൻസെക്സ് 122.67 പോയന്റ് നേട്ടത്തിൽ 31282.48ലും നിഫ്റ്റി 33.20 പോയന്റ് ഉയർന്ന് 9768.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1541 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 977 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഹിൻഡാൽകോ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ഐടിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, സൺ ഫാർമ, എസ്ബിഐ, ഒഎൻജിസി തുടങ്ങിയവ നേട്ടത്തിലും ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ടിസിഎസ്, വേദാന്ത, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Read More

സ്വര്‍ണവില ഈവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍

മുംബൈ: രാജ്യത്ത് സ്വർണവില കുതിക്കുന്നു. ഈ വർഷത്തെ ഉയർന്ന നിരക്കായ 30,600(10 ഗ്രാമിന്) നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. പവന് 22,320 രൂപ കേരളത്തിൽ സ്വർണവില പവന് (എട്ട് ഗ്രാം)22,320 രൂപയാണ്. ഗ്രാമിന് 2790 രൂപയും. സെപ്റ്റംബർ രണ്ടിനാണ് 22,200 രൂപയിൽനിന്ന് 120 രൂപകൂടി 22320 രൂപയായത്. വരുംദിവസങ്ങളിലും വിലയിൽ വർധനവുണ്ടാകാനാണ് സാധ്യത. ഈ വർഷം തുടക്കത്തിൽ 28,000 രൂപയായിരുന്നു വില. രാജ്യത്തെ ജ്വല്ലറികൾ സ്വർണം കാര്യമായി വാങ്ങിയതാണ് വിലവർധനയ്ക്കുള്ള ഒരു കാരണം. വെള്ളിവിലയിലും വർധനവുണ്ട്. കിലോഗ്രാമിന് 200 രൂപ വർധിച്ച് 41,700 രൂപയായി. വ്യവസായ ആവശ്യത്തിനും കോയിൻ നിർമാണത്തിനും ഡിമാൻഡ് കൂടിയതാണ് വെള്ളിവിലയെ സ്വാധീനിച്ചത്. ആഗോള വിപണിയിലെ വിലവർധനയാണ് രാജ്യത്തെ സ്വർണവിപണിയിലും പ്രതിഫലിക്കുന്നത്. ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണിത്. ഇറക്കുമതി ചുങ്കത്തിന് പുറമെ ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും ആഭ്യന്തര വിപണിയിൽ സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.

Read More