ഓഹരി വിപണികള്‍ കുതിച്ചു: സെന്‍സെക്‌സ് 348 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു.

മുംബൈ: ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ നേട്ടമാണ് വിപണിക്ക് കരുത്ത് പകർന്നത്. സെൻസെക്സ് 348.23 പോയന്റ് നേട്ടത്തിൽ 32182.22ലും നിഫ്റ്റി 113.70 പോയന്റ് ഉയർന്ന് 10098.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1694 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 976 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഹിൻഡാൽകോ, റിലയൻസ്, സൺ ഫാർമ, വേദാന്ത, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, സിപ്ല, ഐടിസി തുടങ്ങിയവ നേട്ടത്തിലായിരുന്നു. ഭാരതി എയർടെൽ, ഐഒസി, ഇൻഫോസിസ്, പവർ ഗ്രിഡ് കോർപ്, എസ്ബിഐ, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. 2 മാസം കൊണ്ട് എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍…

Read More