മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ ഇനി വരി നിൽക്കേണ്ട

ന്യൂഡൽഹി: മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാൻ ടെലികോം സർവീസ് ദാതാക്കളുടെ ഓഫീസിൽ ഇനി വരി നിൽക്കേണ്ട. എസ്എംഎസ്/ഐവിആർഎസ് അല്ലെങ്കിൽ ആപ്പ് ഉപയോഗിച്ച് ആധാർ ലിങ്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്. ഒറ്റത്തവണ പാസ് വേഡ് അല്ലെങ്കിൽ ഐവിആർഎസ് കോൾവഴി എളുപ്പത്തിൽ ആധാർ ലിങ്ക് ചെയ്യൽ സാധ്യമാകും. ടെലികോം ഡിപ്പാർട്ടുമെന്റിന്റെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കുന്നത്.

എങ്ങനെ ബന്ധിപ്പിക്കാം ?

സേവന ദാതാവ് നൽകുന്ന നമ്പറിലേയ്ക്ക് ആധാർ നമ്പർ എസ്എംഎസ് ചെയ്യുക. വെരിഫിക്കേഷൻ പൂർത്തിയാക്കിയശേഷം മൊബൈൽ സേവന ദാതാവ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യ്ക്ക് ഒടിപി അയയ്ക്കും. തുടർന്ന് യുഐഡിഎഐ മൊബൈൽ നമ്പറിലേയ്ക്ക് ഒടിപി അയയ്ക്കും. മൊബൈൽ ഉപയോഗിക്കുന്നയാൾ ലിങ്ക് ചെയ്യേണ്ട മൊബൈൽ നമ്പറിലേയ്ക്ക് ഈ ഒടിപി അയയക്കുന്നതോടെ ഇ-കെവൈസി ശരിയാണെന്ന് ഉറപ്പുവരുത്തും.

Related posts

Leave a Comment