ബാങ്ക് വായ്പ വേണോ? പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കേണ്ടി വരും

ന്യൂഡൽഹി: വൻ തുക വായ്പ ലഭിക്കാൻ ഇനി പാസ്പോർട്ട് വിവരങ്ങൾകൂടി നൽകേണ്ടിവരും. വായ്പയെടുത്ത് രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരിൽനിന്ന് പാസ്പാർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾകൂടി ശേഖരിക്കണമെന്ന് ധനകാര്യമന്ത്രാലയം ഉടനെ പൊതുമേഖല ബാങ്കുകൾക്ക് നിർദേശം നൽകും. പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിടുന്നവർക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ബില്ലിൽ ഇക്കാര്യംകൂടി ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇന്റലിജന്റ്സ് ഏജൻസികൾ, മറ്റ് സർക്കാർ വകുപ്പുകൾക്ക് തുടങ്ങിയവയ്ക്ക് ആവശ്യംവന്നാൽ ബാങ്കുകൾക്ക് എളുപ്പത്തിൽ വിവരം കൈമാറാൻ ഇത് സാഹയകരമാകുമെന്നാണ് വിലയിരുത്തൽ. ഏതെങ്കിലും അക്കൗണ്ടിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടനെതന്നെ വിവരം ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറാൻ ബാങ്കുകൾക്ക് കഴിയുന്നതരത്തിലാണ് വിവരങ്ങൾ ശേഖരിച്ചുവെയ്ക്കുക. വൻതോതിലുള്ള ബാധ്യതയ്ക്കെതിരെ നടപടിയെടുക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാർ രാജ്യംവിടുന്നത് തടയുന്നതിനുവേണ്ടി വിവിധ ഏജൻസികൾക്ക് വിവരം കൈമാറുന്നതിനും പുതിയ തീരുമാനം സഹായകരമാകും. തട്ടിപ്പ് പുറത്തുവരുന്നതിനുമുമ്പ്…

Read More

പലിശ നിരക്ക് ഉയരുന്നു: ഭവന, വാഹന വായ്പ തിരിച്ചടവ് ഭാരമാകും

കോഴിക്കോട്: രണ്ടുവർഷമായി കുറഞ്ഞുകൊണ്ടിരുന്ന വായ്പ പലിശ നിരക്കുകൾ കൂടാൻ തുടങ്ങിയതോടെ വാഹന, ഭവന വായ്പകൾക്കുള്ള തിരിച്ചടവ് ഭാരമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകളാണ് വായ്പ പലിശ ഇതിനകം വർധിപ്പിച്ചത്. മറ്റുബാങ്കുകളും വൈകാതെ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് സൂചന. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് നിശ്ചയിക്കുന്ന രീതി നിലവിൽവന്ന 2016 ഏപ്രിലിനുശേഷം ഇതാദ്യമായാണ് വായ്പ പലിശ നിരക്കുകൾ ഉയരുന്നത്. ഭാവിയിലും നിരക്കുകൾ വർധിക്കാൻതന്നെയാണ് സാധ്യതയെന്നാണ് ഇത് നൽകുന്ന സൂചന. പണപ്പെരുപ്പ നിരക്കുകൾ വർധിക്കുന്നതിനാൽ അടുത്തകാലത്തൊന്നും ആർബിഐ റിപ്പോ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ഭാവിയിൽ നിരക്ക് ഉയർത്താനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. എംസിഎൽആർ പ്രകാരമുള്ള ഒരുവർഷത്തെ പലിശയിൽ എസ്ബിഐ 20 ബേസിസ് പോയന്റ് വർധനവാണ് വരുത്തിയത്. ഇതോടെ വായ്പ നിരക്ക് 7.95ശതമാനത്തിൽനിന്ന് 8.15ശതമാനമായി. വ്യക്തിഗത, ഭവന…

Read More

അഞ്ചുവർഷത്തേയ്ക്ക് ചാനലുകൾ സൗജന്യമായി നല്‍കാന്‍ JIO റിലയൻസ് ബിഗ് tv

ന്യൂഡൽഹി: റിലയൻസ് ജിയോക്കുശേഷം ഡിടിഎച്ച് മേഖലയിലും കടുത്ത മത്സരവുമായി റിലയൻസ് ബിഗ് ടിവി. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ കാമ്പയിന്റെ ഭാഗമായി അഞ്ചുവർഷത്തേയ്ക്ക് ചാനലുകൾ സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനം. ബിഗ് ടിവിയുടെ എച്ച്.വി.ഇ.സി സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്നവർക്ക് ഒരുവർഷം മുഴുവൻ എച്ച്ഡി ചാനലുകൾ(പേ ചാനലുകൾ ഉൾപ്പടെ) സൗജന്യമായി നൽകും. അഞ്ചു വർഷത്തേക്ക് ഫ്രീ ടു എയർ ചാനലുകളും സൗജന്യമായി ലഭിക്കും. മാർച്ച് ഒന്നു മുതൽ ഔദ്യോഗിക വെബ്സൈറ്റുവഴി സെറ്റ് ടോപ്പ് ബോക്സ് ബുക്ക് ചെയ്യാം. 499 രൂപയാണ് ബുക്കിങ് സമയത്ത് നൽകേണ്ടത്. ഉപകരണം വീട്ടിലെത്തുമ്പോൾ 1500 രൂപയുമാണ് ഈടാക്കുക. പേ ചാനലുകൾ ഉപയോഗിച്ച് ഒരുവർഷം പൂർത്തിയാകുമ്പോൾ പ്രതിമാസം 300 രൂപവീതമാണ് റീച്ചാർജ് ചെയ്യേണ്ടത്. സെറ്റ് ടോപ് ബോക്സിനായി ഈടാക്കിയ തുക റീച്ചാർജ് തുകയായി തിരിച്ചുനൽകുമെന്നും കമ്പനി പറയുന്നു. ഏറ്റവും പുതിയ എച്ച്ഡി സെറ്റ് ബോക്സിലൂടെ ടിവി പരിപാടികൾ…

Read More