പലിശ നിരക്ക് ഉയരുന്നു: ഭവന, വാഹന വായ്പ തിരിച്ചടവ് ഭാരമാകും

കോഴിക്കോട്: രണ്ടുവർഷമായി കുറഞ്ഞുകൊണ്ടിരുന്ന വായ്പ പലിശ നിരക്കുകൾ കൂടാൻ തുടങ്ങിയതോടെ വാഹന, ഭവന വായ്പകൾക്കുള്ള തിരിച്ചടവ് ഭാരമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകളാണ് വായ്പ പലിശ ഇതിനകം വർധിപ്പിച്ചത്. മറ്റുബാങ്കുകളും വൈകാതെ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് സൂചന. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് നിശ്ചയിക്കുന്ന രീതി നിലവിൽവന്ന 2016 ഏപ്രിലിനുശേഷം ഇതാദ്യമായാണ് വായ്പ പലിശ നിരക്കുകൾ ഉയരുന്നത്. ഭാവിയിലും നിരക്കുകൾ വർധിക്കാൻതന്നെയാണ് സാധ്യതയെന്നാണ് ഇത് നൽകുന്ന സൂചന. പണപ്പെരുപ്പ നിരക്കുകൾ വർധിക്കുന്നതിനാൽ അടുത്തകാലത്തൊന്നും ആർബിഐ റിപ്പോ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ഭാവിയിൽ നിരക്ക് ഉയർത്താനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. എംസിഎൽആർ പ്രകാരമുള്ള ഒരുവർഷത്തെ പലിശയിൽ എസ്ബിഐ 20 ബേസിസ് പോയന്റ് വർധനവാണ് വരുത്തിയത്. ഇതോടെ വായ്പ നിരക്ക് 7.95ശതമാനത്തിൽനിന്ന് 8.15ശതമാനമായി. വ്യക്തിഗത, ഭവന…

Read More

അഞ്ചുവർഷത്തേയ്ക്ക് ചാനലുകൾ സൗജന്യമായി നല്‍കാന്‍ JIO റിലയൻസ് ബിഗ് tv

ന്യൂഡൽഹി: റിലയൻസ് ജിയോക്കുശേഷം ഡിടിഎച്ച് മേഖലയിലും കടുത്ത മത്സരവുമായി റിലയൻസ് ബിഗ് ടിവി. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ കാമ്പയിന്റെ ഭാഗമായി അഞ്ചുവർഷത്തേയ്ക്ക് ചാനലുകൾ സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനം. ബിഗ് ടിവിയുടെ എച്ച്.വി.ഇ.സി സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്നവർക്ക് ഒരുവർഷം മുഴുവൻ എച്ച്ഡി ചാനലുകൾ(പേ ചാനലുകൾ ഉൾപ്പടെ) സൗജന്യമായി നൽകും. അഞ്ചു വർഷത്തേക്ക് ഫ്രീ ടു എയർ ചാനലുകളും സൗജന്യമായി ലഭിക്കും. മാർച്ച് ഒന്നു മുതൽ ഔദ്യോഗിക വെബ്സൈറ്റുവഴി സെറ്റ് ടോപ്പ് ബോക്സ് ബുക്ക് ചെയ്യാം. 499 രൂപയാണ് ബുക്കിങ് സമയത്ത് നൽകേണ്ടത്. ഉപകരണം വീട്ടിലെത്തുമ്പോൾ 1500 രൂപയുമാണ് ഈടാക്കുക. പേ ചാനലുകൾ ഉപയോഗിച്ച് ഒരുവർഷം പൂർത്തിയാകുമ്പോൾ പ്രതിമാസം 300 രൂപവീതമാണ് റീച്ചാർജ് ചെയ്യേണ്ടത്. സെറ്റ് ടോപ് ബോക്സിനായി ഈടാക്കിയ തുക റീച്ചാർജ് തുകയായി തിരിച്ചുനൽകുമെന്നും കമ്പനി പറയുന്നു. ഏറ്റവും പുതിയ എച്ച്ഡി സെറ്റ് ബോക്സിലൂടെ ടിവി പരിപാടികൾ…

Read More