അഞ്ചുവർഷത്തേയ്ക്ക് ചാനലുകൾ സൗജന്യമായി നല്‍കാന്‍ JIO റിലയൻസ് ബിഗ് tv

ന്യൂഡൽഹി: റിലയൻസ് ജിയോക്കുശേഷം ഡിടിഎച്ച് മേഖലയിലും കടുത്ത മത്സരവുമായി റിലയൻസ് ബിഗ് ടിവി. സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ കാമ്പയിന്റെ ഭാഗമായി അഞ്ചുവർഷത്തേയ്ക്ക് ചാനലുകൾ സൗജന്യമായി നൽകുമെന്നാണ് പ്രഖ്യാപനം. ബിഗ് ടിവിയുടെ എച്ച്.വി.ഇ.സി സെറ്റ് ടോപ്പ് ബോക്സ് വാങ്ങുന്നവർക്ക് ഒരുവർഷം മുഴുവൻ എച്ച്ഡി ചാനലുകൾ(പേ ചാനലുകൾ ഉൾപ്പടെ) സൗജന്യമായി നൽകും. അഞ്ചു വർഷത്തേക്ക് ഫ്രീ ടു എയർ ചാനലുകളും സൗജന്യമായി ലഭിക്കും.

മാർച്ച് ഒന്നു മുതൽ ഔദ്യോഗിക വെബ്സൈറ്റുവഴി സെറ്റ് ടോപ്പ് ബോക്സ് ബുക്ക് ചെയ്യാം. 499 രൂപയാണ് ബുക്കിങ് സമയത്ത് നൽകേണ്ടത്. ഉപകരണം വീട്ടിലെത്തുമ്പോൾ 1500 രൂപയുമാണ് ഈടാക്കുക. പേ ചാനലുകൾ ഉപയോഗിച്ച് ഒരുവർഷം പൂർത്തിയാകുമ്പോൾ പ്രതിമാസം 300 രൂപവീതമാണ് റീച്ചാർജ് ചെയ്യേണ്ടത്. സെറ്റ് ടോപ് ബോക്സിനായി ഈടാക്കിയ തുക റീച്ചാർജ് തുകയായി തിരിച്ചുനൽകുമെന്നും കമ്പനി പറയുന്നു. ഏറ്റവും പുതിയ എച്ച്ഡി സെറ്റ് ബോക്സിലൂടെ ടിവി പരിപാടികൾ റെക്കോഡ് ചെയ്യാൻ സൗകര്യമുണ്ടാകും. യുഎസ്ബി പോർട്ട്, യുട്യൂബ് ആക്സസ് എന്നിവയും ലഭിക്കും.

Related posts

Leave a Comment