ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും. നവംബർ 17നാണ് ന്യൂ ഫണ്ട് ഓഫർ ക്ലോസ് ചെയ്യുക. വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് നവംബർ 14ന് അപേക്ഷിക്കാം. കഴിഞ്ഞ ആഗസ്തിൽ പ്രഖ്യാപിച്ച ഇടിഎഫിന്റെ എൻഎഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒഎൻജിസി, ഐഒസി, എസ്ബിഐ, ബിപിസിഎൽ, കോൾ ഇന്ത്യ, നാൽകോ എന്നീ പൊതുമേഖല സ്ഥാപനങ്ങൾക്കുപുറമെ ആക്സിസ് ബാങ്ക്, ഐടിസി, എൽആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും. ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല .

Read More

വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും ഇനിമുതല്‍ ഇപിഎഫ് ആനുകൂല്യങ്ങള്‍ ലഭിയ്ക്കും

ന്യൂഡൽഹി: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാർക്ക് നാട്ടിൽ ഇപിഎഫ്ഒയിൽ അംഗമാകാം. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ അംഗങ്ങളാകാത്തവരെയാണ് ഇപിഎഫ്ഒയിൽ ചേർക്കുക. ഡൽഹിയിൽ ദേശീയ സെമിനാറിൽ പ്രസംഗിക്കവെയാണ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ വി.പി ജോയിയാണ് ഇക്കാര്യം അറിയിച്ചത്. ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യൽ സ്കീമിൽ അംഗമാകാതിരിക്കാൻ ഇതിലൂടെ കഴിയും. ഇതിനായി 18 രാജ്യങ്ങളുമായി കരാറിലെത്തിയതായും അദ്ദേഹം പറഞ്ഞു. ബെൽജിയം, ജർമനി, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഡെൻമാർക്ക്, കൊറിയ, ലക്സംബെർഗ്, നെതർലാൻഡ്സ്, ഹങ്ഗറി, ഫിൻലൻഡ്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്ക്, നോർവെ, ഓസ്ട്രിയ, ജപ്പാൻ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളുമായാണ് നിലവിൽ കരാറുള്ളത്. വിദേശത്ത് ജോലിക്കായി പോകുന്നവർക്ക് ആ രാജ്യത്തെ സെക്യൂരിറ്റി സ്കീമിൽനിന്ന് ഒഴിവാകാൻ ഇപിഎഫ്ഒ സർട്ടിഫിക്കേറ്റ് ഓഫ് കവറേജ്(സിഒസി)നൽകും. ഓൺലൈനിൽ അപേക്ഷിച്ചാലും ഈ സർട്ടിഫിക്കറ്റ് ലഭിക്കും. ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ ഒരു പേജുമാത്രമുള്ള അപ്ലിക്കേഷനാണ് ഇതിനുള്ളത്. കുറച്ചുകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നവർക്കാണ് പദ്ധതി…

Read More

ഓഹരി വിപണിയിലെ പച്ചക്കറി കൃഷി രീതി

ഓഹരി വിപണിയിലെ  പച്ചക്കറി കൃഷി രീതി  !!!. ഒന്നുകില്‍ നീളന്‍ പയര്‍ അല്ലെങ്കില്‍ പാവയ്ക്ക അല്ലെങ്കില്‍ ചുവപ്പന്‍ ചീര അല്ലെങ്കില്‍ ചതുര പയര്‍ അല്ലെങ്കില്‍ വെണ്ടയ്ക്ക അല്ലെങ്കില്‍ മുരിങ്ങയ്ക്ക അല്ലെങ്കില്‍ പാലക്ക് ചീര അല്ലെങ്കില്‍ പപ്പായ അല്ലെങ്കില്‍ പീച്ചിങ്ങ അല്ലങ്കില്‍ മത്തങ്ങ ,അല്ലെങ്കില്‍ തക്കാളി (തക്കാളി രസം ) അല്ലെങ്കില്‍ കോവയ്ക്ക . പിന്നെ ചേന ,ചേമ്പ് ,കാച്ചില്‍ ,വഴുതണ , തടിയന്‍ കാ , വാഴ കൂമ്പ് …എന്നിങ്ങനെ പോകുന്നു ! . എന്താ അത് പോരെ അത്യാവശ്യം രോഗം ഒന്നും വരാതെ ഊണിനൊപ്പം സുഭിക്ഷമായി ഭക്ഷിക്കാന്‍ ? എന്തിനു കീടനാശിനികള്‍ അടിച്ചതും അടിച്ചതാണോ അല്ലയോ എന്നൊന്നും അറിയാനാവത്തതുമൊക്കെ മൊത്തമായി വാങ്ങി നമ്മുടെ കാശും ആരോഗ്യവും കളയണം ? അപ്പോള്‍ പറഞ്ഞു വന്നത് വേറൊന്നുമല്ല . ഉള്ള  കാപിറ്റല്‍ (പണം) കൊണ്ട്  ഒരുപാട് നല്ല ഓഹരികളിലായി…

Read More

വിലക്കിഴിവില്‍ സ്വര്‍ണ്ണ ബോണ്ടില്‍ നിക്ഷേപിക്കാന്‍ ഇപ്പോള്‍ സുവര്‍ണ്ണാവസരം

സ്വർണത്തിൽ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നുവോ ? എങ്കില്‍  കേന്ദ്ര സർക്കാരിനുവേണ്ടി റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഗോൾഡ് ബോണ്ടിൽ നിക്ഷേപിക്കാൻ  കനകാവസരമാണ് ഇത്തവണ നിങ്ങള്‍ക്ക് ലഭിച്ചിരിയ്ക്കുന്നത്‌ . ഒക്ടോബർ ഒമ്പതുമുതൽ ഡിസംബർ 27വരെയുള്ള നീണ്ട കാലയളവിൽ ബോണ്ടിന് അപേക്ഷിക്കാൻ കഴിയും. തിങ്കൾ മുതൽ ബുധൻവരെയായിരിക്കും അപേക്ഷ സ്വീകരിക്കുക. തുടർന്നുവരുന്ന തിങ്കളാഴ്ച നിക്ഷേപകർക്ക് ബോണ്ട് അലോട്ട് ചെയ്യും. എവിടെ ലഭിക്കും? ബാങ്കുകൾ, പോസ്റ്റോഫീസുകൾ, സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ, ബിഎസ്ഇ)എന്നിവിടങ്ങളിൽനിന്ന് ബോണ്ട് വാങ്ങാം. ഈ ഏജൻസികളുടെ വെബ്സൈറ്റിൽനിന്നും ബോണ്ട് വാങ്ങാൻ സൗകര്യമുണ്ട്. ഓൺലൈനായി വാങ്ങുമ്പോൽ ഒരു ഗ്രാമിന് തുല്യമായ ബോണ്ടിന് 50 രൂപ കിഴിവും ലഭിക്കും. വില ഇന്ത്യ ബുള്ള്യൻ ആന്റ് ജ്വല്ലേഴ്സ് അസോസിയേഷന്റെ അവസാനത്തെ മൂന്ന് വ്യാപര ദിനത്തിലെ വിലയുടെ ശരാശരിയെടുത്താണ് വില നിശ്ചയിക്കുക. ഉടനെ പുറത്തിറക്കുന്ന മൂന്നാംഘട്ട ബോണ്ടിന് (ഒരു ഗ്രാം)2956 രൂപയാണ് വില. നേട്ടം ബോണ്ട് വിൽക്കുമ്പോൾ അന്നത്തെ…

Read More

ഇപ്പോള്‍ നിക്ഷേപിയ്ക്കാന്‍ പറ്റിയ ഓഹരികള്‍ ഏതൊക്കെയെന്നു നോക്കാം

ദീപാവലി പ്രമാണിച്ച് അടുത്ത ഒരു വർഷക്കാലയളവിലേക്കുള്ള പോർട്ട്ഫോളിയോ നിർദ്ദേശിക്കുന്നു. ഒരു ഓഹരി മാത്രമായി വാങ്ങാതെ ഇതിൽ നിർദ്ദേശിച്ചിരിക്കുന്ന വിലയ്ക്ക് എല്ലാ ഓഹരികളും തുല്യ തുകയ്ക്ക് പോർട്ട്ഫോളിയോ (കൂട്ടമായി) ആയി വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കോൾ ഇന്ത്യ (Coal India) ലക്ഷ്യം: 340 രൂപ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് പൊതുമേഖലയിലെ കോൾ ഇന്ത്യ. താപവൈദ്യുതി കമ്പനികളും സ്റ്റീൽ, സിമന്റ് വ്യവസായ മേഖലയിലുള്ള കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കൾ. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി താഴേക്ക് തന്നെ നിലനിന്നിരുന്ന ഈ ഓഹരിയുടെ വില തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ. 278 രൂപ നിലവാരത്തിനടുത്ത് കോൾ ഇന്ത്യ ഓഹരി നിക്ഷേപത്തിനു പരിഗണിക്കാം. ഇപ്പോഴത്തെ നിലയിൽ 273 രൂപ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കിൽ മാത്രമാണ് ഹ്രസ്വകാല ട്രെൻഡ് നെഗറ്റീവ് ആവുക. അതുകൊണ്ടുതന്നെ ഈ നിലവാരം സ്റ്റോപ് ലോസ് ആയി കണക്കാക്കാം.…

Read More

GST എന്നാല്‍ സംരഭകന്റെ ഗതികേട് എന്നാണോ ?നാടകം കളിക്കുന്നവർ എന്ന് ഉണരും?

GST യുടെ വയ്യാ വേലികളെ കുറിച്ച്  ഒരു സംരഭകന്റെ അനുഭവ കുറിപ്പ് . വാങ്ങുന്ന ഓരോ ബില്ലും അപ്ലോഡ് ചെയ്യണം .വിൽക്കുന്ന ഓരോ ബില്ലും മിനിമം ഫോൺ നമ്പറും അഡ്രസും വെച്ച് അപ്ലോഡ് ചെയ്യണം .പോരാ ഓരോ ഉത്പന്നത്തിന്റെയും HSN കോഡുംതെറ്റാതെ രേഖപ്പെടുത്തണം.രാജ്യത്തെ വ്യാപാരികൾ എല്ലാവരും ഇത് അപ്ലോഡ് ചെയ്യുമ്പോൾ സർവറിനു ഇത് താങ്ങാൻ പറ്റില്ല .അപ്പോൾ മിക്കസമയത്തും സെർവർ പണിമുടക്കും. ദിവസങ്ങൾ മിനക്കെട്ടു അപ്ലോഡ് ചെയ്താൽ അപ്പോൾ വരും എറർ മെസ്സേജുകൾ .മിക്കവാറും HSN കോഡ് ശരി ആവാത്തതാവും കാരണം.എന്നാൽ സർക്കാർ സൈറ്റിൽ തിരഞ്ഞാൽ കോഡ് കൊടുത്തത് തന്നെ ആവും .അപ്പോൾ ഹെല്പ് ലൈനിൽ വിളിച്ചാൽ മിക്കവാറും പള്ളികാട്ടിലേക്കു സലാം പറഞ്ഞത് പോലെ ആകും.ഇനി കിട്ടിയാലോ അവര്ക് മറുപടി ഇല്ല . അവസാനം സമാന ചേരുവ ഉള്ള ഉല്പന്നത്തിന്റ കോഡ് വെച്ച് കറക്കി കുത്തിയാൽ ചിലപ്പോൾ…

Read More

ജിഎസ് ടി യെ ക്കുറിച്ച് അറിയേണ്ടതെല്ലാം

എല്ലാകച്ചവടക്കാരും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥരല്ല. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അസം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പത്ത് ലക്ഷമാണ് വിറ്റുവരവ് പരിധി.  രജിസ്‌ട്രേഷന്‍ എടുത്തവര്‍ വില്പന ബില്ലില്‍ ജിഎസ്ടി നമ്പര്‍ ഉള്‍പ്പെടുത്തണം. സെന്‍ട്രല്‍ ജിഎസ്ടി(CGST), സ്റ്റേറ്റ് ജിഎസ്ടി(SGST) എന്നിങ്ങനെ നികുതി വേര്‍തിരിച്ച് കാണിക്കണം. പുതിയ നികുതി പഴയ രീതിയില്‍ മൂല്യവര്‍ധിത നികുതി, ടിന്‍, സെന്‍ട്രല്‍ സെയില്‍ ടാക്‌സ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് പല കച്ചവടസ്ഥാപനങ്ങളും ഇപ്പോഴും നല്‍കുന്നത്. ജിഎസ്ടി രജിസ്‌ട്രേഷനെടുത്ത ഇവര്‍ ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നതാകട്ടെ ജിഎസ്ടി പ്രകാരമുള്ള തുകയാണ്. ജൂലായ് ഒന്നുമുതല്‍ ബില്ലില്‍ സ്റ്റേറ്റ് ജിഎസ്ടി, സെന്‍ട്രല്‍ ജിഎസ്ടി എന്നിങ്ങനെയാണ് കാണിക്കേണ്ടത്. അത് പ്രകാരംമാത്രമാണ് നികുതി ഈടാക്കേണ്ടതും. താല്‍ക്കാലിക ജിഎസ്ടി…

Read More

ആകര്‍ഷകമായ നിരക്കുകളുമായി ബിഎസ്എന്‍ എല്ലിന്റെ ‘ഭാരത് 1’ വരുന്നു

ജിയോടെ  വരവോടെ  പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ നില നില്‍പ്പിനായി കടുത്ത  മത്സരത്തിലാണ്.ഇതിന്റെ ഭാഗമായി ‘ഭാരത്1’ എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ജിയോക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ട് ആകര്‍ഷകമായ നിരക്കില്‍ കോള്‍ഡാറ്റ പാക്കേജും ഒരുക്കിയിട്ടുണ്ട്. മൈക്രോമാക്‌സുമായി ചേര്‍ന്നാവും ‘ഭാരത്1’ പദ്ധതി അവതരിപ്പിക്കുക.ജിയോ 1,500 രൂപക്ക് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കുമ്പോള്‍ 2,200 രൂപക്ക് ഹാന്‍സെറ്റ് നല്‍കാനാണ് ബിഎസ്എന്‍എല്ലിന്റെ തീരുമാനം.ഇതോടൊപ്പം പ്രതിമാസം 97 രൂപക്ക് സമയ പരിധിധിയില്ലാതെ കോളും ഡാറ്റയും നല്‍കുന്നു. കേരളത്തിലും ഒഡിഷയിലുമാണ് ബി.എസ്.എന്‍.എല്‍ ഫോര്‍ജി ആദ്യമായി അവതരിപ്പിക്കുക. ഫോര്‍ജിക്കുവേണ്ടി 2100 മെഗാ ഹെര്‍ട്‌സിെന്റ പുതിയ സ്‌പെക്ട്രം ഒരുക്കികൊണ്ടാണ് ഭാരത്1 എത്തുന്നത്.കഴിഞ്ഞ മാര്‍ച്ചില്‍ ബിഎസ്.എന്‍.എല്ലിന്റെ പങ്കാളിത്തം 8.6 ശതമാനം ആയിരുന്നത് ജൂലൈയില്‍ 8.84 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ലളിതമായ വ്യവസ്ഥയില്‍ വായ്പ അനുവദിക്കണമെന്നും സൗജന്യമായി ഫോര്‍ജി സ്‌പെക്ട്രം അനുവദിക്കണമെന്നുള്ള ബിഎസ്.എന്‍.എല്ലിന്റെ ആവശ്യം…

Read More

എക്‌സൈസ് നികുതി കുറച്ചു; ഇന്ധനവില രണ്ടു രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്രം നികുതി കുറയ്ക്കാന്‍ തയാറായതോടെ ഇന്ധനവിലയില്‍  2 രൂപ കുറഞ്ഞു. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് കുറഞ്ഞത്. കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതാണ് വിലകുറയാന്‍ കാരണം.

Read More

2020 രോടെ ഇന്ത്യ 5G യിലേക്ക് മാറും

മുംബൈ :2020 അവസാനത്തോടെ 5ജി നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ലോകം 2020ല്‍ 5ജിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ഒപ്പം ഇന്ത്യയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെലിക്കോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനുമായി 500 കോടി രൂപയാണ് നടപ്പിലാക്കുക. ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന 5 ജി സംവിധാനവുമായി അതിവേഗം മുന്നോട്ട് പോകാനാണ് കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ ശ്രമം. നഗരപ്രദേശങ്ങളിൽ സെക്കൻഡിൽ 10,000 മെഗാബിറ്റ്സ് പര്‍ സെക്കന്‍ഡും ഗ്രാമീണ പ്രദേശങ്ങളിൽ 1000 മെഗാബിറ്റ്സ് പര്‍ സെക്കന്‍ഡും വേഗത ലക്ഷ്യമിടുന്ന 5G സാങ്കേതികവിദ്യ 2020ല്‍ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 5ജി സേവനത്തിന്റെ സമയബന്ധിതമായ പ്രവര്‍ത്തനം സാധ്യമാക്കല്‍, മാര്‍ഗരേഖക്ക് അനുമതി നല്‍കല്‍, പ്രവര്ത്തന ക്രമം, ലക്ഷ്യം, ദൌത്യം എന്നിവയുടെ മൂല്യനിര്‍ണയം എന്നിവക്കായി ഉന്നതതല സമിതിയും രൂപീകരിച്ചു. ടെലികോം, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍, ശാസ്ത്ര സാങ്കേതികം എന്നീ…

Read More