സാംസങ് ഗ്യാലക്‌സി സി9 പ്രോ കേരളാ വിപണിയില്‍ പുറത്തിറക്കി

കൊച്ചി: സാംസങ് ഇന്ത്യ പുതിയ സ്മാർട്ട് ഫോൺ പവ്വർ ഹൗസ് ഗാലക്സി സി 9 പ്രോ പുറത്തിറക്കി. കൊച്ചിയിൽ നടന്ന കേരളാ മാർക്കറ്റ് ലോഞ്ചിൽ സാംസങ് ഇന്ത്യയുടെ മൊബൈൽ ബിസിനസ് സെയിൽസ് വൈസ് പ്രസിഡന്റ് രാജു പുല്ലനും സിനിമാ താരം വേദികയും ചേർന്ന് ഫോൺ പുറത്തിറക്കി. ചൊവ്വാഴ്ച്ച വടക്കേന്ത്യയിൽ നടന്ന ലോഞ്ചിന് ശേഷം നടക്കുന്ന രണ്ടാമത്തെ ഇവന്റാണ് ബുധനാഴ്ച്ച കൊച്ചിയിൽ നടന്നത്. ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട് ഫോൺ വിപണികളിലൊന്നാണ് ഇന്ത്യയെന്നും ഇവിടെയുള്ളവർ വലിയ സ്മാർട്ട് ഫോൺ സ്ക്രീനുകളാണ് ഇഷ്ടപ്പെടുന്നതെന്നും രാജു പുല്ലൻ പറഞ്ഞു. അതിവേഗ ഡാറ്റാ കൈമാറ്റത്തിനു വഴിയൊരുക്കുന്ന യു.എസ്.ബി. ടൈപ്ഫ് സി ആണ് മറ്റൊരു സവിശേഷത. രണ്ടു സിം കാർഡുകളും പ്രത്യേകമായ അധിക മൈക്രോ എസ്.ഡി. കാർഡ് സ്ലോട്ടും സാംസങ് ഗാലക്സി സി9 പ്രോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കായി നിർമ്മിച്ചത് എസ്. സെക്യൂർ, എസ്. പവ്വർ…

Read More

കൊച്ചിയിലും വരുന്നു ലോകനിലവാരത്തിലുള്ള പുതിയ ക്രൂയിസ് ടെർമിനൽ

കൊച്ചി: വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കി കൊച്ചിയിൽ ലോകനിലവാരത്തിലുള്ള പുതിയ ക്രൂയിസ് ടെർമിനൽ ഒരുങ്ങുന്നു. എറണാകുളം വാർഫിലെ ക്യു ഏഴ്, എട്ട് ബെർത്തുകളോട് ചേർന്നാണ് പുതിയ ടെർമിനൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇതോടെ വിനോദ സഞ്ചാരികൾക്ക് പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താനാകും. നിലവിലെ സാമുദ്രിക ക്രൂയിസ് ടെർമിനലിൽ സൗകര്യം കുറവായതിനാലാണ് പുതിയ ടെർമിനൽ നിർമിക്കുന്നത്. സാമുദ്രിക ക്രൂയിസ് ടെർമിനലിൽ 260 മീറ്റർ നീളമുള്ള കപ്പലുകളിലെത്തുന്നത് രണ്ടായിര ത്തിലേറെ യാത്രക്കാരാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉല്ലാസക്കപ്പലുകൾ എറണാകുളം വാർഫിലാണ് നങ്കൂരമിടുന്നത്. അതിനാൽ വിനോദ സഞ്ചാരികളെ എറണാകുളം വാർഫിൽ നിന്ന് സാമുദ്രിക ക്രൂയിസ് ടെർമിനലിൽ കൊണ്ടുവന്നാണ് എമിഗ്രേഷൻ കാര്യങ്ങൾ ചെയ്യുന്നത്. പുതിയ ടെർമിനലുകൾ വരുന്നതോടെ വിനോദ സഞ്ചാരികൾക്ക് പെെട്ടന്നുതന്നെ എമിഗ്രേഷൻ പൂർത്തിയാക്കി ഉല്ലാസ കേന്ദ്രങ്ങളിൽ പോകാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെയാണ് പുതിയ ടെർമിനൽ ഒരുങ്ങുന്നത്. 25.7 കോടി രൂപയുടേതാണ് പദ്ധതി. 2252 ചതുരശ്ര അടി…

Read More

ഇന്‍ഫോസിസിന്റെ വരുമാനം വര്‍ധിച്ച് 1000 കോടി ഡോളര്‍ കടന്നു

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഇൻഫോസിസ് 3,708 കോടി രൂപ അറ്റാദായം നേടി. പ്രതീക്ഷിച്ചതിലേറെ അറ്റാദായം നേടിയതിനെതുടർന്ന് കമ്പനിയുടെ ഓഹരി വില കുതിച്ചു. 4.49 ശതമാനമാണ് വെള്ളിയാഴ്ച രാവിലെ ഓഹരി വിലയിൽ നേട്ടമുണ്ടായത്. 2016 കലണ്ടർ വർഷത്തിൽ ഇൻഫോസിസിന്റെ വരുമാനം 1000 കോടി ഡോളർ കടന്നതായി സിഇഒ വിശാൽ സിക്ക അറിയിച്ചു. എസ് രവികുമാറിനെ ഡെപ്യൂട്ടി സിഇഒയായി കമ്പനി നിയമിച്ചിട്ടുണ്ട്.

Read More

34 ദിവസംകൊണ്ട് 35% തൊഴില്‍ നഷ്ടം

ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിനെതുടർന്ന് 34 ദിവസംകൊണ്ട് ചെറുകിട വ്യവസായ മേഖലയിൽ 35 ശതമാനംപേർക്ക് തൊഴിൽ നഷ്ടമായതായി പഠനം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വരുമാനത്തിൽ 50 ശതമാനത്തോളം ഇടിവുണ്ടായതായും ഓൾ ഇന്ത്യ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. 2017 മാർച്ച് ആകുമ്പോഴേയ്ക്കും തൊഴിൽനഷ്ടം 60 ശതമാനത്തിലെത്തും. വരുമാനത്തിൽ 55 ശതമാനം ഇടിവുണ്ടാകുമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ. നിർമാണമേഖലയിലെ മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങൾ അംഗളായുള്ള സംഘടനയാണ് എഐഎംഒ. നിർമാണ മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ സംഘടനയുമാണ്.

Read More

‘ഭിം’ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി

കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭിം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭിം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്കു വിരലടയാളം കൊണ്ടു ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സൗകര്യമുള്ള ആപ്പാണ് ഭിം. നിലവില്‍ നാലക്ക പാസ്വേഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തേണ്ടത്. എന്നാല്‍ ഭിം ആപ്പില്‍ വിരലടയാളം സ്വീകരികരിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം രണ്ടാഴ്ചയ്ക്കകം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭരണഘടനാ ശില്‍പി ഡോ.ഭീം റാവു അംബദ്കറുടെ സ്മരണയ്ക്കാണ് ആപ്പിനു ‘ഭിം’ എന്നു പേരിട്ടത്. തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ഡിജിധന്‍’ മേളയിലാണു പ്രധാനമന്ത്രി ഭിം ആപ് അവതരിപ്പിച്ചത്. എന്താണ് ഭാരത് ഇന്റര്‍ ഫേസ് ഫോര്‍ മണി(ഭിം) ആപ്പ്?…

Read More

മൊബൈല്‍ കോൾ മുറിയൽ തടയാൻ പുതിയ സംവിധാനമൊരുങ്ങുന്നു

ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ കോൾമുറിയൽ (കോൾഡ്രോപ്) പ്രശ്നം പരിഹരിക്കുന്നതിന് കൂടുതൽ നടപടികളുമായി കേന്ദ്രം രംഗത്ത്. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് അഭിപ്രായം തേടുന്നതിനൊപ്പം പരാതി അറിയിക്കുന്നതിന് ടോൾ-ഫ്രീ എസ്.എം.എസ്. സംവിധാനമുള്ള ഇന്റഗ്രേറ്റഡ് വോയ്സ് റെസ്പോൺസ് സിസ്റ്റം (ഐ.വി.ആർ.എസ്.) അവതരിപ്പിച്ചു. ഡൽഹി, മുംബൈ, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലാണ് തുടക്കത്തിൽ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഫോൺ കോളിന്റെ ഗുണമേന്മയെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന്് നേരിട്ട് അഭിപ്രായം തേടുന്ന സംവിധാനമാണിതിലൊന്ന്. കോൾ മുറിയുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ ടെലികോം സേവന ദാതാക്കൾക്ക് കൈമാറുകയും ഉചിതമായ നടപടിക്ക് നിർദ്ദേശിക്കുകയും ചെയ്യും. 1955 എന്ന നമ്പരിൽ നിന്നാകും ഐ.വി.ആർ.എസിന്റെ കോളുകൾ ഉപഭോക്താക്കൾക്ക് എത്തുക. സംസാരത്തിനിടെ കോൾ മുറിയുകയോ മറ്റോ ഉണ്ടായിട്ടുണ്ടോയെന്ന് ആരായും. കൂടാതെ എത്ര തവണ കോൾ മുറിഞ്ഞുവെന്നു കാണിച്ച് ഇതേ നമ്പരിൽ ടോൾ-ഫ്രീ എസ്.എസ്.എസും ഉപഭോക്താക്കൾക്ക് അയക്കാം. ഐ.വി.ആർ.എസ്. രാജ്യമൊട്ടുക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്…

Read More

സൈറസ് മിസ്ത്രി എല്ലാം ടാറ്റ കമ്പനികളില്‍ നിന്നും രാജിവച്ചു

  മുംബൈ: ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചു. കോടതി വഴി ഏറ്റുമുട്ടാനാണ് മിസ്ത്രിയുടെ നീക്കം. ടാറ്റ ഗ്രൂപ്പിൽ പെട്ട അഞ്ച് കമ്പനികളുടെ ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വരും ദിവസങ്ങളിൽ ചേരാനിരിക്കെയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ഡയറക്ടർ ബോർഡിൽ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കുന്നത് ചർച്ച ചെയ്യാനാണ് ഓഹരി ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ പവർ, ടാറ്റ കെമിക്കൽസ് എന്നീ കമ്പനികളുടെ പൊതുയോഗമാണ് വരും ദിവസങ്ങളിൽ ചേരുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്.) ഓഹരി ഉടമകളുടെ യോഗം നേരത്തെ തന്നെ ചേർന്ന് അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ നിന്ന് രാജിവച്ച്, പുറത്തുനിന്ന് നിയമ പോരാട്ടം നയിക്കാനാണ് സൈറസ് മിസ്ത്രിയുടെ പദ്ധതി. ഇക്കഴിഞ്ഞ ഒക്ടോബർ…

Read More

SBI 1794 കോടി രൂപയുടെ ഓഹരികൾ വിൽക്കുന്നു

മുംബൈ: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ അതിന്റെ ഇൻഷുറൻസ്‌ കമ്പനിയുടെ ഓഹരികൾ സിങ്കപ്പൂർ കമ്പനിക്ക്‌ വിൽക്കാൻ തീരുമാനിച്ചു. 1794 കോടി രൂപയ്ക്കുള്ള ഓഹരികളാണ്‌ വിൽക്കുന്നത്‌. കെകെആർ മാനേജ്ഡ്‌ ഫണ്ട്സ്‌ ആന്റ്‌ അഫിലിയേറ്റ്‌ ഓഫ്‌ തെമാസേക്‌ എന്ന കമ്പനിക്കാണ്‌ ഓഹരികൾ വിൽക്കുന്നത്‌. പത്തു രൂപ വിലയുള്ള 3.9 കോടി ഓഹരികളാണ്‌ വിൽക്കുന്നത്‌. ഇപ്പോൾ ഒരു ഓഹരിയുടെ വില 460 രൂപയാണ്‌. ഇൻഷുറൻസ്‌ മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപ നിയന്ത്രണം കേന്ദ്ര സർക്കാർ ഉയർത്തിയതിന്റെ ചുവടുപിടിച്ചാണ്‌ ഇത്രയും ഓഹരികൾ ഒരുമിച്ച്‌ വിൽക്കാൻ ബാങ്ക്‌ തീരുമാനിച്ചത്‌.

Read More

K S R T C യില്‍ ഇനി മുതല്‍ അൺലിമിറ്റഡ് പ്രീ പൈഡ് സ്മാര്‍ട്ട്‌ കാര്‍ഡുകളും

തിരുവനന്തപുരം: കറൻസി നിരോധനത്തിന് പിന്നാലെ ചില്ലറമാറ്റി നൽകാനാവാതെ കുഴങ്ങുകയും കളക്ഷനിൽ വൻ കുറവുവരികയും ചെയ്തതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് കെഎസ്ആർടിസി. ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യാനും കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും സ്ഥിരം യാത്രക്കാരെ നിലനിർത്താനും  അൺലിമിറ്റഡ് പ്രീപെയ്ഡ്  സ്മാര്‍ട്ട്‌ യാത്രാ കാർഡുകളിറക്കനൊരുങ്ങുകയാണ്  കെ എസ്  ആര്‍ ടി സി .സ്മാർട്ട് കാർഡുകൾ അടുത്ത ആഴ്ചയോടെ പുറത്തിറക്കും. മൂന്നുതരം കാർഡുകളാണ് വ്യത്യസത തരത്തിൽ യാത്രചെയ്യുന്നവരെ ഉദ്ദേശിച്ച് പുറത്തിറക്കുന്നത്. കേരളത്തിൽ എവിടെ വേണമെങ്കിലും എത്രതവണയും സഞ്ചരിക്കാൻ അവസരം നൽകുന്ന സഌബുകളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് രാജമാണിക്യം അറിയിച്ചു. ഒരു മാസമായിരിക്കും കാർഡിന്റെ കാലാവധി. അതിനുശേഷം കാലാവധി പുതുക്കി കാർഡ് വീണ്ടും ഉപയോഗിക്കാം.1000 രൂപ മുതൽ 5000 രൂപ വരെയുള്ള തുകയ്ക്കാണ് കാർഡുകൾ 1000, 1500, 3000, 5000 എന്നിങ്ങനെയായിരിക്കും സ്മാർട്ട് കാർഡുകളുടെ സ്ലാബുകൾ. ഓരോ കാർഡ് ഉപയോഗിച്ചും യാത്ര ചെയ്യാവുന്ന വാഹനങ്ങളേതെന്ന് മുൻകൂട്ടി…

Read More

ഇനി ട്രെയിൻ ടിക്കറ്റും ഡിജിറ്റൽ പണം കൊണ്ട് വാങ്ങാം

ന്യൂഡൽഹി: രാജ്യത്തെ 12,000 ട്രെയിൻ ടിക്കറ്റ് കൗണ്ടറുകൾ ഡിസംബർ 31 ഓടെ ഡിജിറ്റൽ പണം സ്വീകരിക്കാൻ സജ്ജമാകും. എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവ ഉൾപ്പടെയുള്ള ബാങ്കുകളോട് റിസർവേഷൻ കൗണ്ടറുകളിൽ 15,000ത്തോളം പോയിന്റ് ഓഫ് സെയിൽ(പിഒഎസ്) മെഷീനുകൾ ലഭ്യമാക്കാൻ റെയിൽവെ ആവശ്യപ്പെട്ടുകഴിഞ്ഞു. നിലവിൽ ടിക്കറ്റ് കൗണ്ടറുകളിലൊന്നും ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ സ്വീകരിക്കുന്നില്ല. നഗരങ്ങളിലെ ടിക്കറ്റ് കൗണ്ടറുകളിലാകും ഈ സൗകര്യം ആദ്യം ലഭ്യമാക്കുക. ആയിരത്തോളം മെഷീനുകൾ ലഭ്യമാക്കാൻ എസ്ബിഐ സമ്മതമറിയിച്ചുകഴിഞ്ഞു. കച്ചവടക്കാർ, കരാറുകാർ എന്നിവർക്കും ഇനി ഡിജിറ്റലായാകും പണം കൈമാറുക. സോണൽ, ഡിവിഷണൽ ഓഫീസുകൾക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിക്കഴിഞ്ഞു.

Read More