ജിയോയെ ഇടിച്ചിടാന്‍ 399 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി എയര്‍ടെല്‍ വരുന്നു

റിലയന്‍സ് ജിയോയുമായുള്ള താരിഫ് യുദ്ധം അടുത്ത തലത്തില്‍ എത്തിക്കാന്‍ കച്ചക്കെട്ടി എയര്‍ടെല്‍. ജിയോയെ ഇടിച്ചിടാന്‍ 399 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ കമ്പനി ഉടന്‍ അവതരിപ്പിക്കുമെന്ന് ടെലികോം ബ്ലോഗര്‍ സഞ്ജയ് ബാഫ്‌ന പറയുന്നു. അണ്‍ലിമിറ്റഡ് കോളോടെ പ്രതിദിനം ഒരു ജിബി 4ജി ഡേറ്റ ഓഫറില്‍ ലഭിക്കും. 70 ദിവസമാണ് ഓഫര്‍ കാലാവധി. യൂസര്‍ക്ക് മൊത്തം 70 ജിബി ഡേറ്റ ലഭിക്കുമെന്ന് ചുരുക്കം. 4ജി സ്മാര്‍ട്ട്‌ഫോണില്‍ 4ജി സിം ഉപയോഗിക്കുന്ന എയര്‍ടെല്‍ യൂസര്‍മാര്‍ക്ക് മാത്രമേ മേല്‍പ്പറഞ്ഞ പ്ലാന്‍ ലഭിക്കൂ. റിലയന്‍സ് ജിയോയുടെ ധന്‍ ധനാ ധന്‍ ഓഫറിന് മറുപടിയെന്നോണം വിവിധ നിരക്കുകളില്‍ ഒരു ജിബി ഡേറ്റയും രണ്ട് ജിബി ഡേറ്റയും നല്‍കുന്ന രണ്ട് പ്ലാനുകള്‍ എയര്‍ടെല്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2  മാസം കൊണ്ട്  എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍ …

Read More

എയർടെല്ലിന്റെ പേമെന്റ് ബാങ്ക് പ്രവർത്തനം തുടങ്ങി

മുംബൈ: ടെലികോം സേവന ദാതാക്കളായ എയർടെല്ലിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യ പേയ്മെന്റ് ബാങ്ക് ബുധനാഴ്ച പ്രവർത്തനം തുടങ്ങി. ബാങ്കിങ് സേവനങ്ങൾ രാജ്യത്തിന്റെ എല്ലാ ഗ്രാമങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി 2015- ലാണ് പേയ്മെന്റ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുമതി നൽകിയത്. 11 പേയ്മെന്റ് ബാങ്കുകൾക്ക് അനുമതി നൽകിയതിൽ ആദ്യമായി പ്രവർത്തനം തുടങ്ങിയത് എയർടെല്ലാണ്. എയർടെൽ പേയ്മെന്റ് ബാങ്ക് എന്ന പേരിൽ രാജസ്ഥാനിലാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. ആധാർ കാർഡ് ഉപയോഗിച്ച് ഇ-കെവൈസി ഫോം പൂരിപ്പിച്ച് അക്കൗണ്ട് നൽകുന്നത്. എയർടെൽ മൊബൈൽ നമ്പരായിരിക്കും ബാങ്ക് അക്കൗണ്ട് നമ്പരാകുക. രാജസ്ഥാനിലെ പതിനായിരത്തോളം വരുന്ന എയർടെൽ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ബാങ്കിങ് പോയിന്റുകളാകും. 7.25 ശതമാനം വാർഷിക പലിശയ്ക്കാണ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്. എയർടെല്ലിനു പുറമേ തപാൽ വകുപ്പ്, റിലയൻസ് ഇൻഡസ്ട്രീസ്, വോഡഫോൺ എംപെസ, ആദിത്യ ബിർള നുവോ, ചോളമണ്ഡലം ഡിസ്ട്രിബ്യൂഷൻ സർവീസ്, ഫിനോ പേടെക്,…

Read More