എല്ലാ മാസവും എന്തെങ്കിലും ഒക്കെ മിച്ചം പിടിക്കുന്നവർക്കു വേണ്ടി ഒരു പോസ്റ്റ്.

എല്ലാ മാസവും കച്ചവടം ചെയ്തോ, ശമ്പളം വഴിയോ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന പണം പൂർണമായും ചെലവാക്കാതെ കുറച്ചൊക്കെ മിച്ചം പിടിക്കുന്നവർ ആ പണം എവിടെ നിക്ഷേപിക്കണം എന്ന് ആലോചിക്കാറുണ്ട്. ചിലർ ഓഹരി, ചിലർ സ്വർണം, ചിലർ സ്ഥിര നിക്ഷേപം (ഫിക്സഡ് ഡെപ്പോസിറ്റ് ), മറ്റു ചിലർ മ്യൂച്ചൽ ഫണ്ട്, വേറെ ചിലർ ചിട്ടി ഒക്കെ ചേരാറുണ്ട്. ഇതേ പണം ബാങ്ക് അകൗണ്ടിൽ തന്നെ കിടന്നാൽ അതിനു ലഭിക്കുന്ന പലിശ വെറും 3 .5 % മാത്രമാണ് എന്നതാണ് അതിനു കാരണം. ചിലർ മുകളിൽ പറഞ്ഞ ഏതെങ്കിലുമൊക്കെയും , മറ്റു ചിലർ ഒന്നിൽ കൂടുതൽ മാർഗങ്ങളും തെരഞ്ഞെടുക്കും. എന്റെ കാഴ്ചപ്പാടിൽ ഒരു കാരണവശാലും സ്വർണം വാങ്ങരുത്, ഞാൻ വാങ്ങാറില്ല. സ്വർണത്തിനു പകരം നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങണം. മിച്ചമുള്ളതിന്റെ ചുരുങ്ങിയത് 30 % എങ്കിലും ഓഹരികളിൽ തീർച്ചയായും നിക്ഷേപിക്കണം.…

Read More