ചരക്ക് സേവന നികുതി രജിസ്ട്രേഷന്‍ നടപടികളെങ്ങനെ നടത്താം ?

ചരക്ക് സേവന നികുതി 2017 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുകയാണെല്ലോ.ഈ പശ്ചാതലത്തില്‍ GST രജിസ്ട്രേഷന്‍ നടപടികള്‍ എങ്ങനെയൊക്കെയാണന്നു  നോക്കാം.വിവിധതരത്തിലുള്ള നികുതിദായകര്‍ക്ക് വ്യത്യസ്ത രീതിയിലാണ് രജിസ്ട്രേഷന്‍ നടപടികള്‍. ഓരോരുത്തരുടെയും രജിസ്ട്രേഷനുള്ള നടപടിക്രമങ്ങള്‍ ചുവടെ : നിലവില്‍ രജിസ്ട്രേഷനുള്ള നികുതിദായകര്‍ ചരക് സേവന നികുതി നിയമത്തിലെ 142(1) വകുപ്പ് അനുസരിച്ചാണ് നിലവില്‍ രജിസ്ട്രേഷനുള്ള നികുതിദായകര്‍ക്ക് രജിസ്ട്രേഷന്‍ ലഭിക്കുന്നത്. നിലവില്‍ വാറ്റ് രജിസ്ട്രേഷനോ ആഡംബര നികുതിയോ സേവന നികുതിയോ സംബന്ധിച്ചോ മറ്റേതെങ്കിലും പരോക്ഷ നികുതിനിയമം അനുസരിച്ചോ രജിസ്ട്രേഷന്‍ ഉള്ള നികുതിദായകര്‍ക്കാണ് ഇത് ബാധകമാകുന്നത്. അങ്ങനെയുള്ള വ്യാപാരികള്‍ക്ക് പ്രൊവിഷനല്‍ രജിസ്ട്രേഷന്‍ (താല്‍ക്കാലിക രജിസ്ട്രേഷന്‍) ആണ് നല്‍കുന്നത്. ഇതിന്‍െറ കാലാവധി ആറുമാസത്തേക്ക് മാത്രമാണ്. ഈ കാലയളവിനുള്ളില്‍ അന്തിമ രജിസ്ട്രേഷന്‍ എടുത്തിരിക്കണം. പ്രൊവിഷനല്‍ രജിസ്ട്രേഷനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ജി.എസ്.ടി.ആര്‍.ഇ.ജി -21 എന്ന ഫോറത്തിലാണ് നല്‍കപ്പെടുന്നത്. ഇത് ലഭിച്ചതിനുശേഷം ഡീലര്‍ ജി.എസ്.ടി.ആര്‍.ഇ.ജി 20 എന്ന ഫോറം രജിസ്ട്രേഷനുവേണ്ടി…

Read More