LIC ഈ വര്‍ഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടപ്പ്‌ സാമ്പത്തിക വർഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം. 2018 സാമ്പത്തിക വർഷത്തെ  ഓഹരി നിക്ഷേപം 50,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 20,000 കോടി രൂപയുടെ ലാഭം ഇക്കുറി മറികടക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. കോർപ്പറേഷൻ ബാങ്ക്, എൽ.ആൻഡ്‌.ടി., ഐ.ടി.സി., നാഷണൽ അലുമിനിയം, ഐ.ഡി.ബി.ഐ. ബാങ്ക്, അലഹബാദ് ബാങ്ക്, ഷിപ്പിങ് കോർപ്പറേഷൻ, സെൻട്രൽ ബാങ്ക് എന്നിവയിലാണ് പ്രധാനമായും എൽ.ഐ.സി. ഓഹരി വാങ്ങിയിട്ടുള്ളത്.

Read More

എല്‍ഐസിയുടെ ഏറ്റവും പുതിയ ന്യൂ എന്‍ഡോവ്‌മെന്റ് പ്ലസ് പ്ലാന്‍ വിപണിയില്‍

എല്‍.ഐ.സി. പുതിയ എന്‍ഡോവ്‌മെന്റ് പ്ലസ് പ്ലാന്‍ വിപണിയില്‍ എത്തിച്ചു. ഇന്‍ഷുറന്‍സ് സംരക്ഷണത്തിനൊപ്പം നിക്ഷേപ ആദായവും കിട്ടുന്ന പോളിസിയാണിത്. 90 ദിവസം മുതല്‍ 50 വയസുവരെ ഉള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 20,000 രൂപയാണു കുറഞ്ഞ വാര്‍ഷിക പ്രീമിയം. പോളിസി കാലാവധി 10 മുതല്‍ 20 വര്‍ഷംവരെയാണ്. പോളിസി കാലാവധിക്കുള്ളില്‍ മരണംസംഭവിച്ചാല്‍ അന്നത്തെ ഫണ്ട് മൂല്യമോ, വാര്‍ഷിക പ്രീമിയത്തിന്റെ 10 മടങ്ങോ, ആകെ അടച്ച പ്രീമിയത്തിന്റെ 10 ശതമാനമോ ഇവയില്‍ ഏതാണോ അധികമുള്ളത് അത് തിരിച്ച് നല്‍കുന്നതായിരിക്കും. ആവശ്യമെങ്കില്‍ അപകടആനുകൂല്യം ചേര്‍ക്കാന്‍ കഴിയും. 1000 രൂപ ഇന്‍ഷുറന്‍സ് തുകയ്ക്ക് 40 പൈസയാണ് പ്രീമിയം. പരമാവധി ഒരുകോടി രൂപവരെ ഈ ആനുകൂല്യം ലഭ്യമാണ്. ആദായനികുതി ആനുകൂല്യമുണ്ട്എല്‍.ഐ.സിയുടെ കേരളം ഉള്‍പ്പെടുന്ന ദക്ഷിണമേഖലയുടെ ഏറ്റവും പുതിയ ബിസിനസ് കണക്കുകളും പുറത്തുവന്നിട്ടുണ്ട്.

Read More