എല്ലാ മാസവും എന്തെങ്കിലും ഒക്കെ മിച്ചം പിടിക്കുന്നവർക്കു വേണ്ടി ഒരു പോസ്റ്റ്.

എല്ലാ മാസവും കച്ചവടം ചെയ്തോ, ശമ്പളം വഴിയോ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന പണം പൂർണമായും ചെലവാക്കാതെ കുറച്ചൊക്കെ മിച്ചം പിടിക്കുന്നവർ ആ പണം എവിടെ നിക്ഷേപിക്കണം എന്ന് ആലോചിക്കാറുണ്ട്. ചിലർ ഓഹരി, ചിലർ സ്വർണം, ചിലർ സ്ഥിര നിക്ഷേപം (ഫിക്സഡ് ഡെപ്പോസിറ്റ് ), മറ്റു ചിലർ മ്യൂച്ചൽ ഫണ്ട്, വേറെ ചിലർ ചിട്ടി ഒക്കെ ചേരാറുണ്ട്. ഇതേ പണം ബാങ്ക് അകൗണ്ടിൽ തന്നെ കിടന്നാൽ അതിനു ലഭിക്കുന്ന പലിശ വെറും 3 .5 % മാത്രമാണ് എന്നതാണ് അതിനു കാരണം. ചിലർ മുകളിൽ പറഞ്ഞ ഏതെങ്കിലുമൊക്കെയും , മറ്റു ചിലർ ഒന്നിൽ കൂടുതൽ മാർഗങ്ങളും തെരഞ്ഞെടുക്കും. എന്റെ കാഴ്ചപ്പാടിൽ ഒരു കാരണവശാലും സ്വർണം വാങ്ങരുത്, ഞാൻ വാങ്ങാറില്ല. സ്വർണത്തിനു പകരം നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങണം. മിച്ചമുള്ളതിന്റെ ചുരുങ്ങിയത് 30 % എങ്കിലും ഓഹരികളിൽ തീർച്ചയായും നിക്ഷേപിക്കണം.…

Read More

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയും തുടങ്ങാം

എസ്‌ഐപി എന്ന് പലരും കേട്ടിട്ടുണ്ടെങ്കിലും എങ്ങനെ നിക്ഷേപിച്ച് തുടങ്ങണമെന്ന് അറിയാത്തവരാണേറെയും. എസ്‌ഐപിയായി ദിനംപ്രതിയോ, ആഴ്ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ, മൂന്നുമാസം കൂടുമ്പോഴോ ഒക്കെ നിക്ഷേപിക്കാന്‍ അവസരമുണ്ട്. കാലാകാലങ്ങളില്‍ ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം മറികടക്കാന്‍ എസ്‌ഐപിയിലൂടെ കഴിയും. അനായാസം ആര്‍ക്കും ഓണ്‍ലൈനിലൂടെ എസ്‌ഐപി തുടങ്ങാം. അതിനുള്ള മാര്‍ഗങ്ങളിതാ. രേഖകള്‍ പാന്‍കാര്‍ഡ്, വിലാസം തെളിയിക്കുന്നരേഖ(ഡ്രൈവിങ് ലൈസന്‍സോ, ബാങ്ക് സ്‌റ്റേറ്റ്‌മെന്റോ, യൂട്ടിലിറ്റി ബില്ലോ മതി), പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ചെക്ക് ബുക്ക്. (നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ ഉള്‍പ്പടെയുള്ള ബാങ്ക് വിവരങ്ങള്‍ ചെക്ക് ബുക്കിലുണ്ടാകും). ആധാര്‍ നിര്‍ബന്ധമല്ലെങ്കിലും ഒരുവര്‍ഷം 50,000 രൂപവരെ നിക്ഷേപിക്കാന്‍ ആധാര്‍ രജിസ്‌ട്രേഷന്‍ വഴി അനുവദിക്കുന്നുണ്ട്. കെവൈസി ഉപഭോക്താവിനെ അറിയുക എന്നതാണ് കെവൈസിയുടെ അടിസ്ഥാനം. പേര്, ജനനതിയതി. മൊബൈല്‍ നമ്പര്‍, വിലാസം എന്നീ വിവരങ്ങളാണ് കെവൈസി ഫോം പൂരിപ്പിക്കാന്‍ വേണ്ടത്. കെവൈസിക്കുവേണ്ടി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ മതി. എല്ലാ മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ കഴിയും.…

Read More

മ്യൂച്ചല്‍ ഫണ്ട്സ് ശരിയാണ് .മ്യൂച്ചല്‍ ഫണ്ട്സ്നെ പറ്റി അറിയേണ്ടതെല്ലാം

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ? മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ. ചില ഉദാഹരണങ്ങള്‍… സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്‌കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം…

Read More