ഇനി വീട്ടിലിരുന്നും ആധാറും മൊബൈല്‍ നമ്പറുമായി എളുപ്പം ലിങ്ക് ചെയ്യാം

ഫെബ്രുവരി 6 നുള്ളില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ സിമുകള്‍ക്ക് രാജ്യത്ത് നിയമ സാധുത ഉണ്ടാവില്ല. ഇപ്പോള്‍ രാജ്യം മൊത്തം അതിനായുള്ള ഓട്ടത്തിലാണ്. കമ്ബനി ഔട്ലറ്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സിം ആധാറുമായി ബന്ധിപ്പിക്കാന്‍ ഒരു പുതിയ സംവിധാനം നിലവില്‍ വരുന്നു. ഇതനുസരിച്ചു വീട്ടിലിരുന്നു ഒറ്റ ഫോണ്‍ കാളിലൂടെ മൊബൈല്‍ സിമുകള്‍ ആധാറുമായി ബന്ധിപ്പിക്കാം. ടെലികോം ഉപഭോകതാക്കള്‍ ഒരു നമ്ബറിലേക്ക് വിളിച്ചു ശരിയായ വിവരങ്ങള്‍ നല്‍കിയാല്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഉള്ള സംവിധാനം നിലവില്‍ വന്നു. ഐ വി ആര്‍ സേവനം ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വളരെ ലളിതമായി ഇത് വഴി ആധാറുമായി സിം ബന്ധിപ്പിക്കാം. 14546 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ചു IVR നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം വിവരങ്ങള്‍ നല്‍കുക. അവിടെ നിന്നും ഓ ടി പി നമ്ബര്‍ ലഭിച്ചു വെരിഫിക്കേഷനുള്ള നിര്‍ദേശങ്ങള്‍ ഓരോന്നായി അനുസരിക്കുക. വിവരങ്ങള്‍ നല്‍കുന്നതില്‍…

Read More

ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും. നവംബർ 17നാണ് ന്യൂ ഫണ്ട് ഓഫർ ക്ലോസ് ചെയ്യുക. വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് നവംബർ 14ന് അപേക്ഷിക്കാം. കഴിഞ്ഞ ആഗസ്തിൽ പ്രഖ്യാപിച്ച ഇടിഎഫിന്റെ എൻഎഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒഎൻജിസി, ഐഒസി, എസ്ബിഐ, ബിപിസിഎൽ, കോൾ ഇന്ത്യ, നാൽകോ എന്നീ പൊതുമേഖല സ്ഥാപനങ്ങൾക്കുപുറമെ ആക്സിസ് ബാങ്ക്, ഐടിസി, എൽആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും. ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല .

Read More

ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ TEZ പേയ്മെന്റ് അപ്പിനെ കുറിച്ചറിയാം

ഡല്‍ഹി : ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി പുതിയ ആപ് പുറത്തിറക്കി. യുപിഐ ഇന്റര്‍ഫേസിലുള്ള ആപ്പായ ഗൂഗിള്‍ ടെസ് (Google Tez) ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ ആപ്പാണിത്. പേടിഎം, ഭീം ആപ്പുകളോടാണ് ടെസിന് മത്സരിക്കാനുള്ളത്. ടെസിനെ ജനപ്രിയമാക്കാന്‍ ഗൂഗിള്‍ വിവിധ പദ്ധതികളാണ് ആവിഷ്‍കരിച്ചിരിക്കുന്നത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ടെസ് ആപ്പിനാകുമെന്നാണ്  കരുതപ്പെടുന്നത്. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഗൂഗിള്‍ ടെസ്. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടു പണമിടപാട് നടത്താന്‍ ഉപഭോക്താക്കളെ ടെസ് സഹായിക്കും. അതായത്, സ്വന്തം ഫോണ്‍ നമ്പറോ, ബാങ്ക് അക്കൌണ്ട് വിവരങ്ങളോ വെളിപ്പെടുത്താതെ മറ്റൊരു അക്കൌണ്ടിലേക്ക് പണം കൈമാറാന്‍ ടെസ് വഴി സാധിക്കും. ഐസിഐസിഐ ബാങ്ക്, എസ്‍ബിഐ, എച്ച്ഡിഎഫ്‍സി തുടങ്ങിയ 55 ഇന്ത്യന്‍ ബാങ്കുകളുമായി ടെസിനെ…

Read More

ഓഹരി വാങ്ങുന്നതിന് എന്ത് ചെയ്യണം ?

ഓഹരി വാങ്ങുന്നതിന് വാങ്ങുവാന്‍ പോകുന്നയാളിന് ഒരു ബാങ്ക് അക്കൗണ്ട്, ഒരു ട്രേഡിങ് അക്കൗണ്ട്, ഒരു ഡീമാറ്റ് അക്കൗണ്ട് എന്നിങ്ങനെ മൂന്ന് അക്കൗണ്ടുകല്‍ ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് ഓഹരികള്‍ വാങ്ങുന്നതിന് പണം കൈമാറാനും വില്‍ക്കുമ്പോള്‍ പണം സ്വീകരിക്കുന്നതിനുമാണ് ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളത്. നെറ്റ് ബാങ്കിങ് സൗകര്യമുള്ള അക്കൗണ്ടാണെങ്കില്‍ അനായാസം പണം കൈമാറാനും ഓഹരി വാങ്ങാനും കഴിയും. ട്രേഡിങ് അക്കൗണ്ട് സ്റ്റോക്ക് എക്‌സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ജിയോജിത്, ഷെയര്‍വെല്‍ത്ത്, ഐസിഐസി സെക്യൂരിറ്റീസ് തുടങ്ങിയവ ഓഹരി ബ്രോക്കര്‍മാരാണ്. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഓഹരി ബ്രോക്കര്‍മാരുമായി കൂട്ടുകെട്ടുള്ളതിനാല്‍ നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്ക് വഴി ട്രേഡിങ് അക്കൗണ്ട് എടുക്കാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ഓഹരി ഇടപാടിന് ഓരോ ബ്രോക്കര്‍മാരും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതുപോലെതന്നെയാണ് വാര്‍ഷിക മെയിന്റനന്‍സ് ഫീസും. ഇതെല്ലാം പരിശോധിച്ചശേഷംമതി ട്രേഡിങ് അക്കൗണ്ട് എടുക്കുന്നത്.…

Read More

പുതുതായി ലിസ്റ്റ് ചെയ്ത കമ്പനികൾ നിക്ഷപകര്‍ക്ക് നല്‍കിയത് മികച്ച നേട്ടം

മുംബൈ : ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ ഓഹരി വില. ശങ്കര ബിൽഡിങ് പ്രൊഡക്ട്സ് ഇഷ്യു പ്രൈസായ 460 ൽനിന്ന് 64.68 ശതമാനം ഉയർന്നു. ഏഷ്യയിലെ പഴക്കംചെന്ന സ്റ്റോക്ക് എക്സചേഞ്ചുകളിലൊന്നായ ബിഎസ്ഇയുടെ നേട്ടം 27.54 ശതമാനമാണ്. മ്യൂസിക് ബ്രോഡ്കാസ്റ്റ് 7.64ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സിഎൽ എഡ്യുക്കേറ്റ് ഇഷ്യു പ്രൈസിൽനിന്ന് 15.19 ശതമാനം താഴെയെത്തി. ഇഷ്യു പ്രൈസായ 502ൽനിന്ന് ഓഹരി വില 425 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞവർഷം…

Read More

ഓഹരി വിപണിയില്‍ വന്ന നഷ്ടം എങ്ങനെ മറികടക്കാം?

ഓഹരി നിക്ഷേപം ഏറ്റവും കൂടുതല്‍ നഷ്ടസാധ്യതയുള്ളതാണെന്ന് അറിയാമല്ലോ? പക്ഷേ ശരിയായ നിക്ഷേപ തന്ത്രം കൊണ്ട് അത് വളരെയെളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളൂ. വില കുറഞ്ഞു നില്‍ക്കുമ്പോള്‍ മാത്രം വാങ്ങുക എന്നതാണ് അതിനുള്ള മാര്‍ഗം. പക്ഷേ എപ്പോഴാണ് വില കുറയുകയെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാനാകില്ല. മാത്രമല്ല വില കുറയുന്നത് എല്ലാവരും വില്‍ക്കുമ്പോഴാണ്. അപ്പോള്‍ വാങ്ങണമെന്ന് ആഗ്രഹിച്ചാലും സാധാരണക്കാര്‍ക്ക് അത് ഒരിക്കലും സാധ്യമാകില്ല. ഉദാഹരണത്തിന് 2008 ജനവരിയിലെ വിലയേക്കാള്‍ 50 % വരെ കുറവില്‍ മികച്ച ഓഹരികളെല്ലാം ലഭ്യമായിരുന്ന സമയമുണ്ടായിരുന്നു. അന്ന് എത്രപേര്‍ ആ അവസരം ഉപയോഗിച്ചു? വിപണി സെന്റിമെന്റ്‌സ് മറികടക്കാന്‍ എളുപ്പമല്ലെന്നതാണ് വാസ്തവം.എന്നാല്‍ ഈ സെന്റിമെന്‍സിനെ മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് എസ്‌ഐപി. എസ്‌ഐപിയില്‍ ചേര്‍ന്നാല്‍ എല്ലാ മാസവും നിശ്ചിത വിലയ്ക്ക് ആ പദ്ധതിയുടെ യൂണിറ്റുകള്‍ നിങ്ങള്‍ക്കു വേണ്ടി വാങ്ങിയിരിക്കും. ഫണ്ടിന്റെ വില കൂടുതലാണെങ്കില്‍ കുറച്ചെണ്ണം മാത്രമേ വാങ്ങാന്‍ കഴിയൂ. മറിച്ച്…

Read More