ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ TEZ പേയ്മെന്റ് അപ്പിനെ കുറിച്ചറിയാം

ഡല്‍ഹി : ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി പുതിയ ആപ് പുറത്തിറക്കി. യുപിഐ ഇന്റര്‍ഫേസിലുള്ള ആപ്പായ ഗൂഗിള്‍ ടെസ് (Google Tez) ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ ആപ്പാണിത്. പേടിഎം, ഭീം ആപ്പുകളോടാണ് ടെസിന് മത്സരിക്കാനുള്ളത്. ടെസിനെ ജനപ്രിയമാക്കാന്‍ ഗൂഗിള്‍ വിവിധ പദ്ധതികളാണ് ആവിഷ്‍കരിച്ചിരിക്കുന്നത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ടെസ് ആപ്പിനാകുമെന്നാണ്  കരുതപ്പെടുന്നത്. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഗൂഗിള്‍ ടെസ്. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടു പണമിടപാട് നടത്താന്‍ ഉപഭോക്താക്കളെ ടെസ് സഹായിക്കും. അതായത്, സ്വന്തം ഫോണ്‍ നമ്പറോ, ബാങ്ക് അക്കൌണ്ട് വിവരങ്ങളോ വെളിപ്പെടുത്താതെ മറ്റൊരു അക്കൌണ്ടിലേക്ക് പണം കൈമാറാന്‍ ടെസ് വഴി സാധിക്കും. ഐസിഐസിഐ ബാങ്ക്, എസ്‍ബിഐ, എച്ച്ഡിഎഫ്‍സി തുടങ്ങിയ 55 ഇന്ത്യന്‍ ബാങ്കുകളുമായി ടെസിനെ…

Read More