ഇന്ത്യയില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 24 കോടി കവിഞ്ഞിരിക്കുന്നു

ഇന്ത്യ ഒട്ടാകെ ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം 24 കോടി കവിഞ്ഞിരിക്കുന്നു. കേരളത്തിൽ 92 ലക്ഷത്തിലധികം ഫെയ്സ്‌ബുക്ക് ഉപയോക്താക്കൾ ഉണ്ട്. എന്ന് മാത്രമല്ല, ഉപയോക്താക്കളുടെ എണ്ണം അനുദിനം കുതിച്ചുയരുന്നു എന്നത് ബിസിനസ് സമൂഹത്തിനു ശുഭ വാർത്ത തന്നെ. അഡ്വെർടൈസിങ് മേഖലയിൽ ഫേസ്ബുക് ഉൾപ്പടെയുള്ള നവ മാധ്യമങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. ട്രഡീഷണൽ മാർക്കറ്റിംഗ് രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു ബിസിനസിനെ പ്രൊമോട്ട് ചെയ്യുമ്പോൾ, അഡ്വെർടൈസ്‌ ചെയ്യുമ്പോൾ, ഏതു തരം ആളുകളാണ് പരസ്യം കാണേണ്ടത് എന്ന് തീരുമാനിക്കാനുള്ള ഓപ്ഷൻ ഫേസ്ബുക് അഡ്വെർടൈസിംഗിൽ ഉണ്ട്. ഏത് പ്രായത്തിലുള്ള വ്യക്തികൾ,എന്ത് താൽപ്പര്യങ്ങൾ ഉള്ള വ്യക്തികൾ,ഏതൊക്കെ സ്ഥലത്തുള്ള ആളുകൾ എന്നതുൾപ്പടെ വളരെയധികം ടാർഗെറ്റിംഗ് ഓപ്‌ഷൻസ് ഫേസ്ബുക് അഡ്വെർടൈസിംഗിൽ ഉണ്ട്. ഇനി വീട്ടിലിരുന്നും  ഡീമാറ്റ്‌  അക്കൌണ്ട്   ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക :ക്ലിക്ക്  New to Zerodha? Open your trading…

Read More

57 വയസ്സിനു മുമ്പ് ഒരു കോടി രൂപ സമാഹരിയ്ക്കാന്‍ ……!

32 വയസ്സുള്ള വിവാഹിതനായ യുവാവാണ് ഞാന്‍. 57 വയസ്സിനുമുമ്പ് ഒരു കോടി രൂപ സമാഹരിക്കണമെന്ന് ആഗ്രഹമുണ്ട്. എസ്‌ഐപിയായി എത്ര രൂപ നിക്ഷേപിച്ചാലാണ് ഈ തുക സമാഹരിക്കാന്‍ കഴിയുക. അതിന് യോജിച്ച മ്യൂച്വല്‍ ഫണ്ട് നിര്‍ദേശിക്കാമോ? സനില്‍ പി ,വടകര ജീവിതത്തിന്റെ തുടക്കത്തില്‍തന്നെ റിട്ടയര്‍മെന്റ് കാലത്തെക്കുറിച്ച് ചിന്തിച്ചതിനെ ആദ്യമായി അഭിനന്ദിക്കട്ടെ. പ്രതിമാസം 6000 രൂപവീതം മികച്ച ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം വാര്‍ഷിക ആദായപ്രകാരം 25 വര്‍ഷംകഴിഞ്ഞാല്‍ ഒരു കോടിയിലേറെ രൂപ ലഭിക്കും. കൃത്യമായി പറഞ്ഞാല്‍ 10,854,044 രൂപ. 18 ലക്ഷം രൂപയാണ് നിങ്ങള്‍ മൊത്തമായി അടച്ചിട്ടുണ്ടാകുക. എന്നാല്‍ അതില്‍നിന്ന് മൊത്തം ലഭിക്കുന്ന ആദായമകട്ടെ 90 ലക്ഷത്തോളംവരും. കൂട്ടുപലിശയുടെ ഗുണമാണ് ഇവിടെ ഇത്രയും നേട്ടം ലഭിക്കാന്‍ കാരണം. ട്രേഡിങ് അക്കൗണ്ട് : സ്റ്റോക്ക് എക്‌സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ഉദാ:  …

Read More

ഇന്‍ഫോസിസ് സഹസ്ഥാപകര്‍ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകര്‍ തങ്ങളുടെ എല്ലാ ഓഹരികളും വിറ്റഴിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 8,000 കോടി മൂല്യമുള്ള 12.75 ശതമാനം ഓഹരികളാണ് വിറ്റഴിക്കുക. കമ്പനിയുടെ പ്രൊമോട്ടര്‍മാരും മാനേജുമെന്റും തമ്മിലുള്ള ആസ്വാരസ്യമാണ് കാരണമെന്നാണ് സൂചന. അതിനിടെ, ഇന്‍ഫോസിസ് 2020-ഓടെ 2,000 കോടി ഡോളര്‍ വരുമാനം നേടാനുള്ള ലക്ഷ്യം ഉപേക്ഷിച്ചു. ത്വരിത വളര്‍ച്ച നേടാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ദീര്‍ഘകാല വരുമാന ലക്ഷ്യം കമ്പനി ഉപേക്ഷിച്ചത്. ഇന്‍ഫോസിസിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ദീര്‍ഘകാല വരുമാന ലക്ഷ്യങ്ങളെക്കുറിച്ച് പരാമര്‍ശമേയില്ല. ഇന്‍ഫോസിസ് സി.ഇ.ഒ. വിശാല്‍ സിക്കയുടെ 1.1 കോടി ഡോളര്‍ എന്ന വാര്‍ഷിക പ്രതിഫലം ഈ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ലക്ഷ്യം നേടാനാകാതെ വന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഫലം വന്‍തോതില്‍ കുറയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നെ അദ്ദേഹത്തിന്റെ ശമ്പളം 67 ലക്ഷം ഡോളറായി കുറഞ്ഞിരുന്നു. 2016-17 സാമ്പത്തിക വര്‍ഷം 1,020 കോടി ഡോളറാണ് ഇന്‍ഫോസിസിന്റെ…

Read More

ഒരാഴ്ചകൊണ്ട് ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 49,642 കോടിയുടെ വര്‍ധന

  മുംബൈ : ഓഹരി വിപണി എക്കാലത്തേയും മികച്ച ഉയരംകുറിച്ചപ്പോൾ പത്ത് പ്രമുഖ കമ്പനികളിൽ ഒരാഴ്ചകൊണ്ട് ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തിലുണ്ടായ വർധന 49,642.58 കോടി രൂപ. എച്ച്ഡിഎഫ്സി ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ബാങ്കിന്റെ വിപണിമൂല്യം 11,998.43 കോടി വർധിച്ച് 3,95,547.46 കോടിയായി. ഒഎൻജിസിയുടെ മൂല്യം 8,213.27 കോടി വർധിച്ച് 2,39,083.17 കോടിയായും ഐഒസിയുടെ വിപണിമൂല്യം 7,429.53 കോടി കൂടി 2,13,586.98 കോടിയുമായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണിമൂല്യത്തിൽ 6,168.4 കോടിയുടെ വർധനവാണുണ്ടായത്. 2,34,739.82 കോടി രൂപയായാണ് വിപണി മൂല്യമുയർന്നത്. ഐടിസിയുടെ വിപണിമൂല്യം 5,162.64 കോടി ഉയർന്ന് 3.38,426,09ആയും എച്ച്ഡിഎഫ്സിയുടേത് 4,750.11 കോടി വർധിച്ച് 2,44,185.90 കോടിയുമായി. അതേസമയം, ടിസിഎസിന്റെ വിപണിമൂല്യം 7,704.38 കോടി കുറഞ്ഞ് 4,47,700.93 കോടിയായി. റിലയൻസ് ഇൻഡസ്ട്രീസിന്റെത് 1,609.41 കോടി നഷ്ടത്തിൽ 4,53,495.92 കോടിയുമായി. ഇൻഫോസിസിന് നഷ്ടമായത് 987.69 കോടിയാണ്. എന്നിരുന്നാലും വിപണിമൂല്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ്…

Read More

നിക്ഷേപകരുടെ പങ്കാളിത്തം കൂടി.ഏപ്രിൽ മാസം നിക്ഷേപിച്ചത് 5000 കോടിയോളം രൂപ

ന്യൂഡൽഹി: ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതോടെ ഏപ്രിൽ മാസം ഇതുവരെ ഫണ്ട് ഹൗസുകൾ ഓഹരിയിൽ നിക്ഷേപിച്ചത് 5000 കോടിയോളം രൂപ. 2016-17 സാമ്പത്തിക വർഷമാകട്ടെ ഫണ്ടുകളുടെ മൊത്തം നിക്ഷേപം 51,000 കോടിയാണ്. സെക്യൂരിറ്റി എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 4,895 കോടിയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞമാസമാകട്ടെ 4,191 കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിലിറക്കിയത്. ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ…

Read More

പുതുതായി ലിസ്റ്റ് ചെയ്ത കമ്പനികൾ നിക്ഷപകര്‍ക്ക് നല്‍കിയത് മികച്ച നേട്ടം

മുംബൈ : ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ ഓഹരി വില. ശങ്കര ബിൽഡിങ് പ്രൊഡക്ട്സ് ഇഷ്യു പ്രൈസായ 460 ൽനിന്ന് 64.68 ശതമാനം ഉയർന്നു. ഏഷ്യയിലെ പഴക്കംചെന്ന സ്റ്റോക്ക് എക്സചേഞ്ചുകളിലൊന്നായ ബിഎസ്ഇയുടെ നേട്ടം 27.54 ശതമാനമാണ്. മ്യൂസിക് ബ്രോഡ്കാസ്റ്റ് 7.64ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സിഎൽ എഡ്യുക്കേറ്റ് ഇഷ്യു പ്രൈസിൽനിന്ന് 15.19 ശതമാനം താഴെയെത്തി. ഇഷ്യു പ്രൈസായ 502ൽനിന്ന് ഓഹരി വില 425 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞവർഷം…

Read More

കേരളാ ബജറ്റ് 2017 പ്രധാന സവിശേഷതകള്‍ പ്രക്യാപനങ്ങള്‍ ഇവയൊക്കെ

കെ ഫോൺ’ ശൃംഖല വഴി ഭവനങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് . സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ സൗജന്യ ഇന്റർനെറ്റ്,ആരോഗ്യ സുരക്ഷ,വിദ്യാഭ്യാസഗുണനിലവാരമുയർത്താന്‍ പദ്ധതികള്‍ തിരുവനന്തപുരം :സാമൂഹിക സുരക്ഷയ്ക്കും പശ്ചാത്തല വികസനത്തിനും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകി ധനമന്ത്രി ഐസക്കിന്റെ ക്ഷേമ ബജറ്റ്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ നിക്ഷേപം സ്വരൂപിക്കുന്നതിന്റെ ഭാഗമായി പശ്ചാത്തലമേഖലയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. 25,000 കോടിരൂപയുടെ പദ്ധതികളാണ് മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവർഷം കൊണ്ട് 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു. പ്രധാന പദ്ധതികൾക്കെല്ലാം കിഫ്ബിയെയാണ് (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ധനമന്ത്രി ആശ്രയിച്ചിരിക്കുന്നത്. ഇതിൽ 5,628 കോടിരൂപയുടെ റോഡുകളും 2,557 കോടിയുടെ പാലങ്ങളും ഉൾപ്പെടുന്നു. വർഷങ്ങളായി പരിഗണനയിലുള്ള തീരദേശ ഹൈവേയ്ക്കും മലയോര ഹൈവേയ്ക്കും 10,000 കോടി നീക്കിവച്ചിട്ടുണ്ട്. കിഫ്ബിയിലേക്കുള്ള മൂലധന നിക്ഷേപം വർധിപ്പിക്കുന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി. ക്ഷേമ പെൻഷനുകൾ…

Read More