ഇപ്പോള്‍ നിക്ഷേപിയ്ക്കാന്‍ പറ്റിയ ഓഹരികള്‍ ഏതൊക്കെയെന്നു നോക്കാം

ദീപാവലി പ്രമാണിച്ച് അടുത്ത ഒരു വർഷക്കാലയളവിലേക്കുള്ള പോർട്ട്ഫോളിയോ നിർദ്ദേശിക്കുന്നു. ഒരു ഓഹരി മാത്രമായി വാങ്ങാതെ ഇതിൽ നിർദ്ദേശിച്ചിരിക്കുന്ന വിലയ്ക്ക് എല്ലാ ഓഹരികളും തുല്യ തുകയ്ക്ക് പോർട്ട്ഫോളിയോ (കൂട്ടമായി) ആയി വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കോൾ ഇന്ത്യ (Coal India) ലക്ഷ്യം: 340 രൂപ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് പൊതുമേഖലയിലെ കോൾ ഇന്ത്യ. താപവൈദ്യുതി കമ്പനികളും സ്റ്റീൽ, സിമന്റ് വ്യവസായ മേഖലയിലുള്ള കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കൾ. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി താഴേക്ക് തന്നെ നിലനിന്നിരുന്ന ഈ ഓഹരിയുടെ വില തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ. 278 രൂപ നിലവാരത്തിനടുത്ത് കോൾ ഇന്ത്യ ഓഹരി നിക്ഷേപത്തിനു പരിഗണിക്കാം. ഇപ്പോഴത്തെ നിലയിൽ 273 രൂപ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കിൽ മാത്രമാണ് ഹ്രസ്വകാല ട്രെൻഡ് നെഗറ്റീവ് ആവുക. അതുകൊണ്ടുതന്നെ ഈ നിലവാരം സ്റ്റോപ് ലോസ് ആയി കണക്കാക്കാം.…

Read More