സ്വര്‍ണബോണ്ടുകള്‍ അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച സ്വര്‍ണ ബോണ്ട് പദ്ധതിയുടെ ആറാം ഘട്ടം ആരംഭിച്ചു. 2016 നവംബര്‍ രണ്ടുവരെ ഈ പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം. ഉത്സവകാലം പ്രമാണിച്ച് ഗ്രാമിന് 50 രൂപ ഇളവില്‍ സ്വര്‍ണ ബോണ്ട് ലഭിക്കും. ഒരു ഗ്രാമിന് 2957 രൂപ നിക്ഷേപകന് ലഭിക്കും. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്വര്‍ണ ബോണ്ട് വാങ്ങാം. 999 ഗ്രാം തനി തങ്കത്തിന്റെ വിലയെ അടിസ്ഥാനമാകിയാണ് ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. 8 വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി.എന്നാലും 5 വര്‍ഷത്തിനു ശേഷം എല്ലാ പലിശ ദിനത്തിലും മുന്‍കൂര്‍ പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.എപ്പോള്‍ പിന്‍വലിച്ചാലും അന്നത്തെ തങ്കത്തിന്റെ വിലയില്‍ പണം പിന്‍വലിക്കാവുന്നതാണ്. എങ്ങനെ സൂക്ഷിക്കാം സര്‍ട്ടിഫിക്കറ്റുകള്‍ പേപ്പര്‍ രൂപത്തിലും ഇലക്ട്രോണിക് രൂപത്തില്‍ ഡീമാറ്റ് അക്കൗണ്ടിലും സൂക്ഷിക്കാം.20000 രൂപ വരെയുള്ള നിക്ഷേപം പണമായും…

Read More

ബാങ്കില്‍ ലോക്കര്‍ തുറക്കാന്‍ അറിഞ്ഞിരിയ്ക്കേണ്ട കാര്യങ്ങള്‍

ബാങ്കുകളില്‍ നമ്മുടെ വിലപ്പെട്ട രേഖകള്‍ ആഭരണങ്ങള്‍ പോലുളളവ സൂക്ഷിക്കാന്‍ സേഫ് ഡിപ്പോസിറ്റ് ലോക്കറുകള്‍ എന്ന ഫെസിലിറ്റി നല്‍കുന്നുണ്ട്. ഇത് നമുക്ക് ഒറ്റയ്‌ക്കോ സംയുക്തമായോ തുറക്കാവുന്നതാണ്. നമുക്ക് എത്തിപ്പെടാന്‍ എളുപ്പമുളള ബ്രാഞ്ചില്‍ ലോക്കര്‍ തുറക്കുന്നതാണ് ഏറ്റവും നല്ലത്.ലോക്കര്‍ തുറക്കുന്നതിനു മുന്‍പ് അറിയേണ്ട കുറച്ചു കാര്യങ്ങള്‍ നോക്കാം. ലോക്കര്‍ തുറക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ആപ്‌ളിക്കേഷന്‍ ഫോമുകള്‍ പൂരിപ്പിക്കുകയും KYC നടപടികള്‍ പൂര്‍ത്തിയാക്കുകയും വേണം. ലോക്കര്‍ തുറക്കുന്ന വ്യക്തികള്‍ ബാങ്കിലെ നിബന്ധനകളും വ്യവസ്ഥകളും അടങ്ങുന്ന മെമ്മോറാണ്ടം ഓഫ് ലെറ്റിംഗ് എന്നറിയപ്പെടുന്ന ലോക്കര്‍ കരാറില്‍ ഒപ്പു വയ്‌ക്കേണ്ടത് ആണ്. നിലവില്‍ ഉളള അക്കൗണ്ട് ഉടമകള്‍ക്കോ ഇല്ലെങ്കില്‍ മൂന്നു വര്‍ഷ കാലാവധിയില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കോ മാത്രമേ ലോക്കര്‍ തുറക്കാന്‍ സാധിക്കുകയുളളു. ലോക്കറിന്റെ വലിപ്പവും ബാങ്ക് ലൊക്കേഷനും ആശ്രയിച്ച് വാടക ഈടാക്കുന്നതാണ്. ഇത് മുന്‍കൂട്ടി ഇല്ലെങ്കില്‍ വര്‍ഷം തോറും അടയ്ക്കാവുന്നതാണ്.

Read More

സമ്പത്ത് സൃഷ്ടിക്കാം മ്യൂച്ച്വൽ ഫണ്ടുകളിലൂടെ

കായൽക്കരയിലുള്ള റിസോർട്ടിലേക്ക് ബോട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ മുംതാസ് അവരെ കണ്ടു.ആത്മ മിത്രങ്ങളായ ഡോ:കൊച്ചുറാണിയും  രേഖയും പടിപ്പുരയിൽ തന്നെ കാത്ത് നില്പുണ്ടായിരുന്നു.സായാഹ്ന സൂര്യന്റെ തിളക്കത്തിൽ, മധ്യ വയസ്സിലും അവർ പ്രൗഡിയോടെ കാണപ്പെട്ടു. ” ഞാൻ കുറച്ചു വൈകിയോ?” ” സാരമില്ല മുംതാസ്…ക്ഷമിച്ചിരിക്കുന്നു..” ചിരിച്ചുകൊണ്ട് രേഖ ഹസ്ത ദാനം ചെയ്തു. ”   കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് മുംതാസ് ആളാകെ മാറി..വല്ലാതങ്ങ് തടിച്ചു..” ഡോ: കൊച്ചുറാണി പറഞ്ഞു. നഗരത്തിലെ കോളേജിൽ പ്രീഡിഗ്രിക്ക് ഒന്നിച്ചു പഠിച്ചവരാണ് അവർ.ഹോസ്റ്റൽ ജീവിതം കഴിഞ്ഞു പിരിഞ്ഞിട്ട് വർഷങ്ങൾ ഏറെയായിട്ടും വല്ലപ്പോഴും വിളിക്കുകയും, വിരളമാണെങ്കിൽ പോലും  കാണാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. പലകാര്യങ്ങളും ചർച്ച ചെയ്ത് അവർ റിസോർട്ടിൽ സമയം ചെലവഴിച്ചു. പൊടുന്നനെയാണ്, മുംതാസ് ആ  ചോദ്യം ഉന്നയിച്ചത് : ” നിങ്ങൾ റിട്ടയർമെന്റിനു എന്തെങ്കിലും തുക കാര്യമായി വകയിരുത്തിയിട്ടുണ്ടോ?” പൊതുവെ അവർ സംസാരിക്കാത്ത ഒരു വിഷയമായിരുന്നു അത്.…

Read More

പുതിയ നിക്ഷേപകര്‍ അറിയാന്‍

നിങ്ങള്‍ ഓഹരി വിപണിയില്‍ ഒരു പുതിയ  നിക്ഷേപകന്‍ ആണോ?എങ്കില്‍,നിക്ഷേപിക്കുന്നതിനു മുന്പ്,ചുവടെ  പറയുന്നവ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നു. 1.ലേശം ചീത്ത പേരുള്ള സ്ഥലം ആണ് ഓഹരി കമ്പോളം.ലാഭം നേടിയവരെക്കാൾ കൂടുതൽ നഷ്ടം വന്നവർ ഉള്ള സ്ഥലം.അതുകൊണ്ടു തന്നെ,വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ പിന്തുണ പ്രതീക്ഷിക്കണ്ട.കിട്ടിയാൽ,മഹാഭാഗ്യം. 2.നഷ്ടം ഉണ്ടാക്കുന്നത് ഒരു കലയാണ്.ലാഭം ഉണ്ടാക്കുന്നത് ശാസ്ത്രവും.വായിക്കാനോ പഠിക്കാനോ മിനക്കെടാതെ സ്ഥിരതയോടെ ലാഭം നേടാൻ കഴിയില്ല.mbbs പോലും ഇല്ലാത്ത ഡോക്ടർ സർജറി ചെയ്‌താൽ രോഗിക്ക് എന്ത് സംഭവിക്കുമോ,അതാണ് വിശകലനം ഇല്ലാതെ നടത്തുന്ന നിക്ഷേപത്തിന്റെ ഗതി. 3.നൂറു രൂപയുടെ പച്ചക്കറി വാങ്ങും മുൻപ്,നാം അതിന്റെ നിറവും മണവും ഗുണവുമൊക്കെ ശ്രദ്ധിക്കും.കഷ്ടപ്പെട്ടുണ്ടാക്കിയ ലക്ഷങ്ങൾ മുടക്കും മുൻപ്,ഏറ്റവും കുറഞ്ഞത് കമ്പനികളുടെ അറ്റ ലാഭത്തിന്റെ കണക്കു എങ്കിലും അറിയണ്ടേ?ആരുടെ കമ്പനിയാണെന്നും,ഉത്പന്നങ്ങൾ എത്രമാത്രം വിറ്റു പോകുന്നുവെന്നും അറിയണ്ടേ?കഴിഞ്ഞ അഞ്ചു വർഷത്തെ ട്രാക്ക് റിക്കോർഡ് എങ്കിലും മനസിലാക്കേണ്ടേ? 4.ഒരു ലോട്ടറി എടുക്കുന്ന…

Read More

ടിക്കറ്റ് ചാര്‍ജ് വെറും 921 രൂപ മാത്രം,ജെറ്റ് എയര്‍വെയ്സിന്റെ ദീപാവലി ഓഫര്‍

ബെംഗളൂരു:ദീപാവലി ഉല്‍സവ സീസണ്‍ പ്രമാണിച്ച് പ്രത്യേക പ്രൊമോഷണല്‍ ഓഫറുമായി ജെറ്റ് എയര്‍വേയ്സ് രംഗത്ത്. നികുതിയടക്കം മറ്റ് ചാര്‍ജുകളുള്‍പ്പെടെ 921 രൂപയാണ് ജെറ്റ് എയര്‍വേസില്‍ ടിക്കറ്റിന് ചിലവാകുക ഡീല്‍ വാലി ദീവാലി ‘ഡീല്‍ വാലി ദിവാലി’ എന്ന പേരിലാണ് ജെറ്റഅ എയര്‍വേസ് ഓഫര്‍ അവതരിപ്പിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലാണ് ജെറ്റ് എയര്‍വേയ്സിന്റെ ഓഫര്‍ ലഭ്യമാവുക. ഇക്കണോമി ക്ലാസ് യാത്രികര്‍ക്കാണ് ഗുണം ലഭിക്കുക. ഓഫര്‍ ഒക്ടോബര്‍ 30 വരെ ഒക്ടോബര്‍ 30 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആഭ്യന്തര റൂട്ടുകളില്‍ 921 രൂപയ്ക്ക് ടിക്കറ്റെടുക്കാന്‍ കഴിയുക. ബുക്കിംഗ് ചെയ്ത് അടുത്ത 15 ദിവസത്തേക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. അതായത് ഒക്ടോബര്‍ 30ന് ടിക്കറ്റ് ബുക്ക് ചെയ്ത് നവംബര്‍ 14 വരെ ഈ ഓഫറില്‍ യാത്ര ചെയ്യാം.

Read More

ATM പിന്‍ നമ്പര്‍ മാറ്റാന്‍ ബാങ്കില്‍ പോകണമെന്നില്ല

ന്യൂഡല്‍ഹി:പിന്‍ നമ്പര്‍ മാറാന്‍ ബാങ്കില്‍ പോകണ്ട.സുരക്ഷാ പ്രശ്‌നം നേരിടുന്ന എടിഎം കാര്‍ഡുകളുടെ പിന്‍ നമ്പര്‍ ബാങ്കിലോ എടിഎം കൗണ്ടറിലോ എത്താതെ തന്നെ ഉപഭോക്താക്കള്‍ക്ക് മാറാമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐവിആര്‍എസ്, എസ്എംഎസ് സംവിധാനങ്ങള്‍ വഴി പിന്‍ നമ്പര്‍ മാറ്റാന്‍ സാധിക്കും. എസ്ബിഐയുടേതടക്കം 32 ലക്ഷം ഡെബിറ്റ് കാര്‍ഡുകളാണ് ഇപ്പോള്‍ തട്ടിപ്പിനിരയായിരിക്കുന്നത്. എടിഎം കൗണ്ടറുകളിലെ കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണത്തെ തുടര്‍ന്നാണ് ഇവ സുരക്ഷിതമല്ലാതായത് തുടര്‍ന്ന്. ഉപഭോക്താക്കള്‍ ഉടനടി പിന്‍ നമ്പര്‍ മാറ്റണമെന്ന് ബാങ്കുകള്‍ നിര്‍ദേശിച്ചിരുന്നു. എടിഎമ്മുകള്‍ വഴി നടന്ന തട്ടിപ്പിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐയും അനുബന്ധ ബാങ്കുകളും ആറുലക്ഷം എടിഎം കാര്‍ഡുകള്‍ കഴിഞ്ഞ ആഴ്ച ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ 32 ലക്ഷം കാര്‍ഡുകള്‍ സുരക്ഷാ ഭീഷണിയിലായത്.

Read More

ഒരു പൈസയില്‍ 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളുമായി റെയില്‍വേ

ന്യൂഡല്‍ഹി: ഐആര്‍സിടിസി അവതരിപ്പിച്ച 92 പൈസയ്ക്കുള്ള 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇപ്പോള്‍ ഒരു പൈസയില്‍ ലഭ്യം. ഉത്സവകാലത്തോടനുബന്ധിച്ചാണ് ഈ പുതിയ ആനുകൂല്യം . ഒരു കോടിയിലധികം അംഗങ്ങള്‍ കഴിഞ്ഞ മാസം രൂപീകരിച്ച യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി വന്‍ വിജയമായതിനാലാണ് പുതിയ പദ്ധതി ഐആര്‍സിടിസി ആവിഷ്‌കരിക്കുന്നത്. ഒരു കോടിയിലധികം ആളുകളാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്. ഒക്ടോബര്‍ 31 വരെ സമയം ഒക്ടോബര്‍ 7 മുതല്‍ ഈ മാസം 31 വരെ ഒരു പൈസ പ്രീമിയത്തില്‍ ഈ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാം. ഉത്സവസീസണോട് അനുബന്ധിച്ചാണ് 92 പൈസ പ്രീമിയം തുക ഒരു പൈസയാക്കി ഇളവു ചെയ്തത്.

Read More

റിലയന്‍സ് ജിയോ 4 ജി സവ്ജന്യ സേവനങ്ങള്‍ 2017 മാര്‍ച്ച് വരെ നീട്ടുന്നു

ബെംഗളൂരു: റിലയന്‍സ് ജിയോ 4 ജി സേവനം മാര്‍ച്ച് വരെ നീട്ടുന്നു. വെല്‍ക്കം ഓഫറായി അവതരിപ്പിച്ച സൗജന്യ ആനുകൂല്യങ്ങള്‍ ആദ്യം ഡിസംബര്‍ 31 വരെ നല്‍കുമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. 10 കോടി ജിയോ ഉപയോക്താക്കള്‍ എന്ന ലക്ഷ്യത്തിലേക്കെത്താനായാണ് ജിയോ സൗജന്യം തുടരുന്നത്. ഇപ്പോള്‍ വോയ്‌സ് കോളുകളും 4 ജി ഡാറ്റയും സിം എടുത്ത എല്ലാവര്‍ക്കും സൗജന്യമാണ്. തുടര്‍ന്ന് ഒരു ജിബി ഡാറ്റയ്ക്ക് 130-140 രൂപ വരെയായിരിക്കും ഈടാക്കുക. ജിയോ കോള്‍ ഡ്രോപ്പുകളും ട്രാഫികും പരിഹരിക്കാത്തതുകൊണ്ട് മികച്ച നിലവാരത്തിലുള്ള സേവനം ഉറപ്പാക്കുംവരെ ജിയോ സേവനങ്ങള്‍ സൗജന്യമായി തുടരുമെന്ന് ജിയോ പ്ലാനിംഗ് ഹെഡ് ആയ അന്‍ഷുമാര്‍ താക്കുര്‍ അറിയിച്ചു. ജിയോയ്ക്ക് ഫ്രീ സേവനങ്ങള്‍ തുടരുന്നതിന് ട്രായുടെ അനുമതി വേണ്ടെന്നും അന്‍ഷുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ് വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന് എയര്‍ടെല്‍,ഐഡിയ,വോഡഫോണ്‍ എന്നീ…

Read More

മോഡിയ്ക്ക് കത്തെഴുതി രത്തന്‍ ടാറ്റ

ന്യൂഡല്‍ഹി: സിറസ് മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കി പകരം തല്‍ക്കാലത്തേക്ക് ചെയര്‍മാന്‍ സ്ഥാനത്തെത്തിയ രത്തന്‍ ടാറ്റ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ടാറ്റ ഗ്രൂപ്പ് ജോലിക്കാര്‍ക്കും കത്തെഴുതി. പ്രധാനമന്ത്രിക്കുള്ള കത്ത് : തിങ്കളാഴ്ച നടന്ന കമ്പനി ബോര്‍ഡ് മീറ്റിംഗില്‍ മിസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതും പുതിയ മേധാവിയെ കണ്ടെത്താനായി രത്തന്‍ ടാറ്റ, റോനെന്‍ സെന്‍, വേണു ശ്രീനിവാസന്‍, അമിത് ചന്ദ്ര തുടങ്ങിയവരെ ഉള്‍പ്പെടുത്തിയെ സെലക്ഷന്‍ പാനല്‍ രൂപികരിച്ചതുമാണ് കത്തിന്റെ ഉള്ളടക്കം. ജീവനക്കാര്‍ക്കുള്ള കത്ത് ജീവനക്കാര്‍ക്കുള്ള കത്ത് പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. അതുവരെ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് താന്‍ സ്ഥാനമേല്‍ക്കുമെന്ന് രത്തന്‍ ടാറ്റ അറിയിക്കുന്നു. ജീവനക്കാര്‍ക്കുള്ള കത്ത്: പുതിയ ചെയര്‍മാനെ അടുത്ത നാലു മാസത്തിനുള്ളില്‍ തെരഞ്ഞെടുക്കും. അതുവരെ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് താന്‍ സ്ഥാനമേല്‍ക്കുമെന്ന് രത്തന്‍ ടാറ്റ അറിയിക്കുന്നു. സിറസ്…

Read More

ഇനി 2000 രൂപയുടെ പുതിയ കറന്‍സി നോട്ടുകളും

ന്യൂഡല്‍ഹി: ഏറ്റവും വലിയ തുകയുടെ നോട്ടുകള്‍ ആയിരം രൂപയുടെ നോട്ടുകളല്ല. 2000 രൂപയുടെ കറന്‍സി നോട്ട് പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറെടുക്കുന്നു. വ്യാജനോട്ടുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കാന്‍ റിസര്‍വ്വ് ബാങ്ക് ഒരുങ്ങുന്നത്. നിലവില്‍ 10 രൂപ മുതല്‍ 1000 രൂപവരെ 6 തരം നോട്ടുകളാണ് ഉള്ളത്. 2000 രൂപയുടെ നോട്ടിന്റെ ആദ്യ ബാച്ച് മൈസൂരിലെ കേന്ദ്രത്തില്‍ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളുണ്ട്. റിസര്‍വ് ബാങ്ക് ഇക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഏതെല്ലാം നോട്ടുകള്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതും ഡിസൈന്‍ തീരുമാനിക്കുന്നതുമെല്ലാം റിസര്‍വ്് ബാങ്കാണ്.1938ല്‍ റിസര്‍വ് ബാങ്ക് 10,000 രൂപ മൂല്യമുള്ള നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. എന്നാലിത് പിന്നീട് പിന്‍വലിച്ചു.

Read More