34 ദിവസംകൊണ്ട് 35% തൊഴില്‍ നഷ്ടം

ന്യൂഡൽഹി: നോട്ട് അസാധുവാക്കിയതിനെതുടർന്ന് 34 ദിവസംകൊണ്ട് ചെറുകിട വ്യവസായ മേഖലയിൽ 35 ശതമാനംപേർക്ക് തൊഴിൽ നഷ്ടമായതായി പഠനം. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് വരുമാനത്തിൽ 50 ശതമാനത്തോളം ഇടിവുണ്ടായതായും ഓൾ ഇന്ത്യ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ നടത്തിയ പഠനത്തിൽ പറയുന്നു. 2017 മാർച്ച് ആകുമ്പോഴേയ്ക്കും തൊഴിൽനഷ്ടം 60 ശതമാനത്തിലെത്തും. വരുമാനത്തിൽ 55 ശതമാനം ഇടിവുണ്ടാകുമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ. നിർമാണമേഖലയിലെ മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങൾ അംഗളായുള്ള സംഘടനയാണ് എഐഎംഒ. നിർമാണ മേഖലയിലുള്ള വ്യവസായ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ സംഘടനയുമാണ്.

Read More

രണ്ടായിരം രൂപയിൽ താഴെ വിലവരുന്ന സ്മർട്ട് ഫോണുകൾ വരുന്നു

ന്യൂഡൽഹി: കറൻസി രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടായിരം രൂപയിൽ താഴെ വിലവരുന്ന സ്മർട്ട് ഫോണുകൾ ഉത്പാദിപ്പിക്കാൻ കമ്പനികളോട് സർക്കാർ നിർദേശിച്ചു. ഗ്രാമീണ മേഖലയിൽക്കൂടി സ്മാർട്ട് ഫോൺ ഉപയോഗം വർധിക്കുന്നതോടെ കറൻസി രഹിത ഇടപാടുകൾ വ്യാപകമാക്കാൻ കഴിയുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. രണ്ടരക്കോടിയോളം സ്മാർട്ട് ഫോണെങ്കിലും വിപണിയിലെത്തിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നീതി ആയോഗ് വിളിച്ചുചേർത്ത യോഗത്തിൽ രാജ്യത്തെ പ്രമുഖ സ്മാർട്ട് ഫോൺ നിർമാതാക്കളായ മൈക്രോ മാക്സ്, ഇൻഡക്സ്, ലാവ, കാർബൺ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് ഗ്രാമീണ ജനതയ്ക്ക് താങ്ങാൻ കഴിയുന്ന വിലയിലുള്ള ഫോണുകൾ നിർമിക്കുന്നതിനെക്കുറിച്ച് സർക്കാർ നിർദേശം മുന്നോട്ടുവെച്ചത്. ഡിജിറ്റൽ പണമിടപാട് കൂടി നടത്താൻ ശേഷിയുള്ളതാകണം ഫോണുകളെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ഇപിഎസ് പ്രകാരം പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി

മുംബൈ: അംഗങ്ങൾക്കും പെൻഷൻ പറ്റിയവർക്കും എംപ്ലോയീസ് പെൻഷൻ സ്കീമിന്റെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കി. ഭാവിയിൽ ഇപിഎസ് പദ്ധതിയിൽ പെൻഷനും മറ്റ് ആനകൂല്യങ്ങളും ലഭിക്കുന്നതിന് ആധാർ നമ്പർ നൽകേണ്ടിവരും. ആധാർ നമ്പർ ഇതുവരെ എടുക്കാത്തവർ ഉടനെതന്നെ രജിസ്റ്റർ ചെയ്ത് ആധാർ എൻ റോൾമെന്റ് നമ്പർ നൽകേണ്ടതാണെന്നും ജനവരി നാലിന് ഇറങ്ങിയ വിജ്ഞാപനത്തിൽ പറയുന്നു. ആധാർ എൻ റോൾമെന്റ് നമ്പറിനൊപ്പം താഴെപ്പറയുന്ന രേഖകളും ഹാജരാക്കേണ്ടിവരും. 1. തൊഴിലുടമ നൽകുന്ന ഐഡന്റിറ്റി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ രേഖപ്പെടുത്തിയ ഇപിഎഫ്ഒയുടെ തിരിച്ചറിയൽ രേഖ. 2. ഐഡന്റിറ്റി കാർഡ്(വോട്ടേഴ്സ് ഐഡി കാർഡ്, പാൻ കാർഡ്, പാസ് പോർട്ട്, ഡ്രൈവിങ് ലൈസൻസ്, ഗസറ്റഡ് ഓഫീസറോ, തഹസിൽദാരോ നൽകിയ ഫോട്ടോ പതിച്ച രേഖ ഇവയിലേതെങ്കിലും). എന്നിവയാണ് ഹാജരാക്കേണ്ടിവരിക.

Read More

രണ്ടായിരം രൂപാ നോട്ടുകൾക്കുപിന്നാലെ അഞ്ഞൂറു രൂപാനോട്ടുകളിലും മഷി പടരുന്നതായി പരാതി

  കൊച്ചി: രണ്ടായിരം രൂപാ നോട്ടുകൾക്കുപിന്നാലെ അഞ്ഞൂറു രൂപാനോട്ടുകളിലും മഷി പടരുന്നതായി പരാതി. പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ വിയർപ്പ് പറ്റിയതോടെയാണ് അഞ്ഞൂറിന്റെ മാത്രം നോട്ടുകളിൽ മഷിപടർന്നത്. കൊച്ചി വൈറ്റിലയിലെ ചുമട്ടുതൊഴിലാളിയായ സിജോയ്ക്ക് പണിക്കൂലിയായി കിട്ടിയ അഞ്ഞൂറിന്റെ രണ്ടു നോട്ടുകളിലാണ് മഷിപടർന്നത്. 500ന്റെ നോട്ടുകൾക്കുള്ളിൽ 100ന്റെ നോട്ടുകളുംവച്ച് മടക്കി പോക്കറ്റിലാണ് സൂക്ഷിച്ചത്. പണിയെടുത്ത് വിയർത്തതോടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ മഷിപടർന്ന് ഈ വിധത്തിലായി. പിറ്റേന്ന് ജോലി വേണ്ടന്നു വച്ച് കൊച്ചിയിലെ റിസർവ് ബാങ്ക് ഓഫിസിൽ നോട്ടുമാറാൻ ചെന്നെങ്കിലും മറ്റൊരുദിവസം വരാൻ പറഞ്ഞ് തിരിച്ചയച്ചു. ഇതോടെ ഒരു ദിവസത്തെ പണിക്കൂലിയും നഷ്ടമായതായി സിജോ പറയുന്നു. പണിക്കൂലി കളഞ്ഞ് ഇനി നോട്ടുമാറാൻ പോകാനില്ലന്നാണ് ഇദേഹം പറയുന്നു. പലയിടങ്ങളിലും രണ്ടായിരം രൂപയുടെ നോട്ടുകൾ മഷിപടർന്ന് ഉപയോഗിക്കാൻകഴിയാത്ത സ്ഥിതിയായത് നേരത്തെ ചർച്ചയായിരുന്നു.

Read More

‘ഭിം’ ആപ്പ് പ്രധാനമന്ത്രി പുറത്തിറക്കി

കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭിം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. കറന്‍സി രഹിത രാജ്യമെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഭിം’ (ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിച്ചവര്‍ക്കു വിരലടയാളം കൊണ്ടു ബാങ്ക് ഇടപാടുകള്‍ നടത്താന്‍ സൗകര്യമുള്ള ആപ്പാണ് ഭിം. നിലവില്‍ നാലക്ക പാസ്വേഡ് ഉപയോഗിച്ചാണ് ഇടപാടുകള്‍ നടത്തേണ്ടത്. എന്നാല്‍ ഭിം ആപ്പില്‍ വിരലടയാളം സ്വീകരികരിച്ച് ഇടപാടുകള്‍ നടത്താനുള്ള സംവിധാനം രണ്ടാഴ്ചയ്ക്കകം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭരണഘടനാ ശില്‍പി ഡോ.ഭീം റാവു അംബദ്കറുടെ സ്മരണയ്ക്കാണ് ആപ്പിനു ‘ഭിം’ എന്നു പേരിട്ടത്. തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ഡിജിധന്‍’ മേളയിലാണു പ്രധാനമന്ത്രി ഭിം ആപ് അവതരിപ്പിച്ചത്. എന്താണ് ഭാരത് ഇന്റര്‍ ഫേസ് ഫോര്‍ മണി(ഭിം) ആപ്പ്?…

Read More