SBT ചെക്ക് ബുക്കുകളുടെ കാലാവധി ഇന്നത്തോടെ അവസാനിക്കുന്നു

കൊച്ചി: പഴയ എസ് .ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി  ഇന്നത്തോടെ  അവസാനിക്കുന്നു.എസ്ബിടി, എസ്ബിഐയുമായി ലയിച്ച് എസ് ബി ഐ മാത്രമായതിനാലാണ് ഇത്തരത്തിലൊരു നടപടി ബാങ്ക് സ്വീകരിച്ചിരിക്കുന്നത്‌.  ഐഎഫ്എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്. ശാഖയില്‍ അന്വേഷിച്ച് പുതിയ കോഡാണു പണം അയയ്‌ക്കേണ്ടവര്‍ ഉപയോഗിക്കേണ്ടത്  .

Read More

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടാന്‍ ഒരുങ്ങുന്നു

മുംബൈ : ഇന്ത്യന്‍  ഓഹരി  വിപണികളിലെ  വ്യപാര സമയം  കുട്ടാന്‍  ശുപാര്‍ശ . രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെ കൂട്ടാനാണ് സാധ്യത. നിലവില്‍ 3.30വരെയാണ് ഓഹരി ഇടപാടുകള്‍ നടത്താന്‍ കഴിയുക. വൈകീട്ട് 5.30 അല്ലെങ്കില്‍ 7.30വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാനാണ് സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ ഉദ്ദേശിക്കുന്നത്. സമയം വര്‍ധിപ്പിച്ചാല്‍ അത്  വിപണിയിലേക്ക്  കുടുതല്‍ ആളുകളെ ആകര്‍ഷിയ്ക്കാന്‍ കഴിയുമെന്നാണ്   പ്രതീക്ഷിക്കപ്പെടുന്നത് . റ്റു ജോലിയ്ക്ക്  പോകുന്ന  വര്‍ക്ക്   ജോലി കഴിഞ്ഞ് വന്നു   ട്രേഡ് ചെയ്യാന്‍  ഉപകാരപ്രദമായിരിയ്ക്കുമെന്നാണ് വിലയിരുത്തല്‍ . ട്രേഡിങ് സമയം വര്‍ധിപ്പിക്കാന്‍ 2009ല്‍ സെബി നീക്കം നടത്തിയെങ്കിലും പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്നകാരണം പറഞ്ഞ് ബ്രോക്കറേജ് ഹൗസുകള്‍ അതിന് തടയിടുകയായിരുന്നു. മെട്രോപൊളിറ്റന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ വൈകീട്ട് അഞ്ച് വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലായില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടുകയായിരുന്നു.

Read More