2020 രോടെ ഇന്ത്യ 5G യിലേക്ക് മാറും

മുംബൈ :2020 അവസാനത്തോടെ 5ജി നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ലോകം 2020ല്‍ 5ജിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ഒപ്പം ഇന്ത്യയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെലിക്കോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനുമായി 500 കോടി രൂപയാണ് നടപ്പിലാക്കുക. ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന 5 ജി സംവിധാനവുമായി അതിവേഗം മുന്നോട്ട് പോകാനാണ് കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ ശ്രമം. നഗരപ്രദേശങ്ങളിൽ സെക്കൻഡിൽ 10,000 മെഗാബിറ്റ്സ് പര്‍ സെക്കന്‍ഡും ഗ്രാമീണ പ്രദേശങ്ങളിൽ 1000 മെഗാബിറ്റ്സ് പര്‍ സെക്കന്‍ഡും വേഗത ലക്ഷ്യമിടുന്ന 5G സാങ്കേതികവിദ്യ 2020ല്‍ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 5ജി സേവനത്തിന്റെ സമയബന്ധിതമായ പ്രവര്‍ത്തനം സാധ്യമാക്കല്‍, മാര്‍ഗരേഖക്ക് അനുമതി നല്‍കല്‍, പ്രവര്ത്തന ക്രമം, ലക്ഷ്യം, ദൌത്യം എന്നിവയുടെ മൂല്യനിര്‍ണയം എന്നിവക്കായി ഉന്നതതല സമിതിയും രൂപീകരിച്ചു. ടെലികോം, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍, ശാസ്ത്ര സാങ്കേതികം എന്നീ…

Read More

ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ TEZ പേയ്മെന്റ് അപ്പിനെ കുറിച്ചറിയാം

ഡല്‍ഹി : ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി പുതിയ ആപ് പുറത്തിറക്കി. യുപിഐ ഇന്റര്‍ഫേസിലുള്ള ആപ്പായ ഗൂഗിള്‍ ടെസ് (Google Tez) ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ ആപ്പാണിത്. പേടിഎം, ഭീം ആപ്പുകളോടാണ് ടെസിന് മത്സരിക്കാനുള്ളത്. ടെസിനെ ജനപ്രിയമാക്കാന്‍ ഗൂഗിള്‍ വിവിധ പദ്ധതികളാണ് ആവിഷ്‍കരിച്ചിരിക്കുന്നത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ടെസ് ആപ്പിനാകുമെന്നാണ്  കരുതപ്പെടുന്നത്. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഗൂഗിള്‍ ടെസ്. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടു പണമിടപാട് നടത്താന്‍ ഉപഭോക്താക്കളെ ടെസ് സഹായിക്കും. അതായത്, സ്വന്തം ഫോണ്‍ നമ്പറോ, ബാങ്ക് അക്കൌണ്ട് വിവരങ്ങളോ വെളിപ്പെടുത്താതെ മറ്റൊരു അക്കൌണ്ടിലേക്ക് പണം കൈമാറാന്‍ ടെസ് വഴി സാധിക്കും. ഐസിഐസിഐ ബാങ്ക്, എസ്‍ബിഐ, എച്ച്ഡിഎഫ്‍സി തുടങ്ങിയ 55 ഇന്ത്യന്‍ ബാങ്കുകളുമായി ടെസിനെ…

Read More