ജിഎസ് ടി യെ ക്കുറിച്ച് അറിയേണ്ടതെല്ലാം

എല്ലാകച്ചവടക്കാരും ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുക്കാന്‍ ബാധ്യസ്ഥരല്ല. 20 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അസം, അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, മിസോറാം, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്ക് പത്ത് ലക്ഷമാണ് വിറ്റുവരവ് പരിധി.  രജിസ്‌ട്രേഷന്‍ എടുത്തവര്‍ വില്പന ബില്ലില്‍ ജിഎസ്ടി നമ്പര്‍ ഉള്‍പ്പെടുത്തണം. സെന്‍ട്രല്‍ ജിഎസ്ടി(CGST), സ്റ്റേറ്റ് ജിഎസ്ടി(SGST) എന്നിങ്ങനെ നികുതി വേര്‍തിരിച്ച് കാണിക്കണം. പുതിയ നികുതി പഴയ രീതിയില്‍ മൂല്യവര്‍ധിത നികുതി, ടിന്‍, സെന്‍ട്രല്‍ സെയില്‍ ടാക്‌സ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബില്ലാണ് പല കച്ചവടസ്ഥാപനങ്ങളും ഇപ്പോഴും നല്‍കുന്നത്. ജിഎസ്ടി രജിസ്‌ട്രേഷനെടുത്ത ഇവര്‍ ഉപഭോക്താവില്‍നിന്ന് ഈടാക്കുന്നതാകട്ടെ ജിഎസ്ടി പ്രകാരമുള്ള തുകയാണ്. ജൂലായ് ഒന്നുമുതല്‍ ബില്ലില്‍ സ്റ്റേറ്റ് ജിഎസ്ടി, സെന്‍ട്രല്‍ ജിഎസ്ടി എന്നിങ്ങനെയാണ് കാണിക്കേണ്ടത്. അത് പ്രകാരംമാത്രമാണ് നികുതി ഈടാക്കേണ്ടതും. താല്‍ക്കാലിക ജിഎസ്ടി…

Read More

ആകര്‍ഷകമായ നിരക്കുകളുമായി ബിഎസ്എന്‍ എല്ലിന്റെ ‘ഭാരത് 1’ വരുന്നു

ജിയോടെ  വരവോടെ  പൊതുമേഖല സ്ഥാപനമായ ബി.എസ്.എന്‍.എല്‍ നില നില്‍പ്പിനായി കടുത്ത  മത്സരത്തിലാണ്.ഇതിന്റെ ഭാഗമായി ‘ഭാരത്1’ എന്നപേരില്‍ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. ജിയോക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തികൊണ്ട് ആകര്‍ഷകമായ നിരക്കില്‍ കോള്‍ഡാറ്റ പാക്കേജും ഒരുക്കിയിട്ടുണ്ട്. മൈക്രോമാക്‌സുമായി ചേര്‍ന്നാവും ‘ഭാരത്1’ പദ്ധതി അവതരിപ്പിക്കുക.ജിയോ 1,500 രൂപക്ക് മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കുമ്പോള്‍ 2,200 രൂപക്ക് ഹാന്‍സെറ്റ് നല്‍കാനാണ് ബിഎസ്എന്‍എല്ലിന്റെ തീരുമാനം.ഇതോടൊപ്പം പ്രതിമാസം 97 രൂപക്ക് സമയ പരിധിധിയില്ലാതെ കോളും ഡാറ്റയും നല്‍കുന്നു. കേരളത്തിലും ഒഡിഷയിലുമാണ് ബി.എസ്.എന്‍.എല്‍ ഫോര്‍ജി ആദ്യമായി അവതരിപ്പിക്കുക. ഫോര്‍ജിക്കുവേണ്ടി 2100 മെഗാ ഹെര്‍ട്‌സിെന്റ പുതിയ സ്‌പെക്ട്രം ഒരുക്കികൊണ്ടാണ് ഭാരത്1 എത്തുന്നത്.കഴിഞ്ഞ മാര്‍ച്ചില്‍ ബിഎസ്.എന്‍.എല്ലിന്റെ പങ്കാളിത്തം 8.6 ശതമാനം ആയിരുന്നത് ജൂലൈയില്‍ 8.84 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ലളിതമായ വ്യവസ്ഥയില്‍ വായ്പ അനുവദിക്കണമെന്നും സൗജന്യമായി ഫോര്‍ജി സ്‌പെക്ട്രം അനുവദിക്കണമെന്നുള്ള ബിഎസ്.എന്‍.എല്ലിന്റെ ആവശ്യം…

Read More

എക്‌സൈസ് നികുതി കുറച്ചു; ഇന്ധനവില രണ്ടു രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്രം നികുതി കുറയ്ക്കാന്‍ തയാറായതോടെ ഇന്ധനവിലയില്‍  2 രൂപ കുറഞ്ഞു. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതമാണ് കുറഞ്ഞത്. കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതാണ് വിലകുറയാന്‍ കാരണം.

Read More

ഓണ്‍ലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് റെയില്‍വേ സർവീസ് ചാർജ് ഈടാക്കില്ല

ന്യൂഡൽഹി: 2018 മാർച്ച് വരെ ഓണ്‍ലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിന് സർവീസ് ചാർജ് ഈടാക്കില്ല. നോട്ട് അസാധുവാക്കലിനെ തുടർന്ന് ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈൻ ബുക്കിംഗിന് സർവീസ് ചാർജ് സെപ്റ്റംബർ 30 വരെ ഒഴിവാക്കിയിരുന്നു. ഇതാണ് അടുത്തവർഷം വരെ നീട്ടിയിരിക്കുന്നത്. ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗിന് ഐആർസിടിസി 20 രൂപ മുതൽ 40 രൂപ വരെയാണ് ഈടാക്കിയിരുന്നത്. 2016 നവംബർ 23 മുതലാണ് ഐആർസിടിസി വെബ്സൈറ്റ് വഴിയുള്ള ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗിന് സർവിസ് ചാർജ് ഒഴിവാക്കിയത്. ഐആർസിടിസിയിലെ വരുമാനത്തിന്റെ 33 ശതമാനം ഓണ്‍ലൈൻ ബുക്കിംഗുകളിൽനിന്നു ശേഖരിച്ച സർവീസ് ചാർജിലാണ് ലഭിച്ചിരുന്നതെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.

Read More

LIC ഈ വര്‍ഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടപ്പ്‌ സാമ്പത്തിക വർഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം. 2018 സാമ്പത്തിക വർഷത്തെ  ഓഹരി നിക്ഷേപം 50,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 20,000 കോടി രൂപയുടെ ലാഭം ഇക്കുറി മറികടക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. കോർപ്പറേഷൻ ബാങ്ക്, എൽ.ആൻഡ്‌.ടി., ഐ.ടി.സി., നാഷണൽ അലുമിനിയം, ഐ.ഡി.ബി.ഐ. ബാങ്ക്, അലഹബാദ് ബാങ്ക്, ഷിപ്പിങ് കോർപ്പറേഷൻ, സെൻട്രൽ ബാങ്ക് എന്നിവയിലാണ് പ്രധാനമായും എൽ.ഐ.സി. ഓഹരി വാങ്ങിയിട്ടുള്ളത്.

Read More

2020 രോടെ ഇന്ത്യ 5G യിലേക്ക് മാറും

മുംബൈ :2020 അവസാനത്തോടെ 5ജി നടപ്പിലാക്കാനായി കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി. ലോകം 2020ല്‍ 5ജിയിലേക്ക് കാലെടുത്തുവയ്ക്കുമ്പോള്‍ ഒപ്പം ഇന്ത്യയും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടെലിക്കോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഗവേഷണത്തിനും പദ്ധതി നടത്തിപ്പിനുമായി 500 കോടി രൂപയാണ് നടപ്പിലാക്കുക. ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന 5 ജി സംവിധാനവുമായി അതിവേഗം മുന്നോട്ട് പോകാനാണ് കേന്ദ്ര ടെലിക്കോം മന്ത്രാലയത്തിന്റെ ശ്രമം. നഗരപ്രദേശങ്ങളിൽ സെക്കൻഡിൽ 10,000 മെഗാബിറ്റ്സ് പര്‍ സെക്കന്‍ഡും ഗ്രാമീണ പ്രദേശങ്ങളിൽ 1000 മെഗാബിറ്റ്സ് പര്‍ സെക്കന്‍ഡും വേഗത ലക്ഷ്യമിടുന്ന 5G സാങ്കേതികവിദ്യ 2020ല്‍ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 5ജി സേവനത്തിന്റെ സമയബന്ധിതമായ പ്രവര്‍ത്തനം സാധ്യമാക്കല്‍, മാര്‍ഗരേഖക്ക് അനുമതി നല്‍കല്‍, പ്രവര്ത്തന ക്രമം, ലക്ഷ്യം, ദൌത്യം എന്നിവയുടെ മൂല്യനിര്‍ണയം എന്നിവക്കായി ഉന്നതതല സമിതിയും രൂപീകരിച്ചു. ടെലികോം, ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷന്‍, ശാസ്ത്ര സാങ്കേതികം എന്നീ…

Read More

ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ TEZ പേയ്മെന്റ് അപ്പിനെ കുറിച്ചറിയാം

ഡല്‍ഹി : ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി പുതിയ ആപ് പുറത്തിറക്കി. യുപിഐ ഇന്റര്‍ഫേസിലുള്ള ആപ്പായ ഗൂഗിള്‍ ടെസ് (Google Tez) ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രം ഗൂഗിള്‍ തയാറാക്കിയ ആപ്പാണിത്. പേടിഎം, ഭീം ആപ്പുകളോടാണ് ടെസിന് മത്സരിക്കാനുള്ളത്. ടെസിനെ ജനപ്രിയമാക്കാന്‍ ഗൂഗിള്‍ വിവിധ പദ്ധതികളാണ് ആവിഷ്‍കരിച്ചിരിക്കുന്നത്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ടെസ് ആപ്പിനാകുമെന്നാണ്  കരുതപ്പെടുന്നത്. യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പാണ് ഗൂഗിള്‍ ടെസ്. വ്യക്തിഗത വിവരങ്ങള്‍ നല്‍കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ടു പണമിടപാട് നടത്താന്‍ ഉപഭോക്താക്കളെ ടെസ് സഹായിക്കും. അതായത്, സ്വന്തം ഫോണ്‍ നമ്പറോ, ബാങ്ക് അക്കൌണ്ട് വിവരങ്ങളോ വെളിപ്പെടുത്താതെ മറ്റൊരു അക്കൌണ്ടിലേക്ക് പണം കൈമാറാന്‍ ടെസ് വഴി സാധിക്കും. ഐസിഐസിഐ ബാങ്ക്, എസ്‍ബിഐ, എച്ച്ഡിഎഫ്‍സി തുടങ്ങിയ 55 ഇന്ത്യന്‍ ബാങ്കുകളുമായി ടെസിനെ…

Read More