ന്യൂഡല്‍ഹി:പിന് നമ്പര്‍ മാറാന്‍ ബാങ്കില്‍ പോകണ്ട.സുരക്ഷാ പ്രശ്നം നേരിടുന്ന എടിഎം കാര്‍ഡുകളുടെ പിന് നമ്പര്‍ ബാങ്കിലോ എടിഎം കൗണ്ടറിലോ എത്താതെ തന്നെ ഉപഭോക്താക്കള്‍ക്ക് മാറാമെന്ന് ബാങ്കുകള്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഐവിആര്‍എസ്, എസ്എംഎസ് സംവിധാനങ്ങള്‍ വഴി പിന് നമ്പര്‍ മാറ്റാന്‍ സാധിക്കും. എസ്ബിഐയുടേതടക്കം 32 ലക്ഷം ഡെബിറ്റ് കാര്‍ഡുകളാണ് ഇപ്പോള്‍ തട്ടിപ്പിനിരയായിരിക്കുന്നത്.
എടിഎം കൗണ്ടറുകളിലെ കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമണത്തെ തുടര്‍ന്നാണ് ഇവ സുരക്ഷിതമല്ലാതായത് തുടര്‍ന്ന്. ഉപഭോക്താക്കള്‍ ഉടനടി പിന് നമ്പര്‍ മാറ്റണമെന്ന് ബാങ്കുകള്‍ നിര്‍ദേശിച്ചിരുന്നു.
എടിഎമ്മുകള്‍ വഴി നടന്ന തട്ടിപ്പിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി എസ്ബിഐയും അനുബന്ധ ബാങ്കുകളും ആറുലക്ഷം എടിഎം കാര്‍ഡുകള്‍ കഴിഞ്ഞ ആഴ്ച ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്നാണ് രാജ്യത്തെ 32 ലക്ഷം കാര്‍ഡുകള്‍ സുരക്ഷാ ഭീഷണിയിലായത്.