ഹാക്കിങിന് ഇനി ‘ലൈറ്റും’ ഒരു ആയുധം

ഇനിയുള്ള കാലം ആയുധങ്ങള്‍ക്കു പകരം മനുഷ്യനു ഏറ്റു മുട്ടേണ്ടി വരുക സൈബര്‍ ആയുധങ്ങളോടായിരിക്കും. എവിടെ എന്താണ് നമ്മളെ തകര്‍ക്കാന്‍ ആസൂത്രണം ചെയ്തു വെച്ചിരിക്കുന്നത് എന്നു പോലും ഒരു പക്ഷെ നമുക്ക് മനസിലായെന്നു വരില്ല. അത്തരത്തില്‍ ഹാക്ക് ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇസ്രായേല്‍ വികസിപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൈറ്റ് ഉപയോഗിച്ച് ഹാക്കിങ് നടത്താമെന്നാണ് പുതിയ കണ്ടെത്തല്‍.
കെട്ടിടങ്ങള്‍ക്ക് പുറത്തൂകൂടെ പറക്കുന്ന ഡ്രോണ്‍ വഴി ഈ പുതിയ വൈറസ് ഗാഡ്ജറ്റുകളിലേക്ക് പടര്‍ത്താനാകും. ലൈറ്റിന്റെ സഹായത്തോടെ ഇന്റര്‍നെറ്റ് ഉപയോഗിക്കാവുന്ന എല്ലാ ഉപകരണത്തിലേക്കും ഇത് ഒരു ലൈറ്റിന്റെ സഹായത്തോടെ കയറ്റാന്‍ സാധിക്കും. സ്മാര്‍ട്ട്‌ഫോണിന്റെ എണ്ണം കൂടി വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇത് ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാകുന്നത് സ്മാര്‍ട്ട് ഫോണുകള്‍ക്കുതന്നെയാകും. ഈ വൈറസുകള്‍ പകരുന്നത് വയര്‍ലെസായാണ്.
ഇത് ഉപയോഗിച്ച് ബേബി മോനിറ്ററുകള്‍, വെബ്ബക്യാമറകള്‍, പ്രിന്ററുകള്‍, കെറ്റിലുകള്‍, വാഷിങ്‌മെഷിനുകള്‍, സിസിടിവി ക്യാമറകള്‍ ഇന്റര്‍നെറ്റ് റൗട്ടറുകള്‍ എന്നിവ അടക്കമുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഹാക്ക് ചെയ്യാനും സാധിക്കുമെന്നാണ് കഴിയുന്നത്. ഹാക്കിങിനെതിരെ എല്ലാ സംവിധാനങ്ങളും അപ്‌ഡേറ്റു ചെയ്യാനും ശക്തമായ പാസ്‌വേര്‍ഡുകള്‍ ഉപയോഗിക്കുവാനുമാണ് സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
light hacking
Comments (0)
Add Comment