വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഒരിയ്ക്കലും ഡിലീറ്റാകില്ലെന്ന് സുരക്ഷാ വിദഗ്ധര്‍

വാട്ട്‌സ്ആപ്പ് ചാറ്റ് ശരിക്കും ഡിലീറ്റ് ആകില്ല? ഇല്ല എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍ ഐഒഎസ് സുരക്ഷ വിദഗ്ധന്‍ ജോനതന്‍ സിയാര്‍സ്‌കി. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പാക്കിയാലും ചാറ്റ് ഹിസ്റ്ററി പൂര്‍ണമായും ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് സിയാര്‍സ്‌കി പറയുന്നത്.
പൂര്‍ണ്ണമായി എന്‍ഡ്ടുഎന്‍ഡ് ആപ്ലിക്കേഷനാണ് വാട്ട്‌സാപ്പ് എങ്കിലും ചാറ്റുകളുടെ ചരിത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അതായത് ഡിലീറ്റ് ചെയ്താലോ, ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്താലോ ഒന്നും പൂര്‍ണ്ണമായും ഹിസ്റ്ററി ഒഴിവാക്കാന്‍ കഴിയില്ല. ‘ക്ലിയര്‍ ഓള്‍ ചാറ്റ്’ ഓപ്ഷനും നിങ്ങളുടെ രഹസ്യങ്ങളെ സംരക്ഷിക്കില്ല.
മുന്‍പു പറഞ്ഞ രീതികളെല്ലാം തന്റെ ഫോണില്‍ പരീക്ഷിച്ചിനു ശേഷമാണ് താന്‍ അഭിപ്രായം പറഞ്ഞതെന്നും സിയാര്‍സ്‌കി കൂട്ടിച്ചേര്‍ക്കുന്നു. മറ്റ് ഏത് മെസേജിങ് ആപ്പിനേക്കാലും സുരക്ഷിതമാണ് വാട്ട്ആപ്പ് എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പഠനം തെളിയിക്കുകയുണ്ടായി. അതിനു പിന്നാലെയാണ് സിയാര്‍സ്‌കിയുടെ ഈ വെളിപ്പെടുത്തല്‍.
how to delete whatsapp chatswhats apa chat
Comments (0)
Add Comment