പുതിയ വാഹനം വാങ്ങുബോള്‍ ശ്രദ്ധിക്കേണ്ടതെന്തൊക്കെ കാര്യങ്ങള്‍ ?

 

പുതിയ ഒരു വാഹനം വാങ്ങുബോള്‍  മുമ്പ്  നമ്മള്‍  പലതും ശ്രദ്ധിക്കേണ്ടതുണ്ട്.  അത്യാവശ്യം ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നു  നോക്കാം

രജിസ്‌ട്രേഷനു മുമ്പ് പരിശോധിക്കുക

രജിസ്‌ട്രേഷനു മുമ്പ് അവരുടെ സ്റ്റോക്ക് യാര്‍ഡില്‍വെച്ച്  നിശച്ചയംയും  നിങ്ങള്‍ വാങ്ങാന്‍ പോകുന്ന വാഹനം പരിശോധിച്ചിരിയ്ക്കണം .വാഹനം നിങ്ങളുടെ പേരില്‍  രജിസ്റ്റര്‍  ചെയ്യും മുന്‍പ് തന്നെ   വാഹനത്തിന് എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടെങ്കില്‍ അത് അപ്പോള്‍ ചൂണ്ടിക്കാണിച്ച് പരിഹരിക്കാനാകും.  രജിസ്റ്റര്‍ ചെയ്തതിനുശേഷം  വാഹനം   മാറ്റിത്തരാന്‍ ഡീലര്‍ പലപ്പോഴും  അനുവദിച്ചു എന്നുവരില്ല.

ഡോക്യുമെന്റേഷനില്‍ ശ്രദ്ധിക്കുക

സെയ്ല്‍സ് ഇന്‍വോയ്‌സ്, കോപ്പി ഓഫ് ഡെലിവറി നോട്ട്, സര്‍വീസ് മാനുവല്‍ ഇന്‍ഷുന്‍സ് പോളിസി, ആക്‌സസറികളുടെ വാറന്റി ബുക്ക്‌ലെറ്റുകള്‍, റോഡ് ടാക്‌സ് രസീതുകള്‍ തുടങ്ങിയവയുടെ ഒറിജിനല്‍ തന്നെ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി ബുക്ക്) നിങ്ങളുടെ രജിസ്‌റ്റേഡ് അഡ്രസിലേക്ക് ലഭിക്കുകയാണ് ചെയ്യുന്നത്.

ഫീച്ചേഴ്‌സ് മനസിലാക്കുക

നിങ്ങള്‍  വാഹനങ്ങളെ  സംബന്ധിച്ച്  അത്യാവശ്യം  നല്ല   അറിവും  അനുഭവസമ്പത്തുള്ള  ഒരാളായിരിന്നാല്‍ തന്നെ  വാഹന വിപണിയില്‍  സാങ്കേതിക മാറ്റങ്ങള്‍ അതിവേഗമാണ് സംഭവിക്കുന്നത്. പുതിയ വാഹനത്തിലെ  ഫീച്ചേഴ്‌സ് എല്ലാം അതുകൊ്യു് കൃത്യമായി അറിയണമെന്നില്ല. അവ അറിയാമെങ്കില്‍ക്കൂടിയും നിങ്ങള്‍  വാങ്ങാന്‍ ഉദ്ധെശിക്കുന്ന  വാഹനതിനുള്ള   പ്രധാന ഫീച്ചേഴ്‌സ് വിശദമായി പറഞ്ഞുതരാന്‍ ഡീലര്‍ഷിപ്പ് ടീമിനോട് ആവശ്യപ്പെടാം.

ഇന്ധനില ശ്രദ്ധിക്കുക

വാഹനം നിങ്ങളുടെ കൈകളിലേക്ക് എത്തുമ്പോള്‍ ഒരുപക്ഷെ അതില്‍ നാമ മാത്രമായ ഇന്ധനം മാത്രമായിരിക്കും ഉണ്ടാവുക. പല കാര്യങ്ങള്‍ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ മറക്കരുത്. അതുപോലെ തന്നെ വാഹനം എത്രദൂരം സഞ്ചരിച്ചു എന്നത് സൂചിപ്പിക്കുന്ന ഓഡോ മീറ്റര്‍ പരിശോധിക്കുക. അത് 100 കിലോമീറ്ററിന് മുകളിലാണെങ്കില്‍ അതിന് വിശദീകരണം നല്‍കാന്‍ ഡീലര്‍ ബാധ്യസ്ഥനാണ്.

സാങ്കേതിക വിവരങ്ങള്‍ മനസിലാക്കി വയ്ക്കണം

എത്ര കാലയളവിനുള്ളില്‍  വാഹനം സര്‍വീസ് നടത്തണം, വാറന്റി പോളിസി, ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി, പെയ്ന്റ് സംരക്ഷണം, കമ്പനി പറയുന്ന ടയര്‍ പ്രഷര്‍ തുടങ്ങിയ സാങ്കേതിക വിവരങ്ങള്‍ ചോദിച്ചു മനസിലാക്കണം. സ്‌പെയര്‍വീല്‍, ജാക്ക്, വീല്‍ സ്പാനര്‍ എന്നിവ പരിശോധിക്കുക. സ്‌പെയര്‍ കീ വെല്‍കം കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. മഡ് ഫഌപ്പ്, ഫ്‌ളോര്‍ മാറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ നിങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവ പരിശോധിക്കുക. അവ നന്നായി ഫിക്‌സ് ചെയ്തിട്ടുണ്ടെന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

 

maruthimaruthi brezza
Comments (0)
Add Comment