പുതിയ 50,20 രൂപ നോട്ടുകൾ വരുന്നു

(above image is  for a graphical representation purpose only-may not be the original design )

മുംബൈ: പുതിയ 20, 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ). കൂടുതൽ സുരക്ഷാ സവിശേഷതകളുമായാവും നോട്ടുകൾ പുറത്തിറക്കുക. 20 രൂപയുടെ പുതിയ നോട്ടിലെ നമ്പർ പാനലുകളിൽ ‘L’ എന്ന അക്ഷരം പതിപ്പിക്കാനും തീരുമാനമായി. അതേസമയം, പഴയ 20, 50 രൂപ നോട്ടുകൾ പ്രാബല്യത്തിലുണ്ടാകുമെന്നും ആർബിഐ അറിയിച്ചു.

നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കൽ നടപടിയുടെ തുടർച്ചയാണ് ഇതും. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ ശേഷം 2000 രൂപയുടെ പുതിയ നോട്ട് ഇറക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് 500 രൂപയുടെ പുതിയ കറൻസിയും ഇറക്കി. അതേസമയം, നോട്ടുകൾ അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രതിസന്ധി രാജ്യത്ത് തുടരുകയാണ്.

1000, 500 രൂപാ നോട്ടുകൾ അസാധുവാക്കിയതിനു പിന്നാലെ 100, 50 കറൻസികളും റദ്ദാക്കിയേക്കുമെന്ന് വ്യാപക പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഈ നോട്ടുകൾ പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാരും ആർ‌ബിഐയും പിന്നീട് വ്യക്തമാക്കി.

പുതിയ നോട്ടുകളുടെ അച്ചടി വൈകുന്നത് പ്രതിസന്ധി സൃഷ്ടിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കാനുള്ള നീക്കം. എന്നാല്‍, പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന പ്രഖ്യാപനം ആശ്വാസം നല്‍കുന്നതാണ്.

Comments (0)
Add Comment