ഡിജിറ്റൽ കറന്‍സി ആശങ്കയുണര്‍ത്തുന്നുവോ ?

നമ്മുടെ ബാങ്കിങ് മുഴുവൻ ഡിജിറ്റൽ ആകുന്നതും അവിടെ ബാങ്കുകൾക്ക് പകരം പേ ടിഎം പോലെയുള്ള ആളുകളും വരുന്നതിനു കാറ്റാസ്ട്രാഫിക് ആയ ദുരന്ത ഫലങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.എയർടെൽ ആധാർ കാർഡ് ദുരുപയോഗം ചെയ്തു ഒരാളുടെ അനുമതിയോ അക്കൗണ്ട് തുറക്കുമ്പോൾ പാലിക്കേണ്ട ഒന്നും നടത്താതെ അവരുടെ പയ്മെന്റ്റ് ബാങ്കിൽ അക്കൗണ്ട് തുറന്നു ട്രാൻസാക്ഷൻ നടത്തുകയാണ്. ഇത് ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ ലെംഖനം എന്നത് ചൈൽഡ്‌സ് പ്ലേയ് മാത്രം. വരാനിരിക്കുന്ന ദുരന്തം ഞാൻ പറയാം.

പേപ്പർ കറൻസിയിൽ കള്ളനോട്ടടി വളരെ റിസ്കുള്ളതും പിടിക്കപെടാൻ സാധ്യത കൂടുതലും ഉള്ള പരിപാടിയാണ്. ഇപ്പോൾ ഡിജിറ്റലായതോടെ ഇക്കൂട്ടർക്ക് ഡിജിറ്റൽ കള്ളപ്പണം അടിക്കാം. ഒരു ബാങ്കിന്റെ അസെറ്റും ലയബിലിറ്റിയും എപ്പോളും സ്‌ക്വയർ ആവണം എന്നാണല്ലോ? അത് കൊണ്ട് കൂടിയാണ് റിപ്പോർട്ടിങ് ഫ്രൈഡേ ,കോൾ മാണി മാർക്കറ്റ്,കറൻസി ചെസ്ററ് എന്നിവ ഒക്കെ. പക്ഷെ ഡിജിറ്റൽ മണി കൈകാര്യം ചെയ്യുന്നവന് ഇതൊക്കെ കുറെ എക്സിൽ ഷീറ്റിൽ ആർ ബി ഐ യെ അറിയിച്ചാൽ മതി. കോടിക്കണക്കിനുള്ള കസ്റ്റമർ അക്കൗണ്ടിൽ ഉള്ള പണം സ്വകര്യ അക്കൗണ്ടുകളിലേക്ക് മാറ്റി കുറെ രഹസ്യ സോഫ്ട്‍വെയറിലൂടെ റിപ്പോർട്ടുകൾ ഉണ്ടാക്കായി നാട്ടുകാരുടെ പൈസ മുഴുവൻ വിനിയോഗിക്കാം.

നാട്ടുകാർക്ക് എപ്പോളും ഡിജിറ്റലായി പണമിടപാടും നടത്താം. കപ്പ കച്ചവടക്കാരൻ പണ്ട് പേപ്പറിൽ എഴുതി കണക്കു കൊടുക്കുന്ന അതെ പരിപാടി. അടുത്ത കടയിൽ നിന്നും കര്ഷകന് എന്തും വാങ്ങാം. കണക്കു കപ്പ കച്ചവടക്കാരനും പലചരക്കു വില്കുന്നവനും കൂടി തീർക്കും.നമ്മൾ ഒന്നുമറിയേണ്ട. ഡിജിറ്റൽ ബാങ്കുകാരുടെ പരിപാടി ഇത് തന്നെ .നിങ്ങൾക്കു നിങ്ങളുടെ പണം ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിയാൽ പോരെ ? ബാങ്കുകൾ ഇത് വരെ ഇന്ത്യയിൽ വിശ്വാസ്യത ഉള്ള സ്ഥാപനങ്ങൾ ആയിരുന്നു. അത് കൊണ്ടാണ് ജനം അധ്വാനഫലം അവിടെ സൂക്ഷിച്ചത്.പക്ഷെ നമ്മുടെ അധ്വാന ഫലം അവർ കൊണ്ട് പോയത് നമ്മൾ അറിയുന്നത് കപ്പകച്ചവടക്കാരൻ സ്ഥലം വിടുമ്പോളോ പൊട്ടുമ്പോളോ മാത്രം.ഇത്രയും ലളിതമായേ എനിക്ക് ഇത് പറയാൻ അറിയൂ.

അടിക്കുറിപ്പ്. ഇത് സംഭവ്യമല്ല എന്ന് പറയുന്നവർ സത്യം കംപ്യുട്ടർ എന്ന കമ്പനി എഛ് ഡി എഫ് സി ബാങ്കിൽ 6000 കോടി സ്ഥിര നിക്ഷേപം ഉണ്ടെന്നവകാശപ്പെടുകയും അതിന്റെ പലിശ വരുമാനം ഓഡിറ്റർ പി&ൽ ഇൽ രേഖപ്പെടുത്തിയത് ഓർക്കുക. അങ്ങനെ നിക്ഷേപവും ഇല്ലായിരുന്നു,പലിശ വരുമാനവും. അപ്പോൾ അവരുടെ ഓഡിറ്റർ ആയിരുന്ന PWC ഇതൊക്കെ വെരിഫൈ ചെയ്തിരുന്നോ? അത് തന്നെ ഇവിടെയും നടക്കും. കട്ടായം

Baiju Swamy

digital currencydigital currency and its security threats
Comments (0)
Add Comment