ഇന്റർനാഷണൽ പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന ഒരു ഓണ്‍ലൈൻ ഫണ്ട് ട്രാൻസ്ഫർ വെബ്സൈറ്റാണ് Paypal. 1998 ൽ സ്ഥാപിതമായ Paypal, ഇന്ന് 203 രാജ്യങ്ങളിൽ നൂറിലധികം കറൻസികൾ ഉപയോഗിച് ഇടപാടുകൾ നടത്താൻ ഉപയോഗിക്കപ്പെടുന്നു.
ഇന്ത്യൻ നിയമപ്രകാരം പാൻ കാർഡ് ഉള്ളവർക്ക് മാത്രമേ Paypal വഴി പണം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.
രജിസ്റ്റര്‍ ചെയ്യുന്നതിനായി താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
NB: പാൻ കാർഡ് എടുത്തതിനു ശേഷം Paypal അക്കൗണ്ട് ഉണ്ടാക്കുന്നതാണ് ഉത്തമം.
ഇപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറന്നുവന്ന വെബ്പേജില്‍ Continue എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങള്‍ക്ക് മുന്നിൽ ഇങ്ങനെയൊരു രെജിസ്ട്രേഷൻ ഫീൽഡ് തുറന്നു വരും.
നിങ്ങൾ നേരത്തെ മുകളിൽ കൊടുത്ത അതേ ഇമെയിൽ ഇവിടെയും നല്‍കുക. എല്ലാം പൂരിപ്പിച്ചതിനു ശേഷം Continue ക്ലിക്ക് ചെയ്യുക. വളരെയധികം സൂക്ഷിച് വേണം ഇനിയുള്ള കാര്യങ്ങൾ പൂരിപ്പിക്കാൻ..
അതില്‍ അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ എല്ലാം കൃത്യമായി നല്‍കുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്, പേരും വിലാസവും നല്‍കുന്നയിടത്തു നിങ്ങളുടെ പാൻ കാർഡിൽ നല്‍കിയിരിക്കുന്ന അതേ പേരും വിലാസവും തന്നെ നല്‍കുക. അഥവാ നിങ്ങള്‍ക്ക് പാൻ കാർഡ് ഇല്ലായെങ്കില്‍ ഒരു പാൻ എടുക്കേണ്ടതുണ്ട്. ഇതില്‍ നിങ്ങള്‍ നല്‍കിയിരിക്കുന്ന അതേ വിലാസത്തിലും പേരിലും തന്നെ പാൻ കാർഡ് എടുക്കുക .ഉടന്‍തന്നെ ഒരു പാന്‍കാര്‍ഡിനായി അപേക്ഷ നല്‍കുക. പതിനഞ്ച് ദിവസത്തിനകം നിങ്ങള്‍ക്ക് പാന്‍കാര്‍ഡ് ലഭിക്കും. പാന്‍കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ അതേ പേരും അഡ്രസ്സും ആയിരിക്കണം പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ടത്.
വിവരങ്ങള്‍ എല്ലാം കൃത്യമായി നല്‍കിയതിനു ശേഷം Agree and Create Account ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ഒരു പേജ് തുറന്നുവരും.
നിലവിൽ ICICI യുടെയും HDFC യുടെയും ഡെബിറ്റ് കാർഡ് മാത്രമേ paypal ൽ ലിങ്ക് ചെയ്യാൻ സാധിക്കുന്നത്. പക്ഷെ പണം സ്വീകരിക്കാൻ ഡെബിറ്റ് കാർഡ് ലിങ്ക് ചെയ്യണമെന്നില്ല.
ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവർ പേജിന്റെ ഏറ്റവും താഴെകാണുന്ന I’ll link my card later എന്നാ ലിങ്കിൽ ക്ലിക്ക് ചെയ്തതിനു ശേഷം Skip this step എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജ് തുറന്നുവരും.
ഈ പേജില്‍ എത്തിയാല്‍ ആ പേജിന്റെ താഴെ കാണുന്ന Go to your account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ ചിത്രത്തില്‍ നല്‍കിയിരിക്കുന്ന പേജിലേക്ക് നിങ്ങള്‍ എത്തും.
ഇത് നിങ്ങളുടെ അക്കൗണ്ട് പേജ് ആണ്. ഇനി പേപാല്‍ മുഖേനെ നിങ്ങള്‍ക്ക് കാശ് സ്വീകരിക്കണമെങ്കില്‍ റിസേര്‍വ് ബാങ്കിന്റെ ചില മാനദണ്ഡങ്ങള്‍ ഉണ്ട്. അത് നിങ്ങള്‍ നിര്‍ബന്ധമായും പാലിച്ചേതീരും. അത് എന്തൊക്കെയാണ് എന്നറിയുവാന്‍ നിങ്ങളുടെ അക്കൗണ്ട് പേജില്‍ കാണിചിടുള്ള Notifications ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ താഴെ ചിത്രത്തില്‍ കാണുന്ന പേജില്‍ എത്തും.
മുകളിൽ കാണിച്ചിടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഈ പേജില്‍ ആദ്യം കാണുന്നത് നിങ്ങളുടെ പാന്‍കാര്‍ഡ് നമ്പര്‍ ചേര്‍ക്കുവാനുള്ള ഓപ്ഷന് ആണ്. ഉള്ളവര്‍ അത് നല്‍കുക.
പിന്നീടുള്ളത് നിങ്ങളുടെ ഇമെയില്‍ വെരിഫിക്കേഷന് ആണ്. നിങ്ങളുടെ ഇമെയില്‍ ചെക്ക് ചെയ്താല്‍ അതിലേക്ക് പേപാലില്‍ നിന്നൊരു ഇമെയില്‍ വെരിഫിക്കേഷന് ലിങ്ക് വന്നിട്ടുണ്ടായിരിക്കും. അത് ഉപയോഗിച്ച് നിങ്ങളുടെ ഇമെയില്‍ അക്കൗണ്ട് വെരിഫൈ ചെയ്യുക.
പിന്നീട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പേപാലുമായി ലിങ്ക് ചെയ്യുകയാണ് വേണ്ടത്. ഇത് വളരെയേറെ പ്രധാനപ്പെട്ട ഒന്നാണ്. പേപാല്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൃത്യമായി നല്‍കുക. വിവരങ്ങള്‍ കൃത്യമായി നല്കികഴിഞ്ഞാല് അടുത്ത മൂന്നോ നാലോ പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം നിങ്ങളുടെ അക്കൗണ്ടിലേക്ക് രണ്ട് പ്രാവശ്യമായി ഓരോ ചെറിയ തുകകള്‍ പേപാല്‍ ട്രാന്സ്ഫെര് ചെയ്യും. ആ തുക എത്രയാണെന്ന് പേപാല്‍ സൈറ്റില്‍ നിങ്ങളുടെ അക്കൗണ്ട് പേജില്‍ നല്‍കിയിരിക്കുന്ന അക്കൗണ്ട് വെരിഫിക്കേഷന് സംവിധാനത്തില്‍ നല്കിയാല് നിങ്ങളുടെ പേപാല്‍ അക്കൗണ്ട് വിജയകരമായി ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷന് പൂര്‍ത്തിയാക്കി.
ഏറ്റവുംതാഴെയായി Provide Purpose Code എന്നൊരു ടാസ്ക് കാണാം. അതില്‍ നിങ്ങള്‍ നല്‍കേണ്ടത് നിങ്ങള്‍ക്ക് ഏതു മാര്‍ഗ്ഗത്തിലൂടെയാണ് ഈ അക്കൗണ്ടിലേക്ക് പണം വരുന്നത് എന്നതാണ്. ഓണ്‍ലൈന്‍ ജോബുമായി ബന്ധപ്പെട്ട ഒരു ഓപ്ഷന് അതില്‍ ലഭ്യമായിരിക്കും. അത് സെലക്ട് ചെയ്തു സബ്മിറ്റ് ചെയ്താല്‍ നിങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള എല്ലാ ടാസ്കുകളും പൂര്ത്തീകരിച്ച്കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് എത്രവലിയ തുകകളും നിങ്ങളുടെ പേപാല്‍ അക്കൗണ്ട്വഴി സ്വീകരിക്കുവാന്‍ സാധ്യമാണ്.