നിക്ഷേപംകൂടുന്നു; മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിദിനം തുടങ്ങുന്നത് 60,000 അക്കൗണ്ടുകള്‍

മുംബൈ: ഓഹരിയിൽനിന്ന് മികച്ച നേട്ടം ലഭിക്കാൻ തുടങ്ങിയതോടെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണവും കൂടുന്നു. ദിനംപ്രതി 60,000 അക്കൗണ്ടുകളാണ് പുതിയതായി തുറക്കുന്നതെന്ന് സെബിയുടെ വെബ്സൈറ്റിൽനിന്നുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നു. സെപ്റ്റംബർവരെയുള്ള ആറുമാസത്തിനിടെ 66.5 ലക്ഷം അക്കൗണ്ടുകളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. മുൻ സാമ്പത്തികവർഷം മൊത്തമായി തുറന്ന അക്കൗണ്ടുകൾ അഞ്ച് ലക്ഷം മാത്രമാണ്. പുതിയ അക്കൗണ്ടുകളിലേറെയും എസ്ഐപി പ്രകാരം നിക്ഷേപം നടത്താനാണ്. 55-60 ശതമാനംവരെയും അക്കൗണ്ടുകൾ പുതിയ നിക്ഷേപകരാണ് തുറക്കുന്നത്. ബാക്കിയുള്ളവ നിലവിൽനിക്ഷേപമുള്ളവർതന്നെയാണ് പുതിയ ഫോളിയോ ആരംഭിക്കുന്നത്.

ഓഹരി വാങ്ങാന്‍ /മ്യുച്ചല്‍ ഫണ്ടില്‍ നിക്ഷേപിയ്ക്കാന്‍  എന്ത് വേണം  ?

ഒരു Demat അക്കൗണ്ട്‌ വേണം .

ഓണ്‍ലൈന്‍ ആയി ഡീമാറ്റ്  അക്കൗണ്ട്‌ എടുക്കാന്‍   ഇവിടെ  ക്ലിക്ക് ചെയ്യുക…

സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുപ്രകാരം 6.2 കോടി ഫോളിയോകളാണുള്ളത്. ഇതിൽ 4.5 കോടിയും ഇക്വിറ്റി ഫോളിയോകളാണ്. മൂന്നുവർഷംമുമ്പാകട്ടെ 3.95 കോടിമാത്രമായിരുന്നു ഫോളിയോകളുടെ എണ്ണം. മ്യൂച്വൽ ഫണ്ട്സ് ഇന്ത്യയുടെ കണക്കുപ്രകാരം ഓരോ മാസവും 8,80,000 എസ്ഐപി അക്കൗണ്ടുകളാണ് തുടങ്ങുന്നത്. ഓരോ അക്കൗണ്ടിലുമെത്തുന്ന ശരാശരി പ്രതിമാസ നിക്ഷേപം 3,300 രൂപയുമാണ്.

Business Newsoahri newstrading news
Comments (0)
Add Comment