എല്ലാ മാസവും എന്തെങ്കിലും ഒക്കെ മിച്ചം പിടിക്കുന്നവർക്കു വേണ്ടി ഒരു പോസ്റ്റ്.

എല്ലാ മാസവും കച്ചവടം ചെയ്തോ, ശമ്പളം വഴിയോ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന പണം പൂർണമായും ചെലവാക്കാതെ കുറച്ചൊക്കെ മിച്ചം പിടിക്കുന്നവർ ആ പണം എവിടെ നിക്ഷേപിക്കണം എന്ന് ആലോചിക്കാറുണ്ട്. ചിലർ ഓഹരി, ചിലർ സ്വർണം, ചിലർ സ്ഥിര നിക്ഷേപം (ഫിക്സഡ് ഡെപ്പോസിറ്റ് ), മറ്റു ചിലർ മ്യൂച്ചൽ ഫണ്ട്, വേറെ ചിലർ ചിട്ടി ഒക്കെ ചേരാറുണ്ട്. ഇതേ പണം ബാങ്ക് അകൗണ്ടിൽ തന്നെ കിടന്നാൽ അതിനു ലഭിക്കുന്ന പലിശ വെറും 3 .5 % മാത്രമാണ് എന്നതാണ് അതിനു കാരണം. ചിലർ മുകളിൽ പറഞ്ഞ ഏതെങ്കിലുമൊക്കെയും , മറ്റു ചിലർ ഒന്നിൽ കൂടുതൽ മാർഗങ്ങളും തെരഞ്ഞെടുക്കും.

എന്റെ കാഴ്ചപ്പാടിൽ ഒരു കാരണവശാലും സ്വർണം വാങ്ങരുത്, ഞാൻ വാങ്ങാറില്ല. സ്വർണത്തിനു പകരം നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങണം. മിച്ചമുള്ളതിന്റെ ചുരുങ്ങിയത് 30 % എങ്കിലും ഓഹരികളിൽ തീർച്ചയായും നിക്ഷേപിക്കണം. ചിട്ടി ചേരുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് മ്യൂച്ചൽ ഫണ്ടിൽ ചേരുകയാണ്. സ്ഥലം വാങ്ങുന്നവർ ഇനി അടുത്ത പത്തു വർഷത്തേക്ക് പണി വാങ്ങാനാണ് സാധ്യത. യീൽഡ് 2 % ൽ താഴെയേ കിട്ടാൻ പോകുന്നുള്ളൂ. പക്ഷെ മിക്കവാറും ആളുകൾ കയ്യിൽ മിച്ചമുള്ള പണം കൊണ്ട് പോയി ഇടുന്നത് ബാങ്ക് ഫിക്സഡ് ഡെപോസിറ്റിൽ ആണ്.

ഫിക്സഡ് ഡെപോസിറ്റിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ലിക്വിഡ് ഫണ്ടുകളാണ്. ഫിക്സഡ് ഡെപ്പോസിറ്റിന്റെ അത്രയും തന്നെ പലിശയും കിട്ടും, ഇഷ്ടമുള്ളപ്പോൾ തിരിച്ചെടുക്കാനും പറ്റും. എല്ലാ ലിക്വിഡ് ഫണ്ട് കമ്പനികൾക്കും തന്നെ മൊബൈൽ ആപ് ഉള്ളതിനാൽ നമുക്ക് ആവശ്യമുള്ളപ്പോൾ ഫണ്ടിൽ നിന്നും അകൗണ്ടിലേക്കും, തിരിച്ചും എപ്പോൾ വേണമെങ്കിലും പണം മാറ്റാവുന്നതാണ്. ഈ സൗകര്യം ഏറ്റവും സഹായിക്കുന്നത്, കറന്റ് അക്കൗണ്ട് ബാലൻസ് ഉള്ള വ്യാപാരികളെയാണ്. ഒരു കാരണവശാലും അതിൽ ബാലൻസ് ഇടാൻ അനുവദിക്കരുത്. നയാ പൈസ പലിശ കിട്ടില്ല. പകരം ആ ബാലൻസ് ദിവസവും ലിക്വിഡ് ഫണ്ടിലേക്ക് മാറ്റുക, ആവശ്യം വരുമ്പോൾ തിരിച്ചും എടുക്കാം.

റിമെംബേർ വൺ തിങ്, ഒരുപാട് കാശ് കിട്ടുന്നതല്ല, കിട്ടിയ കാശ് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഒരു മനുഷ്യനെ സമ്പന്നനാക്കുന്നത്. കേരളസംസ്ഥാന ഭാഗ്യക്കുറി ഒന്നാം സമ്മാനം ലഭിച്ച നൂറു പേരിൽ നടത്തിയ പഠനത്തിൽ അവരിൽ ഭൂരിഭാഗവും പത്തു വർഷത്തിനുള്ളിൽ പഴയതിലും മോശമായ അവസ്ഥയിൽ എത്തി എന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്.

liquid fund ൽ എങ്ങനെ പൈസ നിക്ഷേപം നടത്താം എങ്ങനെ പിൻവലിക്കാം ?

മ്യൂച്വൽ ഫണ്ട് പോലെ തന്നെ

Monthly deposit ചെയ്യാൻ പറ്റുന്ന mutual fund plan ഏതാ? ഏതാണ് നല്ലതു ?
 i would still prefer equity investment to mutual funds. try opening a Demat Account.
I had tried SBI Magnum Tax gain Fund long back. now no mutual fund. only equities.

 article by Jinu Thomas.

 ഇനി വീട്ടിലിരുന്നും വരുമാനം ഉണ്ടാക്കാം  !!!.

Zerodha  യിലൂടെ  ഡീമാറ്റ്‌  അക്കൌണ്ടും  ട്രേഡിംഗ്  ,അക്കൌണ്ട് ,മ്യുച്ചല്‍   ഫണ്ട്‌  എന്നിവയുടെ  അക്കൗണ്ട്‌  ഓണ്‍ലൈന്‍ ആയി എടുക്കാന്‍ , ഇവിടെ ക്ലിക്ക് ചെയ്യുക

New to Zerodha?

Open your trading and demat account online instantly and start trading and investing.Signup now

economicsfinanacefinancial successmutual funds
Comments (0)
Add Comment