മുംബൈ: റിലയന്‍സ് ജിയോയുടെ ‘ഹാപ്പി ന്യൂഇയര്‍ 2018’ ഓഫറിന് കീഴില്‍ 149 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ കമ്പനി അവതരിപ്പിച്ചു. കൂടാതെ ജിയോയുടെ നിലവിലുള്ള എല്ലാ ഒരു ജിബി ഡാറ്റാ പ്ലാനുകള്‍ക്കും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ 50 രൂപ വിലക്കിഴിവ് എന്നിങ്ങനെ രണ്ട് അധിക ആനുകൂല്യങ്ങളും ലഭിക്കും.
ഇത് കൂടാതെ ജിയോയുടെ 399 രൂപയുടെ പ്ലാനില്‍ 20 ശതമാനം അധിക ഡാറ്റയും രണ്ട് ആഴ്ച അധികം വാലിഡിറ്റിയും ലഭിക്കും. നിലവില്‍ 70 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. രണ്ട് ആഴ്ചകൂടി അധികം ലഭിക്കുമ്പോള്‍ ഇത് 84 ദിവസമായി വര്‍ധിക്കും.
ജിബിയ്ക്ക് നാല് രൂപ എന്ന വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ദിവസേന 1.5 ജിബി ലഭിക്കുന്ന പ്രത്യേക ഡാറ്റാ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ജനുവരി ഒമ്പത് മുതലാണ് ഈ ഓഫറുകള്‍ ലഭ്യമാവുകയെന്നും ജിയോ അറിയിച്ചു.
വിപണിയില്‍ ആകര്‍ഷകമായ ഡാറ്റാ ഓഫറുകള്‍ അവതരിപ്പിച്ച് കഴിഞ്ഞ വര്‍ഷവും 4ജി സേവനങ്ങള്‍ ജിയോ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം ജിയോയുടെ നെറ്റ്‌വര്‍ക്കില്‍ നൂറ് കോടിയിലധികം ജിബി ഡാറ്റയാണ് ഒരു മാസം ഉപയോക്താക്കള്‍ ഉപയോഗിച്ചത്. അതായത് പ്രതിദിനം 3.3 കോടി ജിബി.
advt :
ഓഹരി വിപണിയില്‍ 2017 നേട്ടത്തിന്റെ വര്‍ഷമാണ്. 27 ശതമാനത്തിലേറെ നേട്ടമാണ് സെന്‍സെക്‌സും നിഫ്റ്റിയും നിക്ഷേപകന് സമ്മാനിച്ചത്.വിപണിയില്‍നിന്ന് നിക്ഷേപകര്‍ ലക്ഷങ്ങള്‍ കൊയ്തു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 42 ശതമാനത്തോളം ഉയര്‍ന്ന് 151 ലക്ഷം കോടിയായി വളര്‍ന്നു.കഴിഞ്ഞവര്‍ഷം ഡിസംബറില്‍ 106.23 ലക്ഷം കോടിയായിരുന്നു ഈ കമ്പനികളുടെ വിപണി മൂല്യം.