സെന്‍സെക്‌സ് 71 പോയന്റ്റും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിലും ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി മൂന്നാമത്തെ വ്യാപാര ദിനത്തിലും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഉച്ചകഴിഞ്ഞുവരെ നേട്ടത്തിലായിരുന്ന സൂചികകൾ ക്ലോസിങിനോട് അടുത്തപ്പോഴാണ് നഷ്ടത്തിലായത്. സെൻസെക്സ് 71.07 പോയന്റ് താഴ്ന്ന് 33,703.59ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 10,360.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1464 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 1261 ഓഹരികൾ നേട്ടത്തിലുമായിരുന്നു.സ്വകാര്യമേഖലയിലെ ബാങ്കുകളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്.

ഒഎൻജിസി, ടിസിഎസ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, സിപ്ല, ഹിൻഡാൽകോ, ഇൻഫോസിസ്, എസ്ബിഐ, ഹീറോ മോട്ടോർകോർപ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു. ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, റിലയൻസ്, സൺ ഫാർമ, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

niftynifty todaysensex pointssensex today
Comments (0)
Add Comment