സേവിങ്‌സ് അക്കൗണ്ടിൽ പണമുണ്ടോ? കൂടുതൽ പലിശനേടാൻ ഈവഴി സ്വീകരിക്കാം

കോവിഡ് വ്യാപനത്തിനിടയിലാണ് ഗൾഫിൽനിന്ന് ജോലിമതിയാക്കി സുരേഷ്ബാബു നാട്ടിലെത്തിയത്. ലഭിച്ച സമ്പാദ്യമെല്ലാം കൂട്ടിച്ചേർത്ത് നാട്ടിൽ ഒരുസംരംഭംതുടങ്ങാനാണ് ആദ്യം പദ്ധതിയിട്ടത്. തൽക്കാലം അതുവേണ്ടെന്നുവെച്ചു. ടൗണിൽ കുറച്ചുസ്ഥലംവാങ്ങി കടമുറികൾ പണിയാനാണ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഭാവി ജീവിതത്തിന് വാടകവരുമാനം ഉപയോഗിക്കാമല്ലോയെന്നാണ് ചിന്ത. അതിനായി നിരവധി സ്ഥലങ്ങൾ കണ്ടെങ്കിലും വിലകൊണ്ട് ഒത്തുവന്നില്ല. യോജിച്ചത്കിട്ടിയാൽ റെഡി ക്യാഷ് കൊടുത്ത് കച്ചവടമുറപ്പിക്കുകയാണ് ലക്ഷ്യം. അതിനായി ഒരുകോടി രൂപയോളംരൂപ ബാങ്കിന്റെ സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. എസ്.ബി അക്കൗണ്ടിലെ പണത്തിന്റെ ആദ്യഘഡു പലിശ ഈയിടെയാണ് അക്കൗണ്ടിൽ വരവുവെച്ചത്. നാമമാത്രമായ പലിശകണ്ടപ്പോൾ അതേക്കുറിച്ച് ബാങ്കിൽ തിരക്കി. എസ്ബി അക്കൗണ്ടിലെ നിക്ഷേപത്തിന് വാർഷിക പലിശ 2.70ശതമാനംമാത്രമേ ഉള്ളൂവെന്ന് അപ്പോഴാണ് അറിയുന്നത്. നാലുശതമാനമെങ്കിലും പലിശ ലഭിക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിച്ചത്. ഇനിയെന്തുചെയ്യും? എസ്ബി അക്കൗണ്ടിലെ പണം അവിടെതന്നെ സ്ഥിരനിക്ഷേപമാക്കിയാൽ ഒരുവർഷത്തേയ്ക്ക് അഞ്ചുശതമാനംപലിശ ലഭിക്കുമെന്ന് ബാങ്ക് മാനേജർ ഉപദേശിച്ചു. സ്ഥലംകണ്ടെത്തിയാൽ ഉടനെ പണംതിരിച്ചെടുക്കേണ്ടിവരുമെന്നതിനാൽ സുരേഷ് അതിനുമടിച്ചു. കാലാവധിയെത്തുംമുമ്പ്…

Read More

Zerodha Trading A/c വഴി ഗ​വ​ൺ​മെൻറ്​ Securities സിലും നിക്ഷേപിയ്ക്കാം

ZERODHA – INDIA’S NO.1 DISCOUNT BROKER | PHONE : 0474-2747768 . ഇനി മുതല്‍ Zerodha യുടെ Trading A/c വഴി ഓഹരി വ്യാപാരം ,Mutual Fund’s നിക്ഷേപങ്ങള്‍ മാത്രമല്ല, ഉയര്‍ന്ന പലിശ നിരക്കും സുരക്ഷിതത്വവുമുള്ള ഗ​വ​ൺ​മെൻറ്​ Securities സിലും അനായാസേനെ ഓണ്‍ലൈന്‍ ആയി വീട്ടില്‍ ഇരുന്നു കൊണ്ട് തന്നെ നിക്ഷേപം നടത്താം . What are Government-Securities? In order to meet its fiscal expenditure, the government has to borrow money. The RBI issues T-bills and Bonds on behalf of the Govt to raise money by offering a fixed return on investment. Very similar to how banks give interest on fixed deposits and use that…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എങ്ങനെ സംഭാവന ചെയ്യാം ?

തിരുവനന്തപുരം :വെള്ളപ്പൊക്ക  കെടുതികളാല്‍  വലയുന്ന  കേരളത്തിലെ ലക്ഷക്കണക്കിന്‌ വരുന്ന   പ്രളയബാധിധ ജനതയെ  തങ്ങളാലാവും വിധം  സഹായിക്കണമെന്ന്  എല്ലാവര്‍ക്കും ആഗ്രഹമുണ്ട്  .പക്ഷെ പലര്‍ക്കും  എവിടെയാണ്   തങ്ങളുടെ സംഭാവന    എത്തിക്കേണ്ടത്‌ / അല്ലെങ്കില്‍  ആരുടെ കൈകളിലാണ് നല്‍കേണ്ടത്   എന്നറിയില്ല  . മറ്റു ചിലരുടെ  സംശയം തങ്ങള്‍ കൊടുക്കുന്ന പണം  യദാര്‍ത്ഥ കൈകളില്‍ തന്നെ എത്തുമോ /  ശരിയായ  സഹായം വേണ്ടവര്‍ക്ക്  തന്നെ / സര്‍ക്കാരില്‍ തന്നെ എത്തുമോ അതോ ഇടനിലക്കാര്‍   തട്ടിയെടുക്കുമോ ,എന്നതാണ് സംശയം .  അങ്ങനെ മടിച്ചു നില്‍ക്കുന്നവരോട്  പറയട്ടെ നിങ്ങള്‍ നല്‍കുന്ന സംഭാവന  അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നു എന്ന് ഉറപ്പാക്കാന്‍  ഏറ്റവും  സുതാര്യവും എളുപ്പമായ മാര്‍ഗം  കേരളാ മുഖ്യമന്ത്രിയുടെ   ഔദ്യോഗിക   Official Flood Relief Donation Portal വെബ്സൈറ്റ്   ആയ https://donation.cmdrf.kerala.gov.in/ സന്ദര്‍ശിച്ചു   നിങ്ങളുടെ പണം  സുതാര്യമായും   സുരക്ഷിതമായും  വളരെ എളുപ്പത്തില്‍ നല്കാന്‍ കഴിയും…

Read More

പൊതുമേഖല സ്ഥാപനങ്ങളുടെ ആകെ നഷ്ടം 87,357 കോടി

രാജ്യത്ത് ആകെയുള്ള 21 പൊതുമേഖല ബാങ്കുകളിൽ 2017-18 സാമ്പത്തിക വർഷത്തിൽ ലാഭം രേഖപ്പെടുത്തിയത് വെറും രണ്ടുബാങ്കുകൾമാത്രം. വിജയാ ബാങ്കും ഇന്ത്യൻ ബാങ്കും. മറ്റ് 19 ബാങ്കുകളും നഷ്ടത്തിൽ. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 8.31 ലക്ഷം കോടി(2017 ഡിസംബർവരെ) നഷ്ടക്കണക്കിൽ ഒന്നാമത് അഴിമതി ആരോപണം നേരിടുന്ന പഞ്ചാബ് നാഷണൽ ബാങ്ക്. പിഎൻബിയുടെ നഷ്ടം 12,283 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷം 1324.8 കോടിയുടെ ലാഭം നേടിയ സ്ഥാനത്താണിത്. പൊതുമേഖല ബാങ്കുകൾക്കായി റിസർവ് ബാങ്ക് ആവശ്യപ്പെടുന്ന പണം സർക്കാർ ലഭ്യമാക്കുന്നതിലെ അനിശ്ചിതത്വവും കാലതാമസവും അസൗകര്യമുണ്ടാക്കുന്നുണ്ട്.

Read More

ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട് ഫോണുമായി നോക്കിയ എത്തി

വില കുറഞ്ഞ ബജറ്റ് സ്മാര്‍ട്ട് ഫോണുമായി വിപണി പിടിക്കാന്‍എത്തിയിരിക്കുകയാണ് നോക്കിയ വണ്‍. എത്തി.  അതു മാത്രമല്ല, ആന്‍ഡ്രോയിഡിന്‍റെ ഏറ്റവുംപുതിയ ഒ.എസായ ഒറിയോയുടെ ഗോ എഡിഷനിലാണ് നോക്കിയ വണ്‍ പുറത്തിറങ്ങുന്നത് എന്ന പ്രത്യേകത കുടി ഫോണിനുണ്ട്. ബ്ജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള ആന്‍ഡ്രോയിഡിന്‍റെ പ്രത്യേക എഡിഷനാണ് ഗോ. ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്ട് ഫോണിലേക്കുള്ള തുടക്കക്കാരെയാണ് നോക്കിയ വണ്ണിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. റെഡ്മി 5 എയാണ് പ്രധാന എതിരാളി. 5,499 രൂപയാണ് നോക്കിയവണ്ണിന്‍റെ വിപണി വില. നോക്കിയ വണ്‍ ഡിസൈന്‍ കുറഞ്ഞവില സെഗ്മെന്റില്‍ അത്യുഗ്രന്‍ ഡിസൈന്‍ തന്നെയാണ് ഫോണിനുള്ളത്. ഡിസ്‌പ്ലെയ്ക്ക് മുകളിലും താഴെയുമായി കനം കൂടിയ ബോര്‍ഡര്‍ ഉപയോഗിച്ചിട്ടുള്ളതാണ് നിര്‍മാണം. മുന്‍ ഭാഗത്തായി വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് റിമ്മും ഉപയോഗിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റ് നേരത്തെ പുറത്തിറക്കിയിരുന്ന ലൂമിയ സീരീസ് ഫോണുകളെ പുതിയ മോഡല്‍ അനുസ്മരിപ്പിക്കും. പവര്‍, വോളിയം ബട്ടണുകള്‍ വലത്തേ ഭാഗത്താണ്.…

Read More

വാട്‌സ്ആപ്പില്‍ ഇനി മുതല്‍ മെസേജ് ഫോര്‍വേഡിംഗ് ഫീച്ചറും

വാട്‌സ്ആപ്പ് പുതിയ സജ്ജീകരണം ഏര്‍പ്പെടുത്തി. മെസേജ് ഫോര്‍വേഡിംഗ് സംബന്ധിച്ച ഫീച്ചറാണ് പുതുതായി സജ്ജമാക്കിയിരിക്കുന്നത്. ഇതുവഴി മെസേജ് മറ്റുള്ളവരില്‍ നിന്നും ഫോര്‍വേഡ് ചെയ്തതാണോ എന്ന് അറിയാന്‍ സാധിക്കും. സൈബര്‍ കുറ്റകൃത്യങ്ങളും വ്യാജവാര്‍ത്തകളുമെല്ലാം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വാട്‌സ്ആപ്പ് പുതിയ സജ്ജീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read More

എസ്.ബി.ഐ. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് !,എടുത്ത നൂറോളംപേര്‍ സാമ്പത്തിക കുരുക്കില്‍

  കോഴിക്കോട്:എസ്.ബി.ഐ.യ്ക്ക് നേരിട്ടുബന്ധമില്ലാത്ത എസ്.ബി.ഐ. ക്രെഡിറ്റ് കാർഡ് എടുത്ത നൂറോളം പേർ സാമ്പത്തിക കുരുക്കിൽ. കോഴിക്കോട് മേഖലയിൽ നൂറോളം പേർക്കാണ് ചെന്നൈ ആസ്ഥാനമായുള്ള എസ്.ബി.ഐ. കാർഡ്സ് എന്ന സ്ഥാപനം തിരിച്ചടവ് നോട്ടീസ് നൽകിയിട്ടുള്ളത്. ജർമൻ കമ്പനിയായ ജി.ഇ. മണി ആണ് ചെന്നൈ കേന്ദ്രമായി പ്രവർത്തിച്ച് എസ്.ബി.ഐ. കാർഡുകൾ വിതരണം ചെയ്തത്. പരാതിയുള്ളവർ ബന്ധപ്പെടണം ക്രെഡിറ്റ് കാർഡ് എത്രകാലം ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായാലേ പ്രതികരിക്കാനാവൂ. പരാതിയുള്ളവർ എസ്.ബി.ഐ. തിരുവനന്തപുരം മെയിൻ ശാഖയുടെ ക്രെഡിറ്റ് കാർഡ് കസ്റ്റമർ വിഭാഗത്തെ സമീപിക്കണം. കാർഡുമായി നേരിട്ട് ഹാജരാകണം. ക്രെഡിറ്റ് കാർഡുകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വൺ ടൈം പാസ്വേഡ് കഴിവതും ആർക്കും കൈമാറാതിരിക്കാൻ ശ്രദ്ധിക്കണം. -എസ്.ബി.ഐ. മെയിൻ ബ്രാഞ്ച് അധികൃതർ, ക്രെഡിറ്റ് കാർഡ് കസ്റ്റമർ സപ്പോർട്ട് വിഭാഗം, തിരുവനന്തപുരം നടപടി അന്യായമാണെന്നുകാണിച്ച് ഇടപാടുകാർ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിച്ചെങ്കിലും അദാലത്ത് തീരുമാനമാകാതെ പിരിഞ്ഞു. കാർഡ് നൽകിയ…

Read More

ബാങ്ക് വായ്പ വേണോ? പാസ്‌പോര്‍ട്ട് വിവരങ്ങള്‍ നല്‍കേണ്ടി വരും

ന്യൂഡൽഹി: വൻ തുക വായ്പ ലഭിക്കാൻ ഇനി പാസ്പോർട്ട് വിവരങ്ങൾകൂടി നൽകേണ്ടിവരും. വായ്പയെടുത്ത് രാജ്യംവിടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. 50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരിൽനിന്ന് പാസ്പാർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾകൂടി ശേഖരിക്കണമെന്ന് ധനകാര്യമന്ത്രാലയം ഉടനെ പൊതുമേഖല ബാങ്കുകൾക്ക് നിർദേശം നൽകും. പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുന്ന, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിടുന്നവർക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ബില്ലിൽ ഇക്കാര്യംകൂടി ഉൾപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇന്റലിജന്റ്സ് ഏജൻസികൾ, മറ്റ് സർക്കാർ വകുപ്പുകൾക്ക് തുടങ്ങിയവയ്ക്ക് ആവശ്യംവന്നാൽ ബാങ്കുകൾക്ക് എളുപ്പത്തിൽ വിവരം കൈമാറാൻ ഇത് സാഹയകരമാകുമെന്നാണ് വിലയിരുത്തൽ. ഏതെങ്കിലും അക്കൗണ്ടിൽ ക്രമക്കേട് കണ്ടെത്തിയാൽ ഉടനെതന്നെ വിവരം ബന്ധപ്പെട്ട ഏജൻസികൾക്ക് കൈമാറാൻ ബാങ്കുകൾക്ക് കഴിയുന്നതരത്തിലാണ് വിവരങ്ങൾ ശേഖരിച്ചുവെയ്ക്കുക. വൻതോതിലുള്ള ബാധ്യതയ്ക്കെതിരെ നടപടിയെടുക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തരക്കാർ രാജ്യംവിടുന്നത് തടയുന്നതിനുവേണ്ടി വിവിധ ഏജൻസികൾക്ക് വിവരം കൈമാറുന്നതിനും പുതിയ തീരുമാനം സഹായകരമാകും. തട്ടിപ്പ് പുറത്തുവരുന്നതിനുമുമ്പ്…

Read More

പലിശ നിരക്ക് ഉയരുന്നു: ഭവന, വാഹന വായ്പ തിരിച്ചടവ് ഭാരമാകും

കോഴിക്കോട്: രണ്ടുവർഷമായി കുറഞ്ഞുകൊണ്ടിരുന്ന വായ്പ പലിശ നിരക്കുകൾ കൂടാൻ തുടങ്ങിയതോടെ വാഹന, ഭവന വായ്പകൾക്കുള്ള തിരിച്ചടവ് ഭാരമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ഐസിഐസിഐ എന്നീ ബാങ്കുകളാണ് വായ്പ പലിശ ഇതിനകം വർധിപ്പിച്ചത്. മറ്റുബാങ്കുകളും വൈകാതെ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് സൂചന. മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്ക് നിശ്ചയിക്കുന്ന രീതി നിലവിൽവന്ന 2016 ഏപ്രിലിനുശേഷം ഇതാദ്യമായാണ് വായ്പ പലിശ നിരക്കുകൾ ഉയരുന്നത്. ഭാവിയിലും നിരക്കുകൾ വർധിക്കാൻതന്നെയാണ് സാധ്യതയെന്നാണ് ഇത് നൽകുന്ന സൂചന. പണപ്പെരുപ്പ നിരക്കുകൾ വർധിക്കുന്നതിനാൽ അടുത്തകാലത്തൊന്നും ആർബിഐ റിപ്പോ നിരക്കുകൾ കുറയ്ക്കാനുള്ള സാധ്യതയില്ലെന്നാണ് വിപണിയിൽനിന്നുള്ള വിലയിരുത്തൽ. ഭാവിയിൽ നിരക്ക് ഉയർത്താനുള്ള സാധ്യതയും ഇവർ തള്ളിക്കളയുന്നില്ല. എംസിഎൽആർ പ്രകാരമുള്ള ഒരുവർഷത്തെ പലിശയിൽ എസ്ബിഐ 20 ബേസിസ് പോയന്റ് വർധനവാണ് വരുത്തിയത്. ഇതോടെ വായ്പ നിരക്ക് 7.95ശതമാനത്തിൽനിന്ന് 8.15ശതമാനമായി. വ്യക്തിഗത, ഭവന…

Read More