ന്യൂഡൽഹി: ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതോടെ ഏപ്രിൽ മാസം ഇതുവരെ ഫണ്ട് ഹൗസുകൾ ഓഹരിയിൽ നിക്ഷേപിച്ചത് 5000 കോടിയോളം രൂപ. 2016-17 സാമ്പത്തിക വർഷമാകട്ടെ ഫണ്ടുകളുടെ മൊത്തം നിക്ഷേപം 51,000 കോടിയാണ്. സെക്യൂരിറ്റി എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 4,895 കോടിയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞമാസമാകട്ടെ 4,191 കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിലിറക്കിയത്.
ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ ഓഹരി വില.
ശങ്കര ബിൽഡിങ് പ്രൊഡക്ട്സ് ഇഷ്യു പ്രൈസായ 460 ൽനിന്ന് 64.68 ശതമാനം ഉയർന്നു. ഏഷ്യയിലെ പഴക്കംചെന്ന സ്റ്റോക്ക് എക്സചേഞ്ചുകളിലൊന്നായ ബിഎസ്ഇയുടെ നേട്ടം 27.54 ശതമാനമാണ്. മ്യൂസിക് ബ്രോഡ്കാസ്റ്റ് 7.64ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ സിഎൽ എഡ്യുക്കേറ്റ് ഇഷ്യു പ്രൈസിൽനിന്ന് 15.19 ശതമാനം താഴെയെത്തി. ഇഷ്യു പ്രൈസായ 502ൽനിന്ന് ഓഹരി വില 425 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞവർഷം 26 കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. മൊത്തം 26,000 കോടി രൂപയാണ് കമ്പനികൾ ഇതിലൂടെ വിപണിയിൽനിന്ന് ശേഖരിച്ചത്.
2 മാസം കൊണ്ട് എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ?
മികച്ച ഓഹരികളില്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് നിക്ഷേപിച്ചാല്‍ ഇതും ഇതിന്‍റെ അപ്പുറവും ലാഭം നേടാം !
സവ്ജന്യമായി ഒരു ZERODHA ഓഹരി വ്യാപാര അക്കൌണ്ട് തുടങ്ങുന്നതിനും ട്രയിഡിംഗ് നും ,കമ്മിഷന്‍ ഇല്ലാതെ മ്യൂച്വല്‍ ഫണ്ടു നിക്ഷേപത്തിനും NSE,BSE അംഗീകൃത ഓഹരി വ്യാപാര അക്കൗണ്ട് എടുക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക .