ഇൻഷുറൻസ് പോളിസികളിൽനിന്നുള്ള ആദായവും കുറയുന്നു

സർക്കാർ സെക്യൂരിറ്റികൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയ്ക്കു പിന്നാലെ ഇൻഷുറൻസ് പോളിസികളിൽനിന്നുള്ള ആദായവും കുറയുന്നു. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികൾക്ക് നിലവിൽ 7 മുതൽ 7.5ശതമാനംവരെ നേട്ടം ലഭിക്കുമായിരുന്നു. ഇത് നാല് ശതമാനത്തിലേയ്ക്ക് താഴ്ന്നേക്കാമെന്നാണ് വിപണിയിൽനിന്നുള്ള സൂചന. ഉറപ്പുള്ള ആദായം വാഗ്ദാനം ചെയ്യുന്ന പോളിസികൾക്ക് 4.5 ശതമാനത്തേക്കാൾ കുറഞ്ഞ നേട്ടം വാഗ്ദാനംചെയ്യരുതെന്ന് ഐആർഡിഎയുടെ നിർദേശമുണ്ട്. ഈ പരിധികുറയ്ക്കുന്നതുസംബന്ധിച്ച നിർദേങ്ങൾ ഇൻഷുറൻസ് കമ്പനികൾ മുന്നോട്ടുവെച്ചതായാണ് സൂചന. നിലവിലുള്ള ആദായം നൽകി ഭാവിയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് കമ്പനികളുടെ വാദം. സർക്കാർ സെക്യൂരിറ്റികളിൽനിന്നുള്ള ആദായം ഈയിടെ 6.4ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ഒരു വർഷത്തിനിടെ 1.5ശതമാനത്തിലേറെയാണ് കുറവുണ്ടായത്. 2017 മാർച്ചോടെ ഇത് ആറ് ശതമാനത്തിലെത്തുമെന്നാണ് എച്ച്എസ്ബിസിയുടെ നിരീക്ഷണം.

Read More

ഇപിഎഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി കുറച്ചു

ന്യൂഡൽഹി: 2016-17 സാമ്പത്തിക വർഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കുറച്ചു. നിലവിലെ 8.8 ശതമാനത്തിൽനിന്ന് 8.65 ശതമാനമായാണ് നിരക്ക് കുറച്ചത്. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം. നടപ്പ് സാമ്പത്തിക വർഷം തുടക്കത്തിൽ ഇപിഎഫ് പലിശ 8.8ശതമാനത്തിൽനിന്ന് 8.7 ശതമാനമാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെതുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇപിഎഫിൽ അംഗങ്ങളായ നാല് കോടി തൊഴിലാളികളുടെ നിക്ഷേപത്തെ ഇത് ബാധിക്കും. ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ മൂന്ന് മാസത്തിലൊരിക്കൽ പരിഷ്കരിക്കുന്ന രീതി തുടങ്ങിയത് നടപ്പ് സാമ്പത്തിക വർഷമാണ്. തുടർന്ന് പിപിഎഫ്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയവ ഉൾപ്പടെയുള്ള നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കാര്യമായി കുറച്ചിരുന്നു. ഡിസംബറിൽ അവസാനിക്കുന്ന പാദത്തിൽ പിപിഎഫിന് നൽകുന്ന പലിശ എട്ട് ശതമാനമാണ്. സീനിയർ സിറ്റിസൺ സ്കീമിനാകട്ടെ, 8.5 ശതമാനവുമാണ് പലിശ.

Read More

സൈറസ് മിസ്ത്രി എല്ലാം ടാറ്റ കമ്പനികളില്‍ നിന്നും രാജിവച്ചു

  മുംബൈ: ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രി ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാജിവച്ചു. കോടതി വഴി ഏറ്റുമുട്ടാനാണ് മിസ്ത്രിയുടെ നീക്കം. ടാറ്റ ഗ്രൂപ്പിൽ പെട്ട അഞ്ച് കമ്പനികളുടെ ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം വരും ദിവസങ്ങളിൽ ചേരാനിരിക്കെയാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. ഡയറക്ടർ ബോർഡിൽ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കുന്നത് ചർച്ച ചെയ്യാനാണ് ഓഹരി ഉടമകളുടെ യോഗം വിളിച്ചിരിക്കുന്നത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ പവർ, ടാറ്റ കെമിക്കൽസ് എന്നീ കമ്പനികളുടെ പൊതുയോഗമാണ് വരും ദിവസങ്ങളിൽ ചേരുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്.) ഓഹരി ഉടമകളുടെ യോഗം നേരത്തെ തന്നെ ചേർന്ന് അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചിരുന്നു. ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ നിന്ന് രാജിവച്ച്, പുറത്തുനിന്ന് നിയമ പോരാട്ടം നയിക്കാനാണ് സൈറസ് മിസ്ത്രിയുടെ പദ്ധതി. ഇക്കഴിഞ്ഞ ഒക്ടോബർ…

Read More

2005-ന് മുമ്പുള്ള നോട്ടുകളും ബാങ്കുകളിൽ നിക്ഷേപിക്കാം

മുംബൈ: 2005-ന് മുമ്പ് ഇറങ്ങിയ കറൻസി നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിന് നിയന്ത്രണമില്ലെന്ന് റിസർവ് ബാങ്ക്. 2005-ന് മുമ്പ് പുറത്തിറങ്ങിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിക്ഷേപിക്കാൻ കൊണ്ടുവരുന്നവരെ മടക്കി അയയ്ക്കരുതെന്നാണ് ബാങ്കുകളോട് ആർ.ബി.ഐ. വ്യക്തമാക്കിയിരിക്കുന്നത്. ബാങ്കുകളിൽ നിന്ന് പുതിയ നോട്ടുമായി മാറ്റി വാങ്ങാനാകില്ലെങ്കിലും സ്വന്തം അക്കൗണ്ടിൽ നിക്ഷേപിക്കാം. റിസർവ് ബാങ്ക് ഓഫീസുകളിൽ നിന്ന് രണ്ടായിരം രൂപ വരെ മാറ്റി വാങ്ങാനും അവസരമുണ്ട്. പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നതിനെത്തുടർന്നാണ് ആർ.ബി.ഐ. വിശദീകരണവുമായി എത്തിയത്. 2005-ന് മുമ്പ് ഇറങ്ങിയ നോട്ടുകൾ നേരത്തെ തന്നെ അസാധുവാക്കിയിരുന്നു.

Read More

SBI ക്രെഡിറ്റ് കാര്‍ഡുകള്‍ കിട്ടാന്‍ ഇനി വളരെ എളുപ്പം.

മുംബൈ: വരുമാന വിവരങ്ങൾ വെളിപ്പെടുത്താതെതന്നെ  SBI ക്രെഡിറ്റ് കാർഡുകൾ നൽകുന്നു. ഏതെങ്കിലും ബാങ്കിൽ 25,000 രൂപയുടെ സ്ഥിര നിക്ഷേപമുള്ളവർക്ക് കാർഡ് അനുവദിക്കും. വായ്പ കുടിശിക തിരിച്ചടവ് ചരിത്രവും പരിശോധിക്കില്ല. കാർഡ് ഉപയോഗിക്കുന്നതിന് പ്രത്യേക നിരക്കുകളും ഈടാക്കില്ല. രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും എസ്ബിഐ ക്രെഡിറ്റ്കാർഡ് നൽകും. കച്ചവടക്കാർക്കായി അഞ്ച് ലക്ഷം സൈ്വപിങ് മെഷീനുകൾ വിതരണം ചെയ്യാനും ബാങ്കിന് പദ്ധതിയുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ക്രെഡിറ്റ്കാർഡുകൾ വിതരണം ചെയ്തിട്ടുള്ളത് എച്ച്ഡിഎഫ്സി ബാങ്കാണ്. 79.6 ലക്ഷം കാർഡുകൾ. എസ്ബിഐയുടെയും ഐസിഐസിഐ ബാങ്കിന്റെയും 39.3 ലക്ഷംവീതം കാർഡുകളാണ് വിപണിയിലുള്ളത്. ആക്സിസ് ബാങ്ക് 27.5 ലക്ഷവും സിറ്റിബാങ്ക് 24.2 ലക്ഷവും ക്രഡിറ്റ് കാർഡുകളാണ് ഉപഭോക്താക്കൾക്ക് നൽകിയിട്ടുള്ളത്.

Read More