എല്ലാ മാസവും എന്തെങ്കിലും ഒക്കെ മിച്ചം പിടിക്കുന്നവർക്കു വേണ്ടി ഒരു പോസ്റ്റ്.

എല്ലാ മാസവും കച്ചവടം ചെയ്തോ, ശമ്പളം വഴിയോ ബാങ്ക് അക്കൗണ്ടിൽ എത്തുന്ന പണം പൂർണമായും ചെലവാക്കാതെ കുറച്ചൊക്കെ മിച്ചം പിടിക്കുന്നവർ ആ പണം എവിടെ നിക്ഷേപിക്കണം എന്ന് ആലോചിക്കാറുണ്ട്. ചിലർ ഓഹരി, ചിലർ സ്വർണം, ചിലർ സ്ഥിര നിക്ഷേപം (ഫിക്സഡ് ഡെപ്പോസിറ്റ് ), മറ്റു ചിലർ മ്യൂച്ചൽ ഫണ്ട്, വേറെ ചിലർ ചിട്ടി ഒക്കെ ചേരാറുണ്ട്. ഇതേ പണം ബാങ്ക് അകൗണ്ടിൽ തന്നെ കിടന്നാൽ അതിനു ലഭിക്കുന്ന പലിശ വെറും 3 .5 % മാത്രമാണ് എന്നതാണ് അതിനു കാരണം. ചിലർ മുകളിൽ പറഞ്ഞ ഏതെങ്കിലുമൊക്കെയും , മറ്റു ചിലർ ഒന്നിൽ കൂടുതൽ മാർഗങ്ങളും തെരഞ്ഞെടുക്കും. എന്റെ കാഴ്ചപ്പാടിൽ ഒരു കാരണവശാലും സ്വർണം വാങ്ങരുത്, ഞാൻ വാങ്ങാറില്ല. സ്വർണത്തിനു പകരം നല്ല കമ്പനികളുടെ ഓഹരികൾ വാങ്ങണം. മിച്ചമുള്ളതിന്റെ ചുരുങ്ങിയത് 30 % എങ്കിലും ഓഹരികളിൽ തീർച്ചയായും നിക്ഷേപിക്കണം.…

Read More

ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഭാരത് 22 ഇടിഎഫിന്റെ വില്പന നവംബർ 15ന് തുടങ്ങും. നവംബർ 17നാണ് ന്യൂ ഫണ്ട് ഓഫർ ക്ലോസ് ചെയ്യുക. വൻകിട നിക്ഷേപ സ്ഥാപനങ്ങൾക്ക് നവംബർ 14ന് അപേക്ഷിക്കാം. കഴിഞ്ഞ ആഗസ്തിൽ പ്രഖ്യാപിച്ച ഇടിഎഫിന്റെ എൻഎഫ്ഒ വഴി 8000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഒഎൻജിസി, ഐഒസി, എസ്ബിഐ, ബിപിസിഎൽ, കോൾ ഇന്ത്യ, നാൽകോ എന്നീ പൊതുമേഖല സ്ഥാപനങ്ങൾക്കുപുറമെ ആക്സിസ് ബാങ്ക്, ഐടിസി, എൽആന്റ്ടി തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഓഹരികളും ഭാരത് 22 ഇടിഎഫ് നിക്ഷേപം നടത്തും. ഐസിഐസിഐ പ്രൂഡൻഷ്യൽ അസറ്റ് മാനേജുമെന്റ് കമ്പനിക്കാണ് നടത്തിപ്പ് ചുമതല .

Read More

57 വയസ്സിനു മുമ്പ് ഒരു കോടി രൂപ സമാഹരിയ്ക്കാന്‍ ……!

32 വയസ്സുള്ള വിവാഹിതനായ യുവാവാണ് ഞാന്‍. 57 വയസ്സിനുമുമ്പ് ഒരു കോടി രൂപ സമാഹരിക്കണമെന്ന് ആഗ്രഹമുണ്ട്. എസ്‌ഐപിയായി എത്ര രൂപ നിക്ഷേപിച്ചാലാണ് ഈ തുക സമാഹരിക്കാന്‍ കഴിയുക. അതിന് യോജിച്ച മ്യൂച്വല്‍ ഫണ്ട് നിര്‍ദേശിക്കാമോ? സനില്‍ പി ,വടകര ജീവിതത്തിന്റെ തുടക്കത്തില്‍തന്നെ റിട്ടയര്‍മെന്റ് കാലത്തെക്കുറിച്ച് ചിന്തിച്ചതിനെ ആദ്യമായി അഭിനന്ദിക്കട്ടെ. പ്രതിമാസം 6000 രൂപവീതം മികച്ച ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 12 ശതമാനം വാര്‍ഷിക ആദായപ്രകാരം 25 വര്‍ഷംകഴിഞ്ഞാല്‍ ഒരു കോടിയിലേറെ രൂപ ലഭിക്കും. കൃത്യമായി പറഞ്ഞാല്‍ 10,854,044 രൂപ. 18 ലക്ഷം രൂപയാണ് നിങ്ങള്‍ മൊത്തമായി അടച്ചിട്ടുണ്ടാകുക. എന്നാല്‍ അതില്‍നിന്ന് മൊത്തം ലഭിക്കുന്ന ആദായമകട്ടെ 90 ലക്ഷത്തോളംവരും. കൂട്ടുപലിശയുടെ ഗുണമാണ് ഇവിടെ ഇത്രയും നേട്ടം ലഭിക്കാന്‍ കാരണം. ട്രേഡിങ് അക്കൗണ്ട് : സ്റ്റോക്ക് എക്‌സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ഉദാ:  …

Read More

ഓഹരി വിപണിയിലെ പച്ചക്കറി കൃഷി രീതി

ഓഹരി വിപണിയിലെ  പച്ചക്കറി കൃഷി രീതി  !!!. ഒന്നുകില്‍ നീളന്‍ പയര്‍ അല്ലെങ്കില്‍ പാവയ്ക്ക അല്ലെങ്കില്‍ ചുവപ്പന്‍ ചീര അല്ലെങ്കില്‍ ചതുര പയര്‍ അല്ലെങ്കില്‍ വെണ്ടയ്ക്ക അല്ലെങ്കില്‍ മുരിങ്ങയ്ക്ക അല്ലെങ്കില്‍ പാലക്ക് ചീര അല്ലെങ്കില്‍ പപ്പായ അല്ലെങ്കില്‍ പീച്ചിങ്ങ അല്ലങ്കില്‍ മത്തങ്ങ ,അല്ലെങ്കില്‍ തക്കാളി (തക്കാളി രസം ) അല്ലെങ്കില്‍ കോവയ്ക്ക . പിന്നെ ചേന ,ചേമ്പ് ,കാച്ചില്‍ ,വഴുതണ , തടിയന്‍ കാ , വാഴ കൂമ്പ് …എന്നിങ്ങനെ പോകുന്നു ! . എന്താ അത് പോരെ അത്യാവശ്യം രോഗം ഒന്നും വരാതെ ഊണിനൊപ്പം സുഭിക്ഷമായി ഭക്ഷിക്കാന്‍ ? എന്തിനു കീടനാശിനികള്‍ അടിച്ചതും അടിച്ചതാണോ അല്ലയോ എന്നൊന്നും അറിയാനാവത്തതുമൊക്കെ മൊത്തമായി വാങ്ങി നമ്മുടെ കാശും ആരോഗ്യവും കളയണം ? അപ്പോള്‍ പറഞ്ഞു വന്നത് വേറൊന്നുമല്ല . ഉള്ള  കാപിറ്റല്‍ (പണം) കൊണ്ട്  ഒരുപാട് നല്ല ഓഹരികളിലായി…

Read More

ഓഹരി വാങ്ങുന്നതിന് എന്ത് ചെയ്യണം ?

ഓഹരി വാങ്ങുന്നതിന് വാങ്ങുവാന്‍ പോകുന്നയാളിന് ഒരു ബാങ്ക് അക്കൗണ്ട്, ഒരു ട്രേഡിങ് അക്കൗണ്ട്, ഒരു ഡീമാറ്റ് അക്കൗണ്ട് എന്നിങ്ങനെ മൂന്ന് അക്കൗണ്ടുകല്‍ ആവശ്യമാണ്. ബാങ്ക് അക്കൗണ്ട് ഓഹരികള്‍ വാങ്ങുന്നതിന് പണം കൈമാറാനും വില്‍ക്കുമ്പോള്‍ പണം സ്വീകരിക്കുന്നതിനുമാണ് ബാങ്ക് അക്കൗണ്ട് ആവശ്യമുള്ളത്. നെറ്റ് ബാങ്കിങ് സൗകര്യമുള്ള അക്കൗണ്ടാണെങ്കില്‍ അനായാസം പണം കൈമാറാനും ഓഹരി വാങ്ങാനും കഴിയും. ട്രേഡിങ് അക്കൗണ്ട് സ്റ്റോക്ക് എക്‌സേചഞ്ചിനും നിങ്ങള്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തിയാണ് ബ്രോക്കര്‍മാര്‍. ഇവരിലൂടെയാണ് വാങ്ങലുകള്‍ വില്‍ക്കലുകള്‍ എന്നിവ സാധ്യമാകുക. ജിയോജിത്, ഷെയര്‍വെല്‍ത്ത്, ഐസിഐസി സെക്യൂരിറ്റീസ് തുടങ്ങിയവ ഓഹരി ബ്രോക്കര്‍മാരാണ്. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകള്‍ക്കും ഓഹരി ബ്രോക്കര്‍മാരുമായി കൂട്ടുകെട്ടുള്ളതിനാല്‍ നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്ക് വഴി ട്രേഡിങ് അക്കൗണ്ട് എടുക്കാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ഓഹരി ഇടപാടിന് ഓരോ ബ്രോക്കര്‍മാരും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. അതുപോലെതന്നെയാണ് വാര്‍ഷിക മെയിന്റനന്‍സ് ഫീസും. ഇതെല്ലാം പരിശോധിച്ചശേഷംമതി ട്രേഡിങ് അക്കൗണ്ട് എടുക്കുന്നത്.…

Read More

മ്യൂച്ചല്‍ ഫണ്ട്സ് ശരിയാണ് .മ്യൂച്ചല്‍ ഫണ്ട്സ്നെ പറ്റി അറിയേണ്ടതെല്ലാം

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ? മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ. ചില ഉദാഹരണങ്ങള്‍… സൂപ്പര്‍ റിട്ടേണ്‍സ് മ്യൂച്വല്‍ ഫണ്ട് എന്ന പേരില്‍ ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമുണ്ട്. സൂപ്പര്‍ റിട്ടേണ്‍സ് അസെറ്റ് മാനേജ്‌മെന്റ് കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഈ സ്‌കീം പ്രകാരം വിവിധ നിക്ഷേപകരില്‍ നിന്ന് ശേഖരിച്ച പണം…

Read More

ഓഹരി വിപണിയില്‍ വന്ന നഷ്ടം എങ്ങനെ മറികടക്കാം?

ഓഹരി നിക്ഷേപം ഏറ്റവും കൂടുതല്‍ നഷ്ടസാധ്യതയുള്ളതാണെന്ന് അറിയാമല്ലോ? പക്ഷേ ശരിയായ നിക്ഷേപ തന്ത്രം കൊണ്ട് അത് വളരെയെളുപ്പത്തില്‍ മറികടക്കാവുന്നതേയുള്ളൂ. വില കുറഞ്ഞു നില്‍ക്കുമ്പോള്‍ മാത്രം വാങ്ങുക എന്നതാണ് അതിനുള്ള മാര്‍ഗം. പക്ഷേ എപ്പോഴാണ് വില കുറയുകയെന്ന് ആര്‍ക്കും കൃത്യമായി പ്രവചിക്കാനാകില്ല. മാത്രമല്ല വില കുറയുന്നത് എല്ലാവരും വില്‍ക്കുമ്പോഴാണ്. അപ്പോള്‍ വാങ്ങണമെന്ന് ആഗ്രഹിച്ചാലും സാധാരണക്കാര്‍ക്ക് അത് ഒരിക്കലും സാധ്യമാകില്ല. ഉദാഹരണത്തിന് 2008 ജനവരിയിലെ വിലയേക്കാള്‍ 50 % വരെ കുറവില്‍ മികച്ച ഓഹരികളെല്ലാം ലഭ്യമായിരുന്ന സമയമുണ്ടായിരുന്നു. അന്ന് എത്രപേര്‍ ആ അവസരം ഉപയോഗിച്ചു? വിപണി സെന്റിമെന്റ്‌സ് മറികടക്കാന്‍ എളുപ്പമല്ലെന്നതാണ് വാസ്തവം.എന്നാല്‍ ഈ സെന്റിമെന്‍സിനെ മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് എസ്‌ഐപി. എസ്‌ഐപിയില്‍ ചേര്‍ന്നാല്‍ എല്ലാ മാസവും നിശ്ചിത വിലയ്ക്ക് ആ പദ്ധതിയുടെ യൂണിറ്റുകള്‍ നിങ്ങള്‍ക്കു വേണ്ടി വാങ്ങിയിരിക്കും. ഫണ്ടിന്റെ വില കൂടുതലാണെങ്കില്‍ കുറച്ചെണ്ണം മാത്രമേ വാങ്ങാന്‍ കഴിയൂ. മറിച്ച്…

Read More

പുതിയ നിക്ഷേപകര്‍ അറിയാന്‍

നിങ്ങള്‍ ഓഹരി വിപണിയില്‍ ഒരു പുതിയ  നിക്ഷേപകന്‍ ആണോ?എങ്കില്‍,നിക്ഷേപിക്കുന്നതിനു മുന്പ്,ചുവടെ  പറയുന്നവ ശ്രദ്ധിക്കുന്നത് ഗുണം ചെയ്യുമെന്ന് കരുതുന്നു. 1.ലേശം ചീത്ത പേരുള്ള സ്ഥലം ആണ് ഓഹരി കമ്പോളം.ലാഭം നേടിയവരെക്കാൾ കൂടുതൽ നഷ്ടം വന്നവർ ഉള്ള സ്ഥലം.അതുകൊണ്ടു തന്നെ,വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ പിന്തുണ പ്രതീക്ഷിക്കണ്ട.കിട്ടിയാൽ,മഹാഭാഗ്യം. 2.നഷ്ടം ഉണ്ടാക്കുന്നത് ഒരു കലയാണ്.ലാഭം ഉണ്ടാക്കുന്നത് ശാസ്ത്രവും.വായിക്കാനോ പഠിക്കാനോ മിനക്കെടാതെ സ്ഥിരതയോടെ ലാഭം നേടാൻ കഴിയില്ല.mbbs പോലും ഇല്ലാത്ത ഡോക്ടർ സർജറി ചെയ്‌താൽ രോഗിക്ക് എന്ത് സംഭവിക്കുമോ,അതാണ് വിശകലനം ഇല്ലാതെ നടത്തുന്ന നിക്ഷേപത്തിന്റെ ഗതി. 3.നൂറു രൂപയുടെ പച്ചക്കറി വാങ്ങും മുൻപ്,നാം അതിന്റെ നിറവും മണവും ഗുണവുമൊക്കെ ശ്രദ്ധിക്കും.കഷ്ടപ്പെട്ടുണ്ടാക്കിയ ലക്ഷങ്ങൾ മുടക്കും മുൻപ്,ഏറ്റവും കുറഞ്ഞത് കമ്പനികളുടെ അറ്റ ലാഭത്തിന്റെ കണക്കു എങ്കിലും അറിയണ്ടേ?ആരുടെ കമ്പനിയാണെന്നും,ഉത്പന്നങ്ങൾ എത്രമാത്രം വിറ്റു പോകുന്നുവെന്നും അറിയണ്ടേ?കഴിഞ്ഞ അഞ്ചു വർഷത്തെ ട്രാക്ക് റിക്കോർഡ് എങ്കിലും മനസിലാക്കേണ്ടേ? 4.ഒരു ലോട്ടറി എടുക്കുന്ന…

Read More