പുതിയ ഐഫോണ്‍6 വന്‍ വിലക്കുറവില്‍ വില്‍ക്കുന്നു

ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! ഇന്ത്യ, ചൈന തുടങ്ങിയ ചില ഏഷ്യന്‍ വിപണികള്‍ക്കായി പുതിയതായി ഇറക്കിയ ഐഫോണ്‍ 6, 32GB മോഡല്‍ ഇപ്പോള്‍ എക്‌സ്‌ചെയ്ഞ്ച് ഓഫറിൽ 20,449 രൂപയ്ക്കു വരെ വാങ്ങാം. എക്‌സ്‌ചെയ്ഞ്ച് ഇല്ലാത്ത വില 28,999 രൂപയാണ്. ഇത് പ്രാരംഭ ഓഫറാണ് എന്നാണ് അറിയിച്ചിരിക്കുന്നത്. അതു കൊണ്ട് എത്ര ദിവസത്തേക്കു ലഭ്യമാണ് എന്നറിയില്ല. ഓഫര്‍ കഴിഞ്ഞാല്‍ വില 30,7000 ആയിരിക്കും. ഐഫോണ്‍ 6, 16GB യുടെ ആമസോണിലെ വില 30,399 രൂപയാണ്. 2014ല്‍ ഇറക്കിയ ഈ മോഡല്‍ പുതിയതയി ഇറക്കുന്നന്നതെങ്ങിനെ? 2014ല്‍ 16GB, 64GB, 128GB ശേഷിയുള്ള മോഡലുകളാണ് ഇറക്കിയത്. പഴയ മോഡലുകള്‍ വിറ്റു തീര്‍ക്കാനുള്ള ശ്രമം എന്ന ആരോപണം ഒഴിവാക്കാന്‍ തന്നെയാകണം പുതിയ സംഭരണ ശേഷിയോടു കൂടിയ മോഡല്‍ ഇറക്കിയിരിക്കുന്നത്. ഈ മോഡല്‍ കമ്പനിയുടെ ഔദ്യോഗിക വില്‍പ്പനക്കാരിലൂടെ ഇപ്പോള്‍ ലഭ്യമല്ല. നിലവില്‍ ആമസോണില്‍…

Read More

3310 മോഡല്‍ വീണ്ടും ഇറക്കി നോക്കിയ മൊബൈല്‍ വിപണിയില്‍ തിരിച്ചു വരവിനൊരുങ്ങുന്നു

ബീജിംഗ് : ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയിലെ  താരരാജാവായിരുന്ന നോക്കിയ  വീണ്ടും വിപണിയിലെയ്ക്ക്  ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു .  ഇതിന്‍റെ  ഭാഗമായി  കമ്പനി  കഴിഞ്ഞ ദിവസം  പഴയ ക്ലാസ്സിക്‌ 3310 മോഡല്‍ വിപണിയില്‍ പുതുക്കി ഇറക്കി .ഏകദേശം 3300 രൂപയാണ്  ബേസിക് മോഡലിന്  ഇന്ത്യയില്‍  വില ഇട്ടിരിയ്ക്കുന്നത് . ഫോണിന്റെ പ്രധാന സവിശേഷതകള്‍ : The smartphone comes with a 5.5-inch full HD display, Snapdragon 430 chipset, 4GB RAM and 64GB storage. There is a 16MP primary camera and an 8MP front camera. The handset is backed by a 3000mAh battery.

Read More

സ്മാര്‍ട്ട്‌ ഫോണ്‍ വിപണിയിലേയ്ക്ക് ഇനി ലെനോവോയുടെ ഫാബ് 2 പ്ലസ് മോഡലും

ലെനോവോ പുതിയൊരു സ്മാര്‍ട്‌ഫോണ്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയാണിപ്പോള്‍. ഫാബ് 2 പ്ലസ് ( Lenovo Phab 2 Plus ) എന്നാണിതിന്റെ പേര്. സ്മാര്‍ട്‌ഫോണിന്റെയും ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും പ്രയോജനം സമ്മാനിക്കുന്ന ‘ഫാബ്‌ലറ്റ്’ നിരയില്‍ പെടുന്ന ഫോണാണിത്. കഴിഞ്ഞ വര്‍ഷം കമ്പനിയിറക്കിയ ഫാബ് 2 എന്ന ഫോണിന്റെ പിന്‍ഗാമിയാണ് ഫാബ് 2 പ്ലസ്. 14,999 രൂപയാണ് വില. 1080X1920 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഫോണിനുള്ളത്. പിക്‌സല്‍ സാന്ദ്രത 344 പിപിഐ. പോറലേല്‍ക്കാത്ത ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്‌ക്രീനിനുണ്ട്. മുന്‍വശത്ത് സ്‌ക്രീനിന് താഴെയായി വോള്യം, പവര്‍ ബട്ടനുകളും മോണോ സ്പീക്കറും മൈക്രോ-യുഎസ്ബി പോര്‍ട്ടും സജ്ജീകരിച്ചിരിക്കുന്നു. സ്‌ക്രീനിന് മുകള്‍വശത്തായി ഹെഡ്‌ഫോണ്‍ സോക്കറ്റ്, പുറകില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഡ്യുവല്‍ ക്യാമറയും. ഫോണിന് ഭാരമിത്തിരി കൂടുതലാണ്, 218 ഗ്രാം. ഭാരക്കൂടുതല്‍ കൊണ്ടും വീതിയേറിയ സ്‌ക്രീന്‍ കാരണവും ഈ…

Read More

ഇനി ട്രിപ്പിള്‍ സിം സ്മാര്‍ട്ട് ഫോണും വിപണിയില്‍

കൂള്‍പാഡിന്റെ ട്രിപ്പിള്‍ സിം ശ്രേണിയില്‍ പെട്ട മെഗാ 3, നോട്ട് 3എസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഫോണുകള്‍ക്ക് യഥാക്രമം 6999 രൂപ, 9999 രൂപ എന്നിങ്ങനെയാണ് വില. വോള്‍ട്ടി പിന്തുണയോടുകൂടിയ ട്രിപ്പിള്‍ സിം സ്ലോട്ടുകളാണ് കൂള്‍പാഡ് മെഗാ 3യുടെ സവിശേഷത. അതേസമയം നോട്ട് 3 എസ്സില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ എഴ് മുതല്‍ ഇരുഫോണുകളും വിപണിയിലെത്തും. 269ppi പിക്‌സല്‍ സാന്ദ്രതയോടുകൂടിയ 5.5 ഇഞ്ച് എച്ച് ഡി (720 x 1080 പിക്‌സല്‍) ഐ.പി.എസ് ഡിസിപ്ലേ, 1.25GHz മീഡിയടെക് MT6737 ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് 64 ജി.ബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യം എന്നിവയാണ് മെഗാ 3യുടെ പ്രത്യേകതകള്‍ ആന്‍ഡ്രോയിഡ് 6.0 മാഷ്‌മെല്ലോ ഓഎസിലാണ് മെഗാ 3പ്രവര്‍ത്തിക്കുന്നത്. 3050 mAH ബാറ്ററിയും മെഗാ…

Read More

ഇനി വളയ്ക്കാവുന്ന സ്മാർട്ട്ഫോൺകളും

കാനഡ : വിവര സാങ്കേതിക വിദ്യകള്‍  അനുദിനം  മാറി കൊണ്ടിരിയ്ക്കുന്ന  ഇക്കാലത്ത്    വളയ്ക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ   ഫോണും യാഥാർഥ്യമാകുകയാണ്. കാനഡയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് \’വളയുന്ന ഫോണി\’ ന്‍റെ രൂപകൽപനയ്ക്ക് പിന്നിൽ. സ്ക്രീനിൽ സാധാരണ ടച്ച് ചെയ്തു സാധ്യമാകുന്ന ഒട്ടു മിക്ക പ്രവർത്തനങ്ങളും ഫോണിന്‍റെ സ്ക്രീൻ വളച്ചു സാധ്യമാക്കാം. ഗെയിം കളിക്കുക, ഇ ബുക്കിന്‍റെ പേജുകൾ മറിക്കുക എന്നിവ ഇത്തരത്തിൽ സ്ക്രീൻ വളയ്ക്കുന്നതിലൂടെ സാധ്യമാകും.കാനഡയിലെ ക്യൂൻസ് സർവകലാശാലയിലെ ഹൂമൻ മീഡിയ ലാബിലാണ് വളയ്ക്കാൻ കഴിയുന്ന ഉയർന്ന റെസലൂഷനോടു കൂടിയ കളർ ഡിസ്പ്ലേ വികസിപ്പിച്ചെടുത്തത്. റീഫ്ലെക്സ് എന്ന് പേര് നൽകിയിരിക്കുന്ന ഈ ഡിസ്പ്ലേ ഫോൺ ഉപയോഗത്തിനിടെ ഉപഭോക്താവിന്‍റെ കൈ സ്ക്രീനിൽ സാധ്യമാക്കുന്ന വളവിനെ ഇൻപുട്ട് ആയി സ്വീകരിക്കാനും ഇതിനെ മൾട്ടി ടച്ച് എന്നരൂപത്തിൽ പരിഗണിക്കാനും കഴിവുള്ളതാണ്.ഇത്തരമൊരു കണ്ടുപിടിത്തതിലൂടെ പൂർണ്ണമായും ഫ്ലെക്സിബിൾ ആയ സ്മാർട്ട്ഫോൺ നിർമ്മിതിക്കാണ് തുടക്കമാകുന്നത്.എൽജിയുടെ ഫ്ലെക്സിബിൾ…

Read More

നിങ്ങളുടെ ഐഫോണ്‍ പാസ്‌വേഡ് സുരക്ഷിതമല്ല: എളുപ്പത്തില്‍ ചോര്‍ത്താമെന്ന് മുന്നറിയിപ്പ്

കലിഫോര്‍ണിയ : ഐഫോണില്‍ നിങ്ങള്‍ നല്‍കുന്ന പാസ് കോഡ് സുരക്ഷിതമാണെന്നുറപ്പുണ്ടോ? അങ്ങനെ ഉറപ്പിക്കേണ്ടെന്നാണു കേംബ്രിഡ്ജ് സര്‍വകലാശാലയിലെ സാങ്കേതിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നത്. ഐ ഫോണില്‍ ഉപയോഗിച്ചിരിക്കുന്ന ചില സംവിധാനങ്ങളിലൂടെ പാസ്‌കോഡ് ചോര്‍ത്തിയെടുക്കാമെന്നാണ് ഇവര്‍ കണ്ടെത്തിയത്. കലിഫോര്‍ണിയയിലെ സെന്‍ ബെര്‍ണാഡിനോയില്‍ പതിനാലുപേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഐ ഫോണിന്റെ സുരക്ഷാപ്പഴുത് വ്യക്തമായത്. ഭീകരാക്രമണം നടത്തിയ സയിദ് റിസ്വാന്‍ ഫാറൂഖിന്റെ ഐഫോണ്‍ 5 സി അണ്‍ലോക്ക് ചെയ്യണമെന്ന ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ആവശ്യം ആപ്പിള്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് എഫ്ബിഐ ഇക്കാര്യം കേംബ്രിഡ്ജ് സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞരെ ഏല്‍പിച്ചു. ഡോ. സെര്‍ജീ സ്‌കോറോബൊഗട്ടോവിന്റെ നേതൃത്വത്തിലെ സംഘം ഫോണിന്റെ മെമ്മറി ക്ലോണ്‍ ചെയ്താണ് പാസ്‌കോഡ് പൊളിച്ചത്. ഇതുവഴി ഫോണിലെ വിവരങ്ങള്‍ നിഷ്പ്രയാസം ചോര്‍ത്താമെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തല്‍. ഫോണിന്റെ നാലക്ക കോഡ് നാല്‍പതു മണിക്കൂര്‍ നീണ്ട ശ്രമത്തിലാണ് ചോര്‍ത്തിയത്.</p> സങ്കേതം കണ്ടെത്തിയതോടെ ഇനി…

Read More

‘ഡേഡ്രീം’ ;പുതിയ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുമായി ഗൂഗില്‍

പിക്‌സല്‍ ഫോണുകള്‍ക്കു പിന്നാലെ ഗൂഗില്‍ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് വിപണിയില്‍ അവതരിപ്പിക്കുന്നു. ‘ഡേഡ്രീം’ എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ഹെഡ്‌സെറ്റ് പോലെ എല്ലാ ഫോണിലും ഇത് ഉപയോഗിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ഗൂഗിളിന്റെ പികസല്‍ ഫോണില്‍ മാത്രമേ ഇതിന്റെ ഉപയോഗം സാധ്യമാകൂ. സംസങ്ങിന്റെ ഗിയര്‍ VR ഉം, മൈക്രോസോഫ്റ്റിന്റെ ഹോളോലെന്‍സും, ഒകുലസ് റിഫ്റ്റും, ഷവോമിയുടെ mi VR ഉം അരങ്ങു വാഴുന്ന തട്ടകത്തിലേയ്ക്കാണ് ഗൂഗിള്‍ ഡേഡ്രീമിനെ മത്സരത്തിനിറക്കുന്നത്. നവംബര്‍ 10 നാണ് ഇത് വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നും വളരെ വ്യത്യസ്തമായി ഗൂഗിള്‍ VR സര്‍വീസുകളുടെ വിപുലമായ ശ്രേണി ഉപഭോക്തക്കളുടെ  മുന്നില്‍ നിരത്തുന്നത് എന്ന് സംശയമില്ലാത്ത കാര്യമാണ്. ഹൈ റെസല്യൂഷന്‍ ഗെയിമുകളും ധാരാളം യു ട്യൂബ് വീഡിയോകളും, ന്യൂ യോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ദി ഗാര്‍ഡിയന്‍ എന്നീ പത്രങ്ങളും ‘ഡേഡ്രീമിനു സേവനങ്ങള്‍ എത്തിക്കാന്‍ തയ്യാറായി…

Read More