നിക്ഷേപംകൂടുന്നു; മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിദിനം തുടങ്ങുന്നത് 60,000 അക്കൗണ്ടുകള്‍

മുംബൈ: ഓഹരിയിൽനിന്ന് മികച്ച നേട്ടം ലഭിക്കാൻ തുടങ്ങിയതോടെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുടെ എണ്ണവും കൂടുന്നു. ദിനംപ്രതി 60,000 അക്കൗണ്ടുകളാണ് പുതിയതായി തുറക്കുന്നതെന്ന് സെബിയുടെ വെബ്സൈറ്റിൽനിന്നുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നു. സെപ്റ്റംബർവരെയുള്ള ആറുമാസത്തിനിടെ 66.5 ലക്ഷം അക്കൗണ്ടുകളാണ് കൂട്ടിച്ചേർക്കപ്പെട്ടത്. മുൻ സാമ്പത്തികവർഷം മൊത്തമായി തുറന്ന അക്കൗണ്ടുകൾ അഞ്ച് ലക്ഷം മാത്രമാണ്. പുതിയ അക്കൗണ്ടുകളിലേറെയും എസ്ഐപി പ്രകാരം നിക്ഷേപം നടത്താനാണ്. 55-60 ശതമാനംവരെയും അക്കൗണ്ടുകൾ പുതിയ നിക്ഷേപകരാണ് തുറക്കുന്നത്. ബാക്കിയുള്ളവ നിലവിൽനിക്ഷേപമുള്ളവർതന്നെയാണ് പുതിയ ഫോളിയോ ആരംഭിക്കുന്നത്. ഓഹരി വാങ്ങാന്‍ /മ്യുച്ചല്‍ ഫണ്ടില്‍ നിക്ഷേപിയ്ക്കാന്‍  എന്ത് വേണം  ? ഒരു Demat അക്കൗണ്ട്‌ വേണം . ഓണ്‍ലൈന്‍ ആയി ഡീമാറ്റ്  അക്കൗണ്ട്‌ എടുക്കാന്‍   ഇവിടെ  ക്ലിക്ക് ചെയ്യുക… സെപ്റ്റംബർ അവസാനംവരെയുള്ള കണക്കുപ്രകാരം 6.2 കോടി ഫോളിയോകളാണുള്ളത്. ഇതിൽ 4.5 കോടിയും ഇക്വിറ്റി ഫോളിയോകളാണ്. മൂന്നുവർഷംമുമ്പാകട്ടെ 3.95 കോടിമാത്രമായിരുന്നു ഫോളിയോകളുടെ എണ്ണം. മ്യൂച്വൽ ഫണ്ട്സ്…

Read More

ഇപ്പോള്‍ നിക്ഷേപിയ്ക്കാന്‍ പറ്റിയ ഓഹരികള്‍ ഏതൊക്കെയെന്നു നോക്കാം

ദീപാവലി പ്രമാണിച്ച് അടുത്ത ഒരു വർഷക്കാലയളവിലേക്കുള്ള പോർട്ട്ഫോളിയോ നിർദ്ദേശിക്കുന്നു. ഒരു ഓഹരി മാത്രമായി വാങ്ങാതെ ഇതിൽ നിർദ്ദേശിച്ചിരിക്കുന്ന വിലയ്ക്ക് എല്ലാ ഓഹരികളും തുല്യ തുകയ്ക്ക് പോർട്ട്ഫോളിയോ (കൂട്ടമായി) ആയി വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. കോൾ ഇന്ത്യ (Coal India) ലക്ഷ്യം: 340 രൂപ ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയാണ് പൊതുമേഖലയിലെ കോൾ ഇന്ത്യ. താപവൈദ്യുതി കമ്പനികളും സ്റ്റീൽ, സിമന്റ് വ്യവസായ മേഖലയിലുള്ള കമ്പനികളുമാണ് പ്രധാന ഉപഭോക്താക്കൾ. കഴിഞ്ഞ മൂന്നു വർഷമായി തുടർച്ചയായി താഴേക്ക് തന്നെ നിലനിന്നിരുന്ന ഈ ഓഹരിയുടെ വില തിരിച്ചുവരവിന്റെ പാതയിലാണിപ്പോൾ. 278 രൂപ നിലവാരത്തിനടുത്ത് കോൾ ഇന്ത്യ ഓഹരി നിക്ഷേപത്തിനു പരിഗണിക്കാം. ഇപ്പോഴത്തെ നിലയിൽ 273 രൂപ നിലവാരത്തിനു താഴേക്ക് ക്ലോസ് ചെയ്യുകയാണെങ്കിൽ മാത്രമാണ് ഹ്രസ്വകാല ട്രെൻഡ് നെഗറ്റീവ് ആവുക. അതുകൊണ്ടുതന്നെ ഈ നിലവാരം സ്റ്റോപ് ലോസ് ആയി കണക്കാക്കാം.…

Read More

LIC ഈ വര്‍ഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നടപ്പ്‌ സാമ്പത്തിക വർഷം ഓഹരി വിപണിയിൽ നടത്തിയത് 29,000 കോടി രൂപയുടെ നിക്ഷേപം. 2018 സാമ്പത്തിക വർഷത്തെ  ഓഹരി നിക്ഷേപം 50,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം കൈവരിച്ച 20,000 കോടി രൂപയുടെ ലാഭം ഇക്കുറി മറികടക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. കോർപ്പറേഷൻ ബാങ്ക്, എൽ.ആൻഡ്‌.ടി., ഐ.ടി.സി., നാഷണൽ അലുമിനിയം, ഐ.ഡി.ബി.ഐ. ബാങ്ക്, അലഹബാദ് ബാങ്ക്, ഷിപ്പിങ് കോർപ്പറേഷൻ, സെൻട്രൽ ബാങ്ക് എന്നിവയിലാണ് പ്രധാനമായും എൽ.ഐ.സി. ഓഹരി വാങ്ങിയിട്ടുള്ളത്.

Read More

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഓഹരി ഇടപാട് സമയം കൂട്ടാന്‍ ഒരുങ്ങുന്നു

മുംബൈ : ഇന്ത്യന്‍  ഓഹരി  വിപണികളിലെ  വ്യപാര സമയം  കുട്ടാന്‍  ശുപാര്‍ശ . രണ്ട് മുതല്‍ നാല് മണിക്കൂര്‍വരെ കൂട്ടാനാണ് സാധ്യത. നിലവില്‍ 3.30വരെയാണ് ഓഹരി ഇടപാടുകള്‍ നടത്താന്‍ കഴിയുക. വൈകീട്ട് 5.30 അല്ലെങ്കില്‍ 7.30വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കാനാണ് സ്റ്റോക് എക്‌സ്‌ചേഞ്ചുകള്‍ ഉദ്ദേശിക്കുന്നത്. സമയം വര്‍ധിപ്പിച്ചാല്‍ അത്  വിപണിയിലേക്ക്  കുടുതല്‍ ആളുകളെ ആകര്‍ഷിയ്ക്കാന്‍ കഴിയുമെന്നാണ്   പ്രതീക്ഷിക്കപ്പെടുന്നത് . റ്റു ജോലിയ്ക്ക്  പോകുന്ന  വര്‍ക്ക്   ജോലി കഴിഞ്ഞ് വന്നു   ട്രേഡ് ചെയ്യാന്‍  ഉപകാരപ്രദമായിരിയ്ക്കുമെന്നാണ് വിലയിരുത്തല്‍ . ട്രേഡിങ് സമയം വര്‍ധിപ്പിക്കാന്‍ 2009ല്‍ സെബി നീക്കം നടത്തിയെങ്കിലും പ്രവര്‍ത്തന ചെലവ് വര്‍ധിക്കുമെന്നകാരണം പറഞ്ഞ് ബ്രോക്കറേജ് ഹൗസുകള്‍ അതിന് തടയിടുകയായിരുന്നു. മെട്രോപൊളിറ്റന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ വൈകീട്ട് അഞ്ച് വരെ ട്രേഡിങ് സമയം വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ ജൂലായില്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് തീരുമാനം നീട്ടുകയായിരുന്നു.

Read More

സെന്‍സെക്‌സ് 122 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഏഴ് വ്യാപാരദിനങ്ങളിലെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ സൂചികകളിൽ തിളക്കം. സെൻസെക്സ് 122.67 പോയന്റ് നേട്ടത്തിൽ 31282.48ലും നിഫ്റ്റി 33.20 പോയന്റ് ഉയർന്ന് 9768.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1541 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 977 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഹിൻഡാൽകോ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ഐടിസി, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, സൺ ഫാർമ, എസ്ബിഐ, ഒഎൻജിസി തുടങ്ങിയവ നേട്ടത്തിലും ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ടിസിഎസ്, വേദാന്ത, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Read More

ഓഹരി വിപണിയില്‍ റെക്കോഡ് നേട്ടം: സെന്‍സെക്‌സ് 31,000 ഭേദിച്ചു

മുംബൈ: ഇന്ത്യന്‍  ഓഹരി വിപണിയില്‍  കുതിപ്പ് തുടരുന്നു . മാസത്തിന്‍റെ അവസാന വ്യാപാര ദിനമായ ഇന്ന്  278.18 (0.90%) പോയിന്റ്  ഉയര്‍ന്ന്      സർവകാല റെക്കോഡായ 31,000  മറികടന്ന് കടന്ന്   31,028  ത്തിലാണ്  വ്യാപാരം അവസാനിപ്പിച്ചത്     .സെന്‍സെക്സ്    30,000 നിലവാരത്തിൽനിന്ന് 31,000ലേയ്ക്കെത്താൻ 21 ദിവസംമാത്രമാണെടുത്തത്. അതായത് ഏപ്രിൽ 26ൽനിന്നുള്ള കുതിപ്പ്. ഈ കാലയളവിൽ മൂന്ന് ഓഹരികൾ 100 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.32 ഓഹരികൾ 50 ശതമാനത്തിലേറെയും. 167 ഓഹരികൾ 20 ശതമാനവും ഉയർന്നു. 9,600 നിലവാരത്തിലാണ് നിഫ്റ്റിയിൽ വ്യാപാരം നടക്കുന്നത്. ബ്ലുചിപ് ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ടാറ്റ സ്റ്റീൽ, ഐടിസി, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് സൂചികകൾക്ക് കുതിപ്പേകിയത്.   2  മാസം കൊണ്ട്  എന്‍റെ ഓഹരി നിക്ഷേപം 5 ഇരട്ടിയായി ,നിങ്ങളുടെ Bank നിക്ഷേപമോ ? മികച്ച ഓഹരികളില്‍  ശ്രദ്ധാപൂര്‍വ്വം…

Read More

വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കും

ന്യൂഡൽഹി: വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നതുസംബന്ധിച്ച എഫ്എടിസിഎ(ഫോറിൻ അക്കൗണ്ട് ടാക്സ് കംപ്ലയൻസ് ആക്ട്)പ്രകാരമുള്ള വിവരങ്ങൾ നൽകിയില്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിച്ചേക്കാം. ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ഇൻഷുറൻസ് എന്നിവയ്ക്കെല്ലാം ഈ സ്വയം സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്. 2014 ജൂലായ് ഒന്നിനും 2015 ആഗസ്ത് 31നും ഇടയിൽ തുടങ്ങിയ അക്കൗണ്ടുകൾക്കാണ് ഇത് ബാധകം. ഏപ്രിൽ 30നകം എഫ്എടിസിഎ മാനദണ്ഡം പാലിച്ചില്ലെങ്കിൽ നിലവിൽ അക്കൗണ്ടുകൾ നിർജീവമാകും. അക്കൗണ്ടിൽനിന്ന് പണം എടുക്കുന്നതിനോ, മ്യച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനോ നിക്ഷേപം പിൻവലിക്കുന്നതിനോ കഴിയാതെവരും. പാൻ വിവരങ്ങൾ, ജനിച്ച രാജ്യം, താമസിക്കുന്ന രാജ്യം, നാഷ്ണാലിറ്റി, ജോലി, വാർഷിക വരുമാനം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്നതാണ് സാക്ഷ്യപത്രം. ഇന്ത്യയിലല്ലാതെ ഏതെങ്കിലും രാജ്യത്ത് നികുതി നൽകുന്നയാളാണ് നിങ്ങളെങ്കിൽ ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പറും നൽകണം. 2015 ജൂലായിൽ ഇന്ത്യയും യുഎസും ഒപ്പിട്ട കരാർ പ്രകാരം ഇരുരാജ്യങ്ങളും നികുതിലംഘകരെ ക്കുറിച്ചുള്ള വിവരങ്ങൾ പരസ്പരം…

Read More

നിക്ഷേപകരുടെ പങ്കാളിത്തം കൂടി.ഏപ്രിൽ മാസം നിക്ഷേപിച്ചത് 5000 കോടിയോളം രൂപ

ന്യൂഡൽഹി: ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കൂടിയതോടെ ഏപ്രിൽ മാസം ഇതുവരെ ഫണ്ട് ഹൗസുകൾ ഓഹരിയിൽ നിക്ഷേപിച്ചത് 5000 കോടിയോളം രൂപ. 2016-17 സാമ്പത്തിക വർഷമാകട്ടെ ഫണ്ടുകളുടെ മൊത്തം നിക്ഷേപം 51,000 കോടിയാണ്. സെക്യൂരിറ്റി എക്സചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം ഏപ്രിൽമാസം ഇതുവരെ 4,895 കോടിയാണ് ഫണ്ടുകൾ ഓഹരിയിൽ നിക്ഷേപിച്ചത്. കഴിഞ്ഞമാസമാകട്ടെ 4,191 കോടി രൂപയാണ് ഫണ്ടുകൾ ഓഹരിയിലിറക്കിയത്. ഈ വർഷം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾ മികച്ച നേട്ടത്തിൽ. ലിസ്റ്റ് ചെയ്ത അഞ്ച് കമ്പനികളിൽ നാലെണ്ണവും മികച്ച റിട്ടേൺ നിക്ഷേപകന് നൽകി. രണ്ടിരട്ടി നേട്ടം നൽകിയ കമ്പനികളുമുണ്ട്. ഈ കാലയളവിൽ സെൻസെക്സ് 11 ശതമാനം നേട്ടമുണ്ടാക്കി, മികച്ച ഉയരമായ 30,007.48 സൂചിക കുറിച്ചു. കമ്പനികളിൽ അവന്യു സൂപ്പർമാർട്ട് 2.62 ഇരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 299 രൂപയായിരുന്നു ഇഷ്യു പ്രൈസ്. 806 നിലവാരത്തിലായിരുന്നു കഴിഞ്ഞദിവസത്തെ…

Read More

യു.ടി.ഐ. മ്യൂച്വൽ ഫണ്ടിന്റെ ഐ.പി.ഒ. വരുന്നു.

മുംബൈ: മ്യൂച്വൽ ഫണ്ട് സ്ഥാപനമായ യു.ടി.ഐ. അസറ്റ് മാനേജ്‌മെന്റ് കമ്പനി പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ മൂലധന സമാഹരണത്തിന് ഒരുങ്ങുന്നു. അടുത്ത വർഷം ആദ്യത്തോടെ ഐ.പി.ഒ.യ്ക്കായുള്ള അപേക്ഷ സെബിക്ക് സമർപ്പിക്കും. ധനമന്ത്രാലയം ഇതിന് തത്ത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.), എൽ.ഐ.സി., ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്ക് യു.ടി.ഐ.യിൽ ഏതാണ്ട് 18.5 ശതമാനം വീതം ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ, ഇവർക്കെല്ലാം ഇപ്പോൾ സ്വന്തം നിലയിൽ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുമുണ്ട്. ഒരേസമയം ഒന്നിലധികം അസറ്റ് മാനേജ്‌മെന്റ് കമ്പനികളിൽ ഓഹരി പങ്കാളിത്തത്തിന് നിലവിൽ നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിൽ അവരുടെ ഓഹരികൾ ഐ.പി.ഒ.യിലൂടെ വിറ്റഴിക്കും.   ടി. റോവ് പ്രൈസ് എന്ന അമേരിക്കൻ നിക്ഷേപക സ്ഥാപനത്തിന് യു.ടി.ഐ.യിൽ 26 ശതമാനം ഓഹരിയുണ്ട്. അത്‌ നിലനിർത്താനാണ് സാധ്യത. രാജ്യത്തെ ആറാമത്തെ…

Read More

ഓഹരി വിപണിയില്‍ നഷ്ട്ടം

മുംബൈ: ഓഹരി വിപണി  നഷ്ട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു .  നിഫ്റ്റി  31.60    പോയന്റ്  നഷ്ട്ടത്തിലും      8,192. 90   , സെന്‍സെക്‌സ്   92.89 (0.35%)   26,559.92 പോയന്റ്  നഷ്ട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  

Read More